For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവെങ്കില്‍ ഇതു ചെയ്യില്ല!! പരാഗ് ഇത്ര അഹങ്കാരിയോ? 'കിരീടശാപമുപ്പ്', സംഭവമറിയാം

മുംബൈ: ഐപിഎല്ലിന്റെ 19ാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കവെ മുംബൈയില്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സ് മീറ്റ് സംഘപടിപ്പിച്ചിരുന്നു. പത്ത് ഫ്രാഞ്ചൈസികളുടെയും നായകര്‍ ഒരുമിച്ച് അണിനിരന്നുവെന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം. സാധാരണയായി മുഴുവന്‍ ക്യാപ്റ്റന്‍മാരെയും ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താ സമ്മേളനവും സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.

ഈ ക്യാപ്റ്റന്‍സ് മീറ്റിനു ഒരു പ്രത്യേകത കൂടിയുണ്ട്. പത്തു ടീമുകളുടെയും നായകന്‍മാര്‍ ഇന്ത്യന്‍ താരങ്ങളായിരുന്നുവെന്നാതാണ് ഈ മീറ്റിനെ വളരെ സ്‌പെഷ്യലാക്കിയത്. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല. കുറഞ്ഞത് രണ്ട്- മൂന്ന് വിദേശ താരങ്ങളെങ്കിലും ക്യാപ്റ്റന്‍മാരുടെ നിരയിലുണ്ടാവാറുണ്ട്.

IPL CAPTAINS

Photocredit/IndianPremierLeague

അതിനിടെ ഈ പരിപാടിക്കിടെയുണ്ടായ ഒരു മോശം പെരുമാറ്റത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് നേരിടുന്നത്. ഐപിഎല്‍ ട്രോഫിയെ അദ്ദേഹം നിന്ദിച്ചുവെന്നും കിരീടശാപം ഉറപ്പാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പും നല്‍കുന്നു. എന്താണ് സംഭവമെന്നിയാം.

ട്രോഫിയോടു അനാദരവ്?

മുംബൈയില്‍ സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് മീറ്റ് ചടങ്ങില്‍ പത്തു ടീമുകളുടെയും നായകര്‍ ഐപിഎല്‍ ട്രോഫിക്കൊപ്പം ഒരുമിച്ച് ഒരേ മുറിയില്‍ ഇരിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ യുവനായകന്‍ റിയാന്‍ പരാഗിന്റെ ധിക്കാരപരമായ പെരുമാറ്റം.

ചടങ്ങിനെത്തി മറ്റുള്ള ഒമ്പതു ക്യാപ്റ്റന്‍ന്‍മാരും ട്രോഫി റൂമില്‍ കാലുകളെല്ലാം താഴ്ത്തി വച്ച് വളരെയധികം അച്ചടക്കവും മാന്യതയും കാണിച്ചപ്പോള്‍ പരാഗ് നേരെ തിരിച്ചായിരുന്നു. താന്‍ ഐപിഎല്‍ ക്യാപ്റ്റനാണെന്നും ട്രോഫിക്കു അടുത്താണ് ഇരിക്കുന്നതെന്നുമുള്ള യാതൊരു ബോധവുമില്ലാത്തതു പോലെയായിരു്ന്നു പെരുമാറ്റം.

മുഴുവന്‍ നായകരും ഒരുമിച്ചിരുന്ന് ചിരിച്ചുകൊണ്ട് കുശലം പറയുകയും സൗഹൃദം പങ്കിടുകയും ചെയ്യവെ ഐപിഎല്‍ ട്രോഫി മുറിയിലെ മേശയ്ക്കു മുകളിലേക്കു കാല്‍ നീട്ടി വച്ച് കൈയിലുള്ള ഫോണില്‍ നോക്കി പരാഗ് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതു മുറിയിലുള്ള മറ്റു ക്യാപ്റ്റന്‍മാരെ മാത്രമല്ല, ഐപിഎല്‍ കിരീടത്തെയും അനാദരവ് കാണിക്കുന്നതിനു തുല്യമാണെന്നും പലരും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

RIYAN PARAG

Photocredit/IndianPremierLeague

വന്‍ വിമര്‍ശനം

ഐപിഎല്‍ ക്യാപ്റ്റന്‍സ് മീറ്റിനിടെയുള്ള ധിക്കാരപരമായ ഈ പെരുമാറ്റത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റിയാന്‍ പരാഗ് നേരിടുന്നത്. ഈ ഫോട്ടോ പങ്കുവച്ച ചിലര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

'റിയാന്‍ പരാഗിനെ നോക്കൂ, നിങ്ങള്‍ക്കു ഒരിക്കലും ക്ലാസ് വില കൊടുത്തു വാങ്ങാന്‍ കഴിയില്ലെന്നു രണ്ട് ബുദ്ധിമാനായ ഒരാള്‍ പറഞ്ഞിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കലും ഇങ്ങനെ പെരുമാറില്ല'.

'ട്രോഫി മുറിയില്‍ മുഴുവന്‍ ക്യാപ്റ്റന്‍മാരും കാലുകളെല്ലാം താഴ്ത്തി വച്ച് തികഞ്ഞ അച്ചടക്കത്തോടെയാണ് ഇരിക്കുന്നത്. പക്ഷെ റിയാന്‍ പരാഗ് മേശയ്ക്കു മുകളിലേക്കു കാല്‍ കയറ്റി വച്ച് ഇരിക്കുകയാണ്. ടീമുടമയുമായുള്ള ബന്ധം പരാഗിന് ക്യാപ്റ്റന്‍സി നല്‍കിയിരാക്കാം, പക്ഷെ ഐപിഎല്‍ ട്രോഫി നല്‍കില്ല'.

'2023ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം ഓസ്‌ട്രേലിയന്‍ താരം മിച്ചെല്‍ മാര്‍ഷ് ട്രോഫിക്കു മുകളില്‍ കാല്‍ നീട്ടി വച്ചിരുന്ന് അതിനെ അപമാനിക്കുന്നത് നമ്മള്‍ കണ്ടതാണ്. അതിനു ശേഷം അവര്‍ ലോകകപ്പും നേടിയിട്ടില്ല. ഏറെക്കുറെ സമാനമായ പെരുമാറ്റമാണ് റിയാന്‍ പരാഗും നടത്തിയത്. ഐപിഎല്‍ ട്രോഫിയുള്ള വലിയ അനാദരവാണ് ഈ പെരുമാറ്റം. ഇതു കാരണം കിരീടശാപവും ഉണ്ടായേക്കും'-എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ക്യാപ്റ്റന്‍സ് മീറ്റിനെത്തിയവര്‍

ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), അജിങ്ക്യ രഹാനെ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ശുഭ്മന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്), രജത് പാട്ടിധാര്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു), ഇഷാന്‍ കിഷന്‍ (താല്‍ക്കാലിക ക്യാപ്റ്റന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്), റിഷഭ് പന്ത് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിങ്‌സ്), അക്ഷര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്).

Story first published: Thursday, March 26, 2026, 7:19 [IST]
Other articles published on Mar 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+