മുംബൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കളിക്കാനിറങ്ങുമ്പോള്‍ വിവാദങ്ങള്‍ക്കു ഒട്ടും പഞ്ഞമുണ്ടാവാറില്ല. ഇത്തവണ മുംബൈയുടെ ആദ്യ പോരാട്ടത്തില്‍ തന്നെ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പതിവുപോലെ ഇത്തവണയും പ്രതിക്കൂട്ടില്‍ മുംബൈ തന്നെയാണ്.
ഹോംഗ്രൗണ്ടായ വാഖഡെയില്‍ 221 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് മുംബൈയ്ക്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ വെറും നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 220 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഈ മല്‍സരത്തില്‍ മുംബൈയ്ക്കു ലഭിച്ച ടോസാണ് വന്‍ വിവാദമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ അതു അവര്‍ക്കു തന്നെയാണോ, അതോ മുംബൈ കളത്തത്തരം കാണിച്ചോയെന്ന സംശയങ്ങളാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.

വാഖഡെയിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ടോസ് സമയത്തു കോയിന്‍ ത്രോ ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹാര്‍ദിക്കിന്‍െ ത്രോയ്ക്കു പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെയുടെം കോള്‍ ടെയ്ല്‍ എന്നായിരുന്നു.
താഴെ നീണ കോയിന്‍ പക്ഷെ പിടികൊടുക്കാതെ മുന്നിലേക്കു ഉരുണ്ടുനീങ്ങി. മാച്ച്് ഒഫീഷ്യല്‍ അതു എന്താണെന്നു നോക്കാന്‍ പിറകെ നടക്കുകയും ചെയ്തു. പക്ഷെ പെട്ടെന്നു സ്‌ക്രീന്‍ അല്‍പ്പസമയത്തേക്കു നിശ്ചലമായി. കറുത്ത നിറത്തിലുള്ള സ്‌ക്രീനായിരുന്നു അപ്പോള്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്നു ആര്‍ക്കും മനസിലായതുമില്ല.
മുംബൈ- കെകെആര്‍ മല്‍സരത്തിനു മുമ്പുള്ള ടോസ് വീഡിയോ കാണാം
പിന്നാലെ ഹാര്‍ദിക് ടോസ് ജയിച്ചതായി കാണപ്പെടുകയും ആങ്കറായ രവി ശാസ്ത്രിയോടു സംസാരിക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്നതും കാണാം. മുംബൈ ടോസ് ജയിച്ചെന്നും എന്താണ് തീരുമാനമെന്നുമായിരുന്നു ശാസ്തിയുടെ ചോദ്യം.

പക്ഷെ സാധാരണയായി ടോസിനു ശേഷം കോയിന്‍ നിലത്തു വീണ് നിശ്ചലമായി കഴിഞ്ഞാല്‍ അതു ഹെഡ്, അല്ലെങ്കില്‍ ടെയില്‍ ആണോയെന്നു വളരെ വ്യക്തമായി കാണിക്കാറുണ്ട്. പക്ഷെ ഈ മല്‍സരത്തില്‍ പിന്നീട് കോയിന്റെ പൊടിപോലും കണ്ടില്ല.

Photocredit/Jiohotstar
മുംബൈയാണ് ടോസ് ജയിച്ചതെങ്കില്‍ അതു എന്തുകൊണ്ട്് വ്യക്തമായി കാണിച്ചില്ലെന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഇതില്‍ മുംബൈയുടെ ഒത്തുകളി നടന്നിട്ടുണ്ടെന്നും പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍ ടീമിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതു ഒത്തുകളിയെന്നത് വളരെ വ്യക്തമാണെന്നും ദൃശ്യങ്ങള്‍ സഹിതം പലരും ചൂണ്ടിക്കാണിക്കുന്നു.
'മുംബൈ ഇന്ത്യന്‍സ് ലൈവായി തന്നെ മല്‍സരം ഒത്തുകളിച്ചിരിക്കുകയാണ്. ഇതു എന്തു തരത്തിലുള്ള ഒത്തുകളിയാണ്? ടോസിന്റെ ഫലം കാണിക്കുന്നതിനു മുമ്പ് തന്നെ സ്‌ക്രീന്‍ കട്ടായി മാറി. ക്യാമറ അപ്പോള്‍ മറ്റെന്തോയാണ് കാണിച്ചത്. ടോസ് ജയിച്ചത് മുംബൈയാണെന്നു മാച്ച് ഒഫീഷ്യല്‍ ആംഗ്യം കാണിപ്പോഴും കോയിന്‍ സ്‌ക്രീനില്‍ കാണിക്കാന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ തയ്യാറായില്ല. ഇതു ഒത്തുകളിയാണെന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം?'.
'മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ടോസ് സംഭവിച്ചപ്പോള്‍ അജിങ്ക്യ രഹാനെ ടെയ്ല്‍സെന്നു കോള്‍ ചെയ്യുന്നു. ഇതിന്റെ ഫലം കാണിക്കാനിരിക്കെ പൊടുന്നനെ ക്യാമറയ്ക്കു എന്തോ സംഭവിക്കുന്നു. അതിനാല്‍ ആര്‍ക്കും ഒന്നും കാണാന്‍ സാധിച്ചതുമില്ല. ഇതു ടോസ് ഫിക്‌സിങാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.