Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്ലും ശ്രേയസും സഞ്ജുവുമില്ല!! പാട്ടിധാര്‍ നയിക്കും; ഫാന്‍സ് ബെസ്റ്റ് 11 ഇങ്ങനെ

ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ പ്ലേഓഫിലെത്തി നില്‍ക്കവെ ലീഗ് ഘട്ടത്തില്‍ നിന്നുള്ള ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഫാന്‍സ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ഫാന്‍ സ്റ്റാര്‍സ് (Fan Stars) എന്ന പേരിലുള്ള ക്യാംപയിനിലാണ് ആരാധകര്‍ തങ്ങളുടെ ബെസ്റ്റ് ഇലവനെ നിര്‍ദേശിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ച താരങ്ങളാണ്

ചില സൂപ്പര്‍ താങ്ങള്‍ ഈ ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊന്നും ഫാന്‍സ് ഇലവനില്‍ ഇടമില്ല.

ABHISHEK SHARMA

ഫാന്‍ സ്റ്റാര്‍സ് ആരെല്ലാം?

ഐപിഎല്ലിന്റെ ബെസ്റ്റ് ഇലവനിലെ ഓപ്പണിങ് ജോടികളായി തിരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു റണ്‍മെഷീനും ഇതിഹാസവുമായ വിരാട് കോലിയുമാണ്.

ഗില്ലിന്റെ മോഹം നടക്കില്ല!!! സഞ്ജുവിന് ഉടന്‍ പ്രമോഷന്‍ ? പക്ഷെ ക്യാപ്റ്റന്‍സിയില്ല, സൂചനയിങ്ങനെ

ഗില്ലിന്റെ മോഹം നടക്കില്ല!!! സഞ്ജുവിന് ഉടന്‍ പ്രമോഷന്‍ ? പക്ഷെ ക്യാപ്റ്റന്‍സിയില്ല, സൂചനയിങ്ങനെ

ഇത്തവണ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തന്നെ ഉള്‍പ്പെട്ടിട്ടുള്ള താങ്ങളാണ് അഭിഷേകും കോലിയും. 14 മല്‍സരങ്ങളില്‍ നിന്നും 206 സ്‌ട്രൈക്ക് റേറ്റില്‍ 563 റണ്‍സുമായി അഭിഷേക് ഏഴാമതുണ്ട്. കോലിയാവട്ടെ ഒമ്പതാംസ്ഥാനത്താണ്. 14 ഇന്നിങ്‌സില്‍ സമ്പാദ്യം 557 റണ്‍സാണ്. 163.82 സ്‌ട്രൈക്ക് റേറ്റിലാണിത്.

അഭിഷേക്- കോലി ഓപ്പണിങ് ജോടിക്കു ശേഷം ഫാന്‍സ നിര്‍ദേശിച്ച ഇലവനില്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരാണ്.

ഓപ്പണിങാണ് വൈഭവിന്റെ ഫേവറിറ്റ് പൊസിഷനെങ്കിലും ഈ ഇലവനില്‍ വണ്‍ഡൗണായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 കാരനായ താരം ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമനാണ്. റോയല്‍സിനായി 14 ഇന്നിങ്‌സില്‍ 232.27 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 583 റണ്‍സാണ്.

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

ഈ ഇലവന്റെ ക്യാപ്റ്റന്‍ പാട്ടിധാറാണ്. ആര്‍സിബിയെ തുടരെ രണ്ടാം ഐപിഎല്‍ ട്രോഫിക്ക് അരികില്‍ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ബാറ്റിങിലും അദ്ദഹം തിളങ്ങി. 12 ഇന്നിങ്‌സുകളില്‍ പാട്ടിധാര്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത് 393 റണ്‍സാണ്.

എസ്ആര്‍എച്ചിന്റെ ഈ സീസണിലെ ടോപ്‌സ്‌കോററായ ക്ലാസെന്‍ ഇപ്പോള്‍ റണ്‍വേട്ടയില്‍ മൂന്നാമതുമുണ്ട്. 14 ഇന്നിങ്‌സില്‍ നിന്നും 159.47 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 606 റണ്‍സ് നേടിക്കഴിഞ്ഞു. ഫാന്‍ സ്റ്റാര്‍സ് ഇലവനില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേള്‌സ് ബെംഗളൂരു ജോടികളായ ടിം ഡേവിഡും ക്രുനാല്‍ പാണ്ഡ്യയുമാണ്.

RAJAT PATIDAR

സ്പിന്നര്‍മാരായി ടീമിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ റാഷിദ് ഖാനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നുമാാണ്. പേസ് നിരയില്‍ ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറും ജിടിയുടെ മുഹമ്മദ് സിറാജുമുണ്ട്.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ആര്‍സിബിക്കായി ഡേവിഡ് 13 ഇന്നിങ്‌സുകളില്‍ നിന്നും 197.85 സ്‌ട്രൈക്ക് റേറ്റില്‍ 277 റണ്‍സെടുത്തു. ക്രുനാലാവട്ടെ ഏഴിന്നിങ്‌സുകളില്‍ നിന്നും 182 റണ്‍സ് നേടുന്നതിനൊപ്പം 13 ഇന്നിങ്‌സുകളില്‍ നിന്നും 11 വിക്കറ്റുമെടുത്തു.

റാഷിദ് 19ഉം നരെയ്ന്‍ 15ഉം വിക്കറ്റുകളാണ് പിഴുതത്. ഭുവിയാവട്ടെ 24 വിക്കറ്റകളോടെ ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ്. സിറാജ് 17ഉം വിക്കറ്റുകളും പോക്കറ്റിലാക്കി കഴിഞ്ഞു.

ഫാന്‍ സ്റ്റാര്‍സ് ഐപിഎല്‍ ടീം

അഭിഷേക് ശര്‍മ, വിരാട് കോലി, വൈഭവ് സൂര്യവംശി, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്.

Story first published: Tuesday, May 26, 2026, 14:55 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+