For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് സഞ്ജു 2.0, സൂര്യക്കു നന്ദി!! അന്നു അക്കാര്യം പറഞ്ഞ ശേഷം എന്തൊരു മാറ്റം? ഈ കണക്ക് നോക്കൂ

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേട്ടത്തിനു ശേഷം ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും മിന്നിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കരിയറില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാജിക്കല്‍ ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. കരിയറില്‍ മുമ്പൊരിക്കലും സഞ്ജു ഇത്രയും സ്ഥിരതയോടെ വലിയ ഇന്നിങ്‌സുകള്‍ തുടരെ കളിച്ചിട്ടല്ലെന്നു കാണാം.

സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ആദ്യ സീസണില്‍ തന്നെ രണ്ടു അപരാജിത സെഞ്ച്വറികള്‍ സഞ്ജു കുറിച്ചു കഴിഞ്ഞു. ഈ ഫോമില്‍ ഇനിയും സെഞ്ച്വറികള്‍ അദ്ദേഹം കണ്ടെത്തിയാലും അദ്ഭുതപ്പെടാനില്ല. കാരണം ഇപ്പോള്‍ അത്രയേറെ െപെര്‍ഫെക്ടായിട്ടാണ് സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

SANJU SURYA

സ്ഥിരതയില്ലാത്തവനെന്ന പഴയ ചീത്തപ്പേര് അദ്ദേഹം ഇപ്പോള്‍ മാറ്റിയെടുത്തത് എങ്ങനയാണ്? ഇതിനെല്ലാം നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനോടുമാണ്. അന്നു അദ്ദേഹം സഞ്ജുവിനെ ആ രീതിയില്‍ അപമാനിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സഞ്ജു 2.0യെ നമുക്കു കാണാനും സാധിക്കില്ലായിരുന്നു. എന്താണ് സംഭവമെന്നു നോക്കാം.

അപമാനിച്ച് സൂര്യ

ഐസിസി ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു സഞ്ജു സാംസണിനെ പരിഹസിച്ചു കൊണ്ടുള്ള സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. മലയാളി താരത്തെ പുച്ഛിക്കുന്ന തരത്തിലായിരുന്നു അടുത്ത സുഹൃത്തായിരുന്നിട്ട് കൂടി സ്‌കൈയുടെ വാക്കുകള്‍.

ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ ഓപ്പണ്‍ അഭിഷേക് ശര്‍മ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. മൂന്നാം നമ്പറില്‍ തിലക് വര്‍മയും വന്‍ ദുരന്തമാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

സൂപ്പര്‍ എട്ട് മല്‍സരത്തിന്റെ തലേദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് സൂര്യയോടു ചോദിക്കുകയും ചെയ്തു. ടീമില്‍ തല്‍ക്കാലത്തേക്കു മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന തരത്തില്‍ അദ്ദേഹത്തിനു മറുപടി നല്‍കാമായിരുന്നു. പക്ഷെ സഞ്ജുവിനെ ഒന്നിനും കൊള്ളില്ലെന്ന തരത്തിലായിരുന്നു പരിഹാസച്ചിരിയോടെയുള്ള സൂര്യയുടെ പ്രതികരണം.

അഭിഷേക് ശര്‍മയുടെ സ്ഥാനത്തു സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയ്ക്കു പകരം കളിപ്പിക്കാനോ? ഇങ്ങനെയായിരുന്നു പുച്ഛത്തോയെയും പരിഹാസത്തോടെയും ചിരിയോടെയുള്ള സൂര്യയുടെ പ്രതികരണം. ഈ തരത്തിലൊരു പ്രതികരണം നടത്തിയതില്‍ അദ്ദേഹം അന്നു ഒരുപാട് വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

പിന്നീടൊരു അഭിമുഖത്തില്‍ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥും സൂര്യ മറുപടി നല്‍കിയ രീതി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ അന്നു സ്‌കൈ ആ തരത്തില്‍ അപമാനിച്ചതാണ് സഞ്ജുവിനെ ഈ തരത്തില്‍ പുതിയൊരു സഞ്ജുവാക്കി മാറ്റിയെടുത്തതെന്നു കാണാം.

ഇംപാക്ടുണ്ടാക്കുന്ന ചെറിയ കാമിയോകളേക്കാള്‍ വലിയ ഇന്നിങ്‌സുകളാണ് എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുകയെന്നും തന്റെ മികവ് അടയാളപ്പെടുത്തുകയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

സൂര്യയുടെ ആ അപമാനിക്കലിനു ശേഷമാണ് സഞ്ജു കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ തുടങ്ങിയതെന്നു കണക്കുകളും അടിവരയിടുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ വമ്പന്‍ മാറ്റത്തിന്റെ ക്രെഡിറ്റ് സ്‌കൈയ്ക്കു തന്നെ നമ്മള്‍ കൊടുക്കുയും വേണം.

SANJU SURYA

പിന്നീടുള്ള പ്രകടനം

ടി20 ലോകകപ്പിനിടെയുള്ള സൂര്യകുമാര്‍ യാദവിന്റെ അപമാനിക്കലിനു ശേഷം അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് സഞ്ജു സാംസണ്‍ നത്തിക്കൊണ്ടിരക്കുന്നത്. 10 ഇന്നിങ്‌സുകളിലായി 80.66 എന്ന ഞെട്ടിക്കുന്ന ശരാശരിയോടെ 188.08 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 565 റണ്‍സ്.

രണ്ടു അപരാജിത സെഞ്ച്വറികളും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. നാലു മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിന തേടിയെത്തി. ലോകപ്പില്‍ ഫൈനലുള്‍പ്പെടെ അവസാന മൂന്നു മാച്ചുകളിലെ സ്‌കോറുകള്‍ 97*, 89, 89 എന്നിങ്ങനെയായിരുന്നു.

അതിനുശേഷം ഇപ്പോള്‍ ഐപിഎല്ലിലാവട്ടെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതുമുണ്ട്. ഏഴിന്നിങ്‌സുകളില്‍ നിന്നും 58.60 ശരാശരിയില്‍ 178.65 സ്‌ട്രൈക്ക് റേറ്റില്‍ 293 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

Story first published: Saturday, April 25, 2026, 14:06 [IST]
Other articles published on Apr 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+