ഷോക്കിങ്!! തലയടിച്ചുവീണ് എന്‍ഗിഡി, ഗുരുതര പരിക്ക്; ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി ആംബുലന്‍സ്
ഡല്‍ഹി: ഐപിഎല്ലിന്റെ ചരി്ര്രതത്തിലെ തന്നെ ഏറ്റവും ഗുരുതരമായ പിരിക്കിന് ഇരയായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൗത്താഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി. പഞ്ചാബ് കിങ്‌സുമായി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിക്കിടെയായിരുന്നു നടുക്കുന്ന സംഭവം.
നിലത്തുവീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതിരുന്ന എന്‍ഗിഡിയെ ഗ്രൗണ്ടിലേക്കു ആംബുലന്‍സ് എത്തിച്ച ശേഷമാണ് സ്‌ട്രെച്ചറിലെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയത്. താരത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാാണെന്ന കാര്യം വ്യക്തമല്ല.

പരിക്കേറ്റതെങ്ങനെ?
ഡ്ല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കിയ 265 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്യവെ പഞ്ചാബ് കിങ്‌സ് ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ തന്നെയായിരുന്നു ലുംഗി എന്‍ഗിഡിയുടെ അപ്രതീക്ഷിചത പരിക്ക്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലായിരുന്നു മൂന്നാം ഓവര്‍ ബൗള്‍ ചെയ്തത്.
രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയുടെ ബൗണ്ടറി. അടുത്ത ബോള്‍ വൈഡായിരുന്നു. മൂന്നാമത്തേത് ഓഫ്സ്റ്റംപിന് പുറത്തൊരു സ്ലോ ബോളായിരുന്നു. ഒരു ലോഫ്റ്റഡ് ഡ്രൈവിനായിരുന്നു പ്രിയാന്‍ഷിന്റെ ശ്രമം. എന്നാല്‍ ബോള്‍ മിഡ് ഓഫിലേക്കുയര്‍ന്നു.
ഈ ക്യാച്ചെടുക്കുന്നതിനായി ലുംഗി എന്‍ഗിഡി അല്‍പ്പം പിറകലേക്കു ഓടുകയും ബോള്‍ കൈയ്ക്കുള്ളിലാക്കാനുള്ള ശ്രമത്തിനിടെ പിറകിലേക്കു തലയയടിച്ച് വീഴുകയും ചെയ്തു. അതിശക്തമായി തലയുടെ പിറകു വശം ഗ്രൗണ്ടില്‍ ഇടിക്കുകയിരുന്നു. ഒന്നു മലക്കം മറിഞ്ഞ ശേഷം എന്‍ഗിഡി അവിടെ തന്നെ കിടന്നു.
എഴുന്നേല്‍ക്കാന്‍ കഴിയാതെ താരം തുടര്‍ന്നോടെ മെഡിക്കല്‍ ടീമും ഗ്രൗണ്ടിലെത്തി. എന്‍ഗിഡി അവരെ നോക്കുകയും സംസാരിക്കുകയും ചെയ്‌തെങ്കിലും എഴുന്നേല്‍ക്കാനായില്ല. തുടര്‍ന്നാണ് ഗ്രൗണ്ടിനു പുറത്തു നിന്നും മെഡിക്കല്‍ സംഘമുള്‍പ്പെടുന്ന വലിയ സംഘം ആംബുലന്‍സില്‍ എത്തിയത്.

ഏറെ നേരത്തേ പരിശോധനകള്‍ക്കു ശേഷം താരത്തെ സ്‌ട്രെച്ചറിലേക്കു മാറ്റിയ ശേഷം ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ഇരുടീമുകളിലെയും കളിക്കാര്‍ ചങ്കിടിപ്പോടെ നിന്നപ്പോള്‍ കാണികളും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏറെ നേരെ സ്തബ്ധരായി നോക്കി നില്‍ക്കുകയും ചെയ്തു.
ആശുപത്രിയില്‍ സ്‌കാനിങുള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ എന്‍ഗിഡിയുടെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമാവുകയുള്ളൂ. താരത്തിന്റെ പിന്‍കഴുത്തിന്റെ ഭാഗത്താണ് പരിക്കേറ്റിട്ടുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications