For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

91നു ശേഷം ഒറ്റ ഫോര്‍ മാത്രം!! സഞ്ജു സെല്‍ഫിഷായെന്നു ഹേറ്റേഴ്‌സ്, പക്ഷെ ഇതാണ് സത്യം

ഐപിഎല്ലിന്റെ 19ാം സീസണിലെ സെഞ്ച്വറി ക്ഷാമം തീര്‍ക്കാന്‍ ഒടുവില്‍ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍ തന്നെ വേണ്ടി വന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ വെറും 52 ബോളുകളിലാണ് അദ്ദേഹം മൂന്നക്കത്തിലെത്തിയത്. സെഞ്ച്വറിക്കു ശേഷവും ബാറ്റിങ് തുടര്‍ന്ന സഞ്ജു അപരാജിതനായി തന്നെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

56 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 115 റണ്‍സാണ്. 15 ഫോറുകളും നാലു സിക്‌സറും ഇതിലുള്‍പ്പെടുന്നു. അതിനിടെ സഞ്ജുവിന്റെ ഈ സെഞ്ച്വറി നേട്ടം ഹേറ്റേഴ്‌സിനു അത്ര രസിച്ചിട്ടില്ല.

ചില ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ അവര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. സെഞ്ച്വറി തികയ്ക്കുന്നതിനു വേണ്ടി സഞ്ജു അല്‍പ്പം സെല്‍ഫഷായെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥത്തില്‍ അതില്‍ സത്യമുണ്ടോ?

SANJU SAMSON

ഹേറ്റേഴ്‌സ് രംഗത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ കന്നി സെഞ്ച്വറി കുറിച്ചത് ഹേറ്റേഴ്‌സിനു അത്ര രസിച്ചിട്ടില്ല. നേരത്തേ ആദ്യ മൂന്നു കളിയില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായത് ആഘോഷിച്ച അവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റി ചുളിക്കുകയാണ്.

IPL 2026: പന്തിനും താഴെ സഞ്ജു!! ഈ ഐപിഎല്ലിലെ ബെസ്റ്റ് കീപ്പര്‍ ഈ താരം, മുകുള്‍ പറയുന്നുIPL 2026: പന്തിനും താഴെ സഞ്ജു!! ഈ ഐപിഎല്ലിലെ ബെസ്റ്റ് കീപ്പര്‍ ഈ താരം, മുകുള്‍ പറയുന്നു

നേരത്തേ ഒട്ടും സെല്‍ഫിഷല്ലെന്നു എല്ലാവരും പുകഴ്ത്തിയ സഞ്ജു പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇന്നിങ്‌സിന്റെ അവസാനത്തേക്കു സെഞ്ച്വറിക്കു വേണ്ടി മനപ്പൂര്‍വ്വം സ്‌കോറിങിനു വേഗത കുറച്ചുവെന്നാണ് അവരുടെ പ്രധാന ആരാപണം. 91 തികച്ചതിനു ശേഷം ഒരേയൊരു ഫോറാണ് സഞ്ജുവടിച്ചതെന്നും അവസാനം ഒരു ലക്കി ഫോറില്‍ സെഞ്ച്വറിയും തികയ്ക്കുകയായിരുന്നെന്നും ഇവര്‍ വാദിക്കുന്നു.

യഥാര്‍ഥത്തില്‍ ഹേറ്റേഴ്‌സിന്റെ ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഇല്ലെന്നതു തന്നെയാണ് യാഥാര്‍ഥ്യം. സഞ്ജു ഈ മല്‍സരത്തില്‍ മാത്രമല്ല കരിയറിലൊരിക്കലും വ്യക്തിഗത നേട്ടങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. ഫിഫ്റ്റികളേക്കാളും സെഞ്ച്വറികളേക്കാളും താന്‍ വില മതിക്കുന്നത് ടീമിനു ഗുണം ചെയ്യുന്ന 30-40 റണ്‍സെടുക്കാനാണെന്നും അദ്ദേഹം പല തവണ പറയുകയും ചെയ്തിട്ടുള്ളതാണ്.

വിമര്‍ശനം ശുദ്ധ അസംബന്ധം!!

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തിലേക്കു വന്നാല്‍ സഞ്ജു ഇന്നിങ്‌സിന്റ ഒരു ഘട്ടത്തിലും സെല്‍ഫിഷായി സെഞ്ച്വറി തികയ്ക്കണമെന്ന മോഹവുമായി ബാറ്റ് ചെയ്തിട്ടില്ല. 91ല്‍ നില്‍ക്കവെ മുകേഷ് കുമാറിനെതിരേ 16ാം ഓവറിലെ അവസാന ബോളില്‍ അദ്ദേഹം ബൗണ്ടറിയടിച്ചിരുന്നു. ബാറ്റിന്റെ ഫേസ് തുറന്ന് ബാക്ക് വേര്‍ഡ് പോയിന്റിലൂടെ ബോളിനെ സഞ്ജു വഴി തിരിച്ചുവിടുക മാത്രമാണ് ചെയ്തത്.

SANJU SAMSON

ലുംഗി എന്‍ഗിഡിയുടെ അടുത്ത ഓവറില്‍ അഞ്ചു സിംഗികളാണ് വന്നത്. ഇതില്‍ രണ്ടെണ്ണം മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒരു ഡോട്ട് ബോളും അദ്ദേഹം കളിച്ചു. ടി നടരാജനായിരുന്നു 18ാം ഓവര്‍. ആദ്യ ബോളില്‍ ആയുഷ് മാത്രെ സിംഗിളെടുത്തപ്പോള്‍ അടുത്തതില്‍ സഞ്ജുവിനു റണ്ണെടുക്കാനുമായില്ല.

IPL 2026: ജയത്തിന് പിറകെ ആര്‍ആര്‍ കുരുക്കില്‍!! വന്‍ നിയമലംഘനം, വൈഭവിനും 'പങ്ക്', വീഡിയോIPL 2026: ജയത്തിന് പിറകെ ആര്‍ആര്‍ കുരുക്കില്‍!! വന്‍ നിയമലംഘനം, വൈഭവിനും 'പങ്ക്', വീഡിയോ

മൂന്നാമത്തെ ബോളില്‍ സിംഗിളുമായി അദ്ദേഹം 98ലെത്തി. ഇതിനു പിന്നാലെ സ്‌കോറിങില്‍ അല്‍പ്പം ബുദ്ധിമുട്ടിയ മാത്രെയെ പിന്‍വലിച്ച് ശിവം ദുബെയെ സിഎസ്‌കെയെ ക്രീസിലേക്കു അയച്ചു. ആദ്യ ബോൡ സിംഗിളുമായി ദുബെ അക്കൗണ്ടും തുറന്നു. തുടര്‍ന്ന് സ്‌ട്രൈക്ക് സഞ്ജുവിന്.

വേണമെങ്കില്‍ രണ്ടു സിംഗിളോ, ഒരു ഡബിളോ നേടി അദ്ദേഹത്തിനു സെഞ്ച്വറി തികയ്ക്കാമായിരുന്നു. പക്ഷെ സഞ്ജു ചിന്തിച്ചത് അങ്ങനെയല്ല. അവസാനത്തെ ഒമ്പത് ബോളില്‍ ഒരു ഫോറോ, സിക്‌സോ പോലും സിഎസ്‌കെ നേടിയിട്ടില്ലെന്നായിരുന്നു. ഈ കാരണത്താല്‍ തന്നെ സെഞ്ച്വറി മറന്ന് സഞ്ജു റിസ്‌കുമെടുത്തു.

അടുത്ത ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി വലിയൊരു ഷോട്ട് കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ അതൊരു യോര്‍ക്കര്‍ ലെങ്ത്ത് ബോളായിരുന്നു. പ്രതീക്ഷിച്ചതു പോലെ സഞ്ജുവിന്റെ ബാറ്റില്‍ അതു കണക്ടായില്ലെങ്കിലും ഔട്ട്‌സൈഡ് എഡ്ജായ ബോള്‍ തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടക്കുകയും സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഹേറ്റേഴ്‌സ് അവകാശപ്പെടുന്നതു പോലെ അദ്ദേഹം സെല്‍ഫിഷായിരുന്നെങ്കില്‍ 98ല്‍ നില്‍ക്കവെ ഒരിക്കലും ക്രീസിനു പുറത്തേക്കിറങ്ങി അത്തരമൊരു റിസ്‌ക്കുള്ള ഷോട്ടിനു ശ്രമിക്കുകയും ചെയ്യില്ല.

Story first published: Sunday, April 12, 2026, 14:26 [IST]
Other articles published on Apr 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+