റുതുവിന് സഹായമില്ല, സഞ്ജു മാറി നില്‍ക്കുന്നു? ഹേറ്റേഴ്‌സ് പറഞ്ഞതല്ല സത്യം!! വീഡിയോ
ആറാം കിരീടമെന്ന മോഹവുമായി ഇത്തവണ ഐപിഎല്ലില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷകളാകെ തകിടം മറിഞ്ഞിരിക്കുകയാണ്. ആദ്യ രണ്ടു കളിയിലും നിരുപാധികം കീഴടങ്ങിയ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും കൂപ്പുകുത്തി. കഴിഞ്ഞ സീസണിലും പത്താമതായിരുന്നു സിഎസ്‌കെ.
ശേഷിച്ച മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തേതു പോലെയൊരു ദുരന്തം തന്നെയാണ് സിഎസ്‌കെയെ കാത്തിരിക്കുന്നത്. റുതുരാജ് ഗെയ്ക്വാദിന്റെ ക്യപ്റ്റന്‍സിക്കെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

Photocredit/ChennaiIPL
അതിനിടെ ടീമിന്റെ ദയനീയ പ്രകടനത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുണ്ടായിട്ടും അദ്ദേഹം റുതുരാജിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കുന്നില്ലെന്നാണ വിമര്‍ശകരുടെ ആരോപണം. യഥാര്‍ഥത്തില്‍ ഇതില്‍ കഴമ്പുണ്ടോ? ഇതേക്കുറിച്ച് പരിശോധിക്കാം.
സഞ്ജുവിന്റെ സഹായം
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റന്‍സിയില്‍ സഞ്ജു സാംസണ്‍ ഒട്ടും തന്നെ സഹായിക്കുന്നില്ലെന്ന വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാര്‍ഥ്യം, അതു തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഹോംഗ്രൗണ്ടായചെപ്പോക്കില്‍ പഞ്ചാബ് കിങ്‌സുമായുള്ള സിഎസ്‌കെയുടെ മല്‍സരത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. പഞ്ചാബിന്റെ റണ്‍ചേസിനിടെ വിക്കറ്റിനു പിന്നില്‍ നിന്നും മുന്നോട്ടു കയറി വന്ന ശേഷം സിഎസ്‌കെയുടെ ഫീല്‍ഡര്‍മാര്‍ക്കു അദ്ദേഹം നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
സിഎസ്‌കെ ഫീല്‍ഡര്‍മാര്‍ക്കു നിര്‍ദേശം നല്‍കുന്ന സഞ്ജു. വീഡിയോ കാണാം
ബാറ്ററും വിക്കറ്റ് കീപ്പറുമെന്ന നിലയില്‍ മാത്രമല്ല ഫീല്‍ഡര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമെല്ലാം ഇടയ്ക്കു ടിപ്‌സുകള്‍ നല്‍കി സഞ്ജു കളിയില്‍ സജീവമായി തന്നെ ഇടപെടുന്നതായി ഇതില്‍ നിന്നും വളരെ വ്യക്തമാണ്. ഇതു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ജോലിഭാരവും കുറയ്ക്കുന്നുണ്ട്.
പക്ഷെ ചില ഹേറ്റേഴ്‌സ് മനപ്പൂര്‍വ്വം സഞ്ജുവിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. മലയാളി താരം വിക്കറ്റിനു പിന്നില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ലെന്നും ഇതു റുതുരാജിനും വലിയ തിരിച്ചടിയാവുന്നുണ്ടെന്നുമാണ് ഇവരുടെ പ്രധാന ആരോപണം.
തിരിച്ചുവരുമോ സഞ്ജു?
ടി20 ലോകകപ്പിലെ സ്വപ്‌നതുല്യമായ പ്രകടനത്തിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇറങ്ങിയ സഞ്ജു സാംസണ്‍ ആദ്യ രണ്ടു മാച്ചിലും സമ്പൂര്‍ണ പരാജയമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുവാഹത്തിയില്‍ നടന്ന പോരാട്ടത്തില്‍ വെറും ആറു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

ഇതിനു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ ആദ്യ മല്‍സരത്തിലും സഞ്ജുവിനു അടിതെറ്റി. വെറും ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. ഈ രണ്ടു കളിയിലും അല്‍പ്പം സമ്മര്‍ദ്ദത്തിലുമാണ് സഞ്ജു കാണപ്പെട്ടത്.
ഈ സീസണില്‍ സിഎസ്‌കെയുടെ മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരിക്കും. ടി20 ലോകകകപ്പില്‍ ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചതു പോലെയുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് സിഎസ്‌കെയ്ക്കും ഇനി ആവശ്യം.
ഒപ്പം ക്യാപ്റ്റന്‍സിയിലും സഞ്ജുവിന്റെ ഇടപെടലുകളും സഹായങ്ങളും ടീമിനു തുടര്‍ന്നും ആശ്യവുമാണ്. അദ്ദേഹത്തിനു ഇതിനു കഴിയുമോയെന്നാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കാത്തിരുന്നു കാണേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications