Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിലകിന് ഹാര്‍ദിക്കിന്റെ ചീത്തവിളി!! ആ 2 പേരും കേട്ടു, വെടിക്കെട്ടിനു മുമ്പ് നടന്നത്; വീഡിയോ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചത് തിലക് വര്‍മയുടെ ഇടിവെട്ട് സെഞ്ച്വറിയാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ സെഞ്ച്വറിയെ നമുക്ക് രണ്ടു ഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യ ഘട്ടത്തില്‍ ബാറ്റിങിലെ ടൈമിങ് നഷ്ടപ്പെട്ട് പാടെ പതറിയ തിലകനെയാണ് കണ്ടത്.

എന്നാല്‍ രണ്ടാം ഘട്ടത്തിലാവട്ടെ തിലക് 2.0 ആയി മാറുകയും ചെയ്തു. ജിടിയുടെ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അദ്ദേഹം കത്തിക്കയറുകയും ചെയ്തു. തിലകിന്റെ ഈ പൊടുന്നനെയുള്ള മാറ്റത്തിനു പിന്നില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ശകാരമാണെന്ന സൂചനകളാണ് വരുന്നത്്. ഇതു തെളിയിക്കുന്ന വീഡിയോയും പുറത്തു വന്നിരിക്കുകയാണ്.

TILAK HARDIK

Photocreit/Jiohotstar

തിലകിനു ശകാരം

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സനിടെ 14ാം ഓവറിനു ശേഷമുള്ള സ്ട്രാറ്റെജിക് ടൈമൗട്ടാണ് മല്‍സരഗതി മാറ്റി മറിച്ചതെന്നു പറയാം. കാരണം ആ ടൈമൗട്ടിന് മുമ്പ് വരെ മുംബൈ ബാക്ക്ഫൂട്ടിലായിരുന്നു.

നാലു വിക്കറ്റിനു 103 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. തിലക് വര്‍മ 22 ബോളില്‍ നേിയത് വെറും 19 റണ്‍സാണ്. ഹാര്‍ദിക് പാണ്ഡ്യയാവട്ടെ അഞ്ചു ബോളില്‍ മൂന്നു റണ്‍സുമെടുത്തു.

ടൈമൗട്ട് വരെ കണ്ട തിലകിനെയല്ല ശേഷിച്ച ആറോവറില്‍ കാണാനായത്. ശേഷിച്ച 23 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 82 റണ്‍സാണ്. അവസാന ബോളില്‍ ഫോറിലൂടെ കന്നി സെഞ്ച്വറി കണ്ടെത്തിയ തിലക് ടീമിന്റെ ടോട്ടലാവട്ടെ 199ലേക്കും ഉയര്‍ത്തി.

ബ്രേക്കിനിടെ തിലക് വര്‍മയെ ശകാരിക്കുന്ന ഹാര്‍ദിക്. വീഡിയോ കാണാം

അതുവരെ തപ്പിത്തടഞ്ഞ തിലക് ടൈമൗട്ടിനു ശേഷം രണ്ടും കല്‍പ്പിച്ച് ആക്രമണമഴിച്ചു വിട്ടതിനു പിന്നില്‍ ഹാര്‍ദിക്കിന്റെ ശകാമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ടൈമൗട്ടിന്റെ സമയത്ത് തിലകിനോടു അദ്ദേഹം സംസാരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

വളരെയധികം ക്ഷുഭിതനായിട്ടാണ് ഹാര്‍ദിക് ഇതില്‍ കാണപ്പെടുന്നത്. ദേഷ്യത്തോടെ അദ്ദേഹം പലതും പറയുന്നതും ഇടംകൈ കൊണ്ട് ബാറ്റിങിനെ കുറിച്ച് ആംഗ്യം കാണിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. പക്ഷെ ഹാര്‍ദിക്കിന്റെ ശകാരത്തോടു തിലക് ഒരു തരത്തിലും പ്രതികരിച്ചില്ല.

ഹെല്‍മറ്റൂരി നിന്ന അദ്ദേഹം എല്ലാ കേട്ട് ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. തിലകിനോടുള്ള ഹാര്‍ദിക്കിന്റെ ഈ ശകാരമെല്ലാം ഇവര്‍ക്കു അരികെ വെള്ളവും മറ്റുമായെത്തിയ രണ്ടു റിസര്‍വ് താരങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ ഈ ശകാരം തന്നെയാണ് ബ്രേക്കിനു ശേഷം തിലകിനെ അഗ്രസീവ് ഇന്നിങ്‌സ് കളിക്കാന്‍ പ്രചോദിപ്പിച്ചതെന്നു ഉറപ്പിക്കാം.

TILAK HARDIK

കാരണം അതു വരെ ബാറ്റില്‍ ബോള്‍ കൊള്ളാതെ നിന്ന തിലകിനെയല്ല പിന്നീട് ക്രീസില്‍ കണ്ടത് കാര്യമായി റണ്‍സ് വഴങ്ങാതെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ജിടി ബൗളര്‍മാരെ പിന്നീട് അദ്ദേഹം നിലത്തു നിര്‍ത്തിയില്ല.

പ്രസിദ്ധ് കൃഷ്ണയും അശോക് വര്‍മയുമെല്ലാം തിലകിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. 15ാം ഓവറില്‍ 19 റണ്‍സ് വാരിക്കൂട്ടിയ മുംബൈ തുടര്‍ന്നുള്ള ഓവറുകളില്‍ 4, 15, 26, 10, 22 എന്നിങ്ങനെ റണ്‍സും വാരിക്കൂട്ടി.

കാഗിസോ റബാഡയെറിഞ്ഞ 16ാം ഓവറിലാണ് വെറും നാലു റണ്‍സ് കൊണ്ട് മുംബൈയ്ക്കു തൃപ്തിപ്പെടേണ്ടി വന്നത്. എന്നാല്‍ അശോകിന്റെ 18ാം ഓവറില്‍ 26 റണ്‍സുമായി അവര്‍ ഈ ക്ഷീണം തീര്‍ത്തു. മൂന്നു സിക്‌സറും രണ്ട ഫോറുമാണ് തിലക് അടിച്ചെടുത്തത്.

Story first published: Tuesday, April 21, 2026, 12:45 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+