Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അന്ന് അണ്‍സോള്‍ഡ്!! ഈ ലേലത്തില്‍ ഇവര്‍ക്കു നറുക്കുവീഴും, വെടിക്കെട്ട് താരവും

ഐപിഎല്ലിന്റെ മിനി താരലേലം ഈ മാസം 16നു അബുദാബിയില്‍ നടക്കാനിരിക്കുകയാണ്. ആയിരത്തിനു മുകളില്‍ താരങ്ങളാണ് ഇത്തവ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷെ ഇവരില്‍ വെറും 80ല്‍ താഴെ താരങ്ങളെ മാത്രമേ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മെഗാ ലേലത്തില്‍ ആരും വാങ്ങാതെ തഴയപ്പെട്ട ചില താരങ്ങള്‍ വരാനിരിക്കുന്ന മിനി ലേലത്തില്‍ കോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ നറുക്കുവീഴാനിടയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

MATT HENRY

മാറ്റ് ഹെന്‍ട്രി

ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനിടെ ന്യൂബോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ രണ്ട്-മൂന്ന് മികച്ച ഓവറുകള്‍ ടീമിനു നല്‍കാന്‍ ഹെന്‍ട്രിക്കു കഴിയും. മാത്രമല്ല തുടക്കത്തില്‍ തന്നെ വിക്കറ്റുകളുമെടുക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്.

ദേശീയ ടീമിനുവേണ്ടി ഈ വര്‍ഷം 10 ടി20കളിലായി 14 വിക്കറ്റുകളാണ് ഹെന്‍ട്രി പിഴുതത്. ഈ വര്‍ഷം വിവിധ ടീമുകള്‍ക്കായി ആകെ കളിച്ച 18 ടി20കളെടുത്താല്‍ 31 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കിയിട്ടുണ്ട്. 6.53 എന്ന മികച്ച ഇക്കോണമി റേറ്റോടെയാണിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു എന്നിവരാണ് ലേലത്തില്‍ ഹെന്‍ട്രിയെ നോട്ടമിടാന്‍ സാധ്യതയുള്ള ടീമുകള്‍.

മുസ്തഫിസുര്‍ റഹ്മാന്‍

ടി20യില്‍ ബംഗ്ലാദേശിന്റെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായ മുസ്തഫിസുര്‍ റഹ്മാനാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. വേഗം കുറഞ്ഞ പിച്ചുകളില്‍ വളരെ സ്മാര്‍ട്ടായി പന്തെറിയാന്‍ മിടുക്കനാണ് അദ്ദേഹം. തന്റെ വേരിയേഷനുകളെ വളരെ നന്നായി ഉപയോഗിക്കാനും മുസ്തഫിസുറിനു സാധിക്കാറുണ്ട്.

ഈ വര്‍ഷം ബംഗ്ലാദേശിനായി 19 ടി20കളില്‍ 6.19 എന്ന മികച്ച ഇക്കോണമി റേറ്റില്‍ അദ്ദേഹം നേടിയത് 23 വിക്കറ്റുകളാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ മുസ്തഫിസുറിനെ ലേലത്തില്‍ റാഞ്ചിയേക്കും.

മൈക്കല്‍ ബ്രേസ്വെല്‍

ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മൈക്കല്‍ ബ്രേസ്വെല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന താരമാണ്. മധ്യ ഓവറുകളില്‍ നന്നായി പന്തെറിയുന്നതിനൊപ്പം 6-7 റോളുകളില്‍ ബാറ്റിങിനിറങ്ങി ഫിനിഷറായും തിളങ്ങാന്‍ ബ്രേസ്വെല്ലിനു സാധിക്കും.

ഈ വര്‍ഷം ആകെ 31 ടി20 ഇന്നിങ്‌സുകളാണ് താരം കളിച്ചിട്ടുള്ളത്. 146.4 സ്‌ട്രൈക്ക് റേറ്റില്‍ 536 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങിലാവട്ടെ 23 വിക്കറ്റുകളും ബ്രേസ്വെല്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. ലേലത്തില്‍ അദ്ദേബത്തിനായി താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ്.

BEN DUCKETT

ബെന്‍ ഡക്കെറ്റ്

ഇംഗ്ലണ്ടിന്റെ വെടിക്കട്ട് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ബെന്‍ ഡക്കെറ്റാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. ഇതുവരെ ഐപിഎല്ലില്‍ അരേങ്ങറിയിട്ടില്ലാത്ത താരം കൂടിയാണ് അദ്ദേഹം. ദേശീയ ടീമിനായി ഓപ്പണറുടെ റോളില്‍ വിവിധ ഫോര്‍മാറ്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഡക്കെറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം ദേശീയ ടീമിനായി അദ്ദേഹം കളിച്ചത് ഏഴു ടി20കളിലാണ്. 169 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 212 റണ്‍സും അടിച്ചെടുത്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ഡക്കെറ്റിനു കഴിയും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളാവും ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയേക്കുക.

Story first published: Wednesday, December 3, 2025, 10:26 [IST]
Other articles published on Dec 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+