Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയാണെന്ന ഭാവം, കളി ബാബറിന്റേത്!! പരാഗിന് എന്തു കഴിവാണുള്ളത്? വന്‍ വിമര്‍ശനം

ന്യൂചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരില്‍ വന്‍ഫ്‌ളോപ്പായി മാറിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു രൂക്ഷവിമര്‍ശനം. ടീമിനു നായകനില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ഏറെ അനിവാര്യമായിരുന്ന കളിയില്‍ വെറും 11 റണ്‍സാണ് അദ്ദേഹം നേടിയത്.

ആറു ബോളില്‍ ഓരോ ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് ഇന്നിങ്‌സ്. ജേസണ്‍ ഹോള്‍ഡറാണ് പരാഗിനെ മടക്കിയത്. ഒരു വമ്പന്‍ ഷോട്ട് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം.

RIYAN PARAG IPL 2026

പക്ഷെ ഡീപ്പ് മിഡ് വിക്കറ്റില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ കാഗിസോ റബാഡയുടെ കൈകളില്‍ പരാഗ് അവസാനിക്കുകയായിരുന്നു. അല്‍പ്പസമയം അവിശ്വസനീയതോടെ നിന്ന ശേഷം അദ്ദേഹം ക്രീസ് വിടുകയും ചെയ്തു.

രൂക്ഷ വിമര്‍ശനം

'ഏറ്റവും വലിയ ഫ്രോഡായ റിയാന്‍ പരാഗിനെ അറിയുക-

വിരാട് കോലിയെ പോലെയുള്ള മനോഭാവം, പക്ഷെ ബാബര്‍ ആസമിന്റേതു പോലെയുള്ള പ്രകടനം.
2022ല്‍ 14 ഇന്നിംഗ്സ് കളിച്ചു, 183 റണ്‍സ് നേടി, ശരാശരി വെറും 16.64.
ഐപിഎല്ലില്‍ ഇതുവരെ 88 മത്സരങ്ങള്‍ കളിച്ചു, വെറും രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ മാത്രം.
2025 ലെ ഐപിഎല്ലില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റി.
2020, 2021, 23 ഐിപിഎല്ലുകളില്‍ ആകെ കളിച്ചത്. ഒറ്റ ഫിഫ്റ്റി പോലും ഇതില്‍ ഉള്‍പ്പെടുന്നില്ല.'

' ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആ രണ്ട് ഇന്നിംഗ്സുകള്‍ (51 ഉം 90 ഉം റണ്‍സ്) നമ്മള്‍ മാറ്റി നിര്‍ത്തിയാല്‍, റിയാന്‍ പരാഗിന്റെ കണക്കുകള്‍ വളരെ ഓര്‍ഡിനറിയാണെന്നു കാണാം. മറ്റ് 12 ഇന്നിംഗ്സുകളില്‍ 14 എന്ന മോശം ശരാശരിയില്‍ 168 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.'

'വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതെയും ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയും ഈ റിയാന്‍ പരാഗ് എങ്ങനെയാണ് ഇന്ത്യ എ ടീമില്‍ എത്തിയത്? ബിസിസിഐ സെക്രട്ടറി അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്താണ്, അദ്ദേഹം എ ടീമില്‍ ഇടം നേടി, അതു മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയും ലഭിക്കുകയും ചെയ്തു'.

RIYAN PARAG

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് ആയ കളിക്കാരന്റെ പേര് പറയൂ. ഞാന്‍ തുടങ്ങാം- ആദ്യം തന്നെ റിയാന്‍ പരാഗിന്റെ പേരായിരിക്കും ലിസ്റ്റിലുണ്ടാവുക.'

'ഈ ഐപിഎല്‍ പ്ലേഫില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റാല്‍ ഇതിനു കുറ്റക്കാരന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗും അദ്ദേഹത്തിന്റെ മോശം ഷോട്ട് സെലക്ഷനുമാണ്. നിര്‍ണായക സമയത്ത് വൈഭവ് സൂര്യവംശിക്കൊപ്പം കുറച്ച് ഓവറുകളെങ്കിലും അദ്ദേഹം ക്രീസില്‍ തുടരേണ്ടതായിരുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

അതേസമയം, റോയല്‍സിനായി 14 ഇന്നിങ്‌സുകളിലാണ് പരാഗ് ഇതിനകം കളിച്ചത്. 23.76 ശരാശരിയില്‍ 157.65 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 309 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

പ്ലെയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡൊണോവവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.

Story first published: Friday, May 29, 2026, 22:25 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+