Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്ഷര്‍ തെറിക്കും, സഞ്ജു പുതിയ നായകന്‍!! ഡിസിയുടെ സര്‍പ്രൈസ് നീക്കം, ഇനി കളി മാറും

മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ആര്‍ക്കൊപ്പമാവുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. റോയല്‍സ് വിടുകയാണെന്ന വമ്പന്‍ തീരുമാനമെടുത്ത ശേഷം പ്രധാനമായും രണ്ടു ടീമുകളാണ് അദ്ദേഹത്തിനായി രംഗത്തുള്ളത്. അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒരു ടീമെങ്കില്‍ രണ്ടാമത്തേത് മൂന്നു തവണ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്.

എന്നാല്‍ ഈ രണ്ടു പേര്‍ക്കും വെല്ലുവിളിയുയര്‍ക്കാന്‍ ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഗോദയിലേക്കു ഇറങ്ങുകയാണ്. ചെന്നൈ, കെകെആര്‍ ടീമുകളെ നോക്കുകുത്തികളാക്കി സഞ്ജുവിനെ റാഞ്ചാന്‍ ഡിസി തയ്യാറായിക്കഴിഞ്ഞു. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ തന്നെ ഇക്കാര്യം ന്യൂസ് 24നോടു (News 24) വെളിപ്പെടുത്തിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിനെ വേണം

അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണിനെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് അറിയിച്ചു കഴിഞ്ഞതായി ന്യൂസ് 24ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെങ്കില്‍ രണ്ടു കൈകളും നീട്ടി ഞങ്ങള്‍ സ്വീകരിക്കുമെന്നാണ് ഡിസി വൃത്തങ്ങള്‍ ന്യൂസ് 24നോടു പറഞ്ഞത്.

ട്രേഡിങ് വിന്‍ഡോയിലോ, ഡിസംബറില്‍ നടക്കാനിരിത്തുന്ന മിനി താരലേലത്തിലോ സഞ്ജുവിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍ അടുത്ത സീസണില്‍ നായകസ്ഥാനവും അദ്ദേഹത്തിനു ലഭിക്കുമെന്നുറപ്പാണ്. കാരണം നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ ഡിസി പുറത്താക്കുമെന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അനുഭവസമ്പത്തും അഗ്രസീവ് ശൈലിയുമെല്ലാം ഡിസിയെ മറ്റൊരു ലെവലിലേക്കു ഉയര്‍ത്തുമെന്ന കാര്യമുറപ്പാണ്. ഇതുവരെ ഐപിഎല്ലില്‍ കിരീടഭാദഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് ഡിസി. സഞ്ജുവിന്റെ വരവോടെ അവരുടെ തലവര തന്നെ മാറിയേക്കും.

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഒരിക്കല്‍ മാത്രമേ ഡിസി ഫൈനലില്‍ കളിച്ചിട്ടുള്ളൂ. 2020ല്‍ ശ്രേയസ് അയ്യരുടെ കീഴിലായിരുന്നു ഇത്. യുഎഇയില്‍ നടന്ന കലാശപ്പോരില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു.

ഈ ഫൈനല്‍ കൂടാതെ അഞ്ചു തവണ മാത്രമേ പ്ലേഓഫില്‍ ഡിസിയുടെ സാധ്യമുണ്ടായിട്ടുള്ളൂ. 2008, 09, 12, 19, 21 സീസണുകളിലാണിത്. അവസാന എഡിഷനില്‍ നന്വായി തുടങ്ങിയ ഡിസിക്കു പിന്നീട് ഫോം തുടരാനായാലില്ല. അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

SANJU SAMSON

സഞ്ജുവിനു രണ്ടാമൂഴം

ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കുള്ള സഞ്ജു സാംസണിന്റെ ഐപിഎല്‍ കൂടുമാറ്റം യാഥാര്‍ഥമായാല്‍ അതു ഈ ഫ്രാഞ്ചൈസിയില്‍ അദ്ദേഹത്തിനു രണ്ടാമൂഴം കൂടിയായിരിക്കും. കാരണം നേരത്തേ രണ്ടു സീസണുകളില്‍ അദ്ദേഹം അവര്‍ക്കായി കളിച്ചിട്ടുള്ളതാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം രണ്ടു സീസണുകളില്‍ സസ്‌പെന്‍ഷന്‍ നേരിട്ടപ്പോഴാണ് 2016, 17 സീസണുകളില്‍ സഞ്ജു ഡിസിയുടെ കുപ്പായണിഞ്ഞത്.

ഡിസിക്കു വേണ്ടി മികച്ച പ്രകടനം അദ്ദേഹംകാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ മൂന്നു ഐപിഎല്‍ സെഞ്ച്വറികളില്‍ ഒന്നു ഡിസിക്കൊപ്പമാണ്. 2016ല്‍ 14 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 291 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

അടുത്ത സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 386 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Monday, September 1, 2025, 14:01 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+