Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ സിഎസ്‌കെ കീപ്പറാക്കരുത്!! ധോണി മതി, കാരണം പറഞ്ഞ് ശ്രീകാന്ത്

19ാം ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആരാണ് ബെസ്‌റ്റെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.

ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയും പുതുതായി ടീമിനൊപ്പം ചേര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ് കീപ്പര്‍ റോളിനായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്.

ആറാം കിരീടം ലക്ഷ്യമിട്ടാണ് റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ ഇത്തവണയിറങ്ങുക. 30ന് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സുമായാണ് അവരുടെ കന്നിയങ്കം. 2023ല്‍ കിരീടം ചൂടിയ ശേഷം കഴിഞ്ഞ രണ്ടു തവണയും പ്ലേഓഫില്‍ പോലുമെത്താന്‍ സിഎസ്‌കെയ്ക്കായിട്ടില്ല.

DHONI SANJU

ധോണി കീപ്പറാവണം

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആരാണ് കളിക്കേണ്ടതെന്നു കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നിലെ പ്രധാന കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി തന്നെയാവണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതു വളരെ വ്യക്തമായ ചോയ്‌സ് കൂടിയാണ്. അദ്ദേഹം നല്ല ഫിറ്റായിട്ടുള്ള ക്രിക്കറ്റാണ്. ഇപ്പോഴും നന്നായി മെലിഞ്ഞിട്ടുമാണ്. അതുകൊണ്ടു തന്നെ വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം വളരെ അനായാസമായി കൈകാര്യം ചെയ്യാന്‍ ധോണിക്കു കഴിയും.

ഏറ്റവും കുറഞ്ഞത് സീസണിന്റെ തുടക്കത്തില്‍ അദ്ദേഹം കീപ്പിങ് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. കാല്‍മുട്ടിനു എന്തെങ്കിലും പ്രശ്‌നം നേരിടുകയാണങ്കില്‍ പകരം ഈ റോള്‍ ഏറ്റെടുക്കാന്‍ എല്ലായ്‌പ്പോഴും സഞ്ജു സാംസണുമുണ്ട്. പക്ഷെ ധോണി ഇംപാക്ട് പ്ലെയറായി കളിക്കില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അവസാന ഓവറുകളില്‍ കുറച്ചു സിക്‌സറുകളടിക്കുകയെന്നതു മാത്രമയിരിക്കും ബാറ്റിങില്‍ ധോണിയുടെ റോളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎസ് ധോണി വളരെയധികം ഫിറ്റായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നത്. അദ്ദേഹം ടീമിലുള്ളപ്പോള്‍ രണ്ട്-മൂന്ന് സിക്‌സറുകളെങ്കിലും ബാറ്റില്‍ നിന്നും നിങ്ങള്‍ക്കു പ്രതീക്ഷിക്കുകയും ചെയ്യാം.

മല്‍സരത്തിന്റെ അവസാനമായിരിക്കും ധോണി ക്രീസിലെത്തുക. മൂന്നോവറുകള്‍ കളിച്ചേക്കും, കുറച്ചു സിക്‌സറുകളുമടിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ റോള്‍. 15ാമത്തെയോ, 16ാമത്തെയോ ഓവറില്‍ ധോണി ബാറ്റിങിനായി ഇറങ്ങില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

കഴിഞ്ഞ സീസണില്‍ ധോണിക്കു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 14 മല്‍സരങ്ങളില്‍ 25ല്‍ താഴെ ശരാശരിയും 135.17 സ്‌ട്രൈക്ക്‌റേറ്റുമാണുണ്ടായിരുന്നത്.

ദുബെയുടെ റോള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിരയില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു നിര്‍ണായക റോളുണ്ടായിരിക്കുമെന്നും വെറുമൊരു സ്പിന്‍ ഹിറ്റര്‍ മാത്രമല്ല അദ്ദേഹമെന്നും കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

SHIVAM DUBE

ശിവം ദുബെ ഇപ്പോള്‍ സ്പിന്നര്‍മാരെ മാത്രം പ്രഹരിക്കുന്ന ഒരു ബാറ്ററല്ല, ഇപ്പോള്‍ അവന്‍ സ്വന്തം ഗെയിമില്‍ മനോഹരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. പേസര്‍മാരെയും ഇപ്പോള്‍ പ്രഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ദുബെയ്ക്കു ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നാലാം നമ്പറിലോ, അതില്‍ താഴെയോ ബാറ്റ് ചെയ്യാന്‍ കഴിയും. കൂടാതെ ഫിനിഷറുടെ റോളും ചേരും. സിഎസ്‌കെയ്ക്കു വളരെ കിടിലനൊരു ടോപ് സിക്‌സിനെയാണ് ലഭിച്ചിരിക്കുന്നത്. എതിര്‍ ടീമുകളെ പിന്നിലാക്കി അവര്‍ മല്‍സരങ്ങള്‍ ജയിക്കേണ്ടതു ഇതു വഴിയാവണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങില്‍ വളരെ മികച്ച ഫോമില്‍ നില്‍ക്കവെയാണ് ദുബെ ഈ ഐപിഎല്ലില്‍ കളിക്കാനെത്തിയിരിക്കുന്നത് കഴിഞ്ഞ ഐസിസി ടി30 ലോകകപ്പില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ഒമ്പതിന്നിങ്‌സുകളില്‍ 169.06 സ്‌ട്രൈക്ക് റേറ്റുള്ള ദുബെയുടെ ശരാശരി 39ന് മുകളിലുമായിുരുന്നു. പല മല്‍സരങ്ങളിലും ദുബെയുടെ ചില അഗ്രസീവ് ഫിനിഷിങുകള്‍ ടീമിനെ രക്ഷിച്ചിരുന്നു.

Story first published: Wednesday, March 25, 2026, 9:55 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+