Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ഓപ്പണിങ് ജോടി!! ഒപ്പം ലോകകപ്പ് ഹീറോ, എംഐക്ക് വേണ്ടത് 11, ജയമുറപ്പ്

ഐപിഎല്ലില്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ മോശം തുടക്കം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കിടിലന്‍ ടീമിനെ ഇറക്കിയിട്ടും മുംബൈ ക്ലച്ച് പിടിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ ജയിച്ചത്. ശേഷിച്ച രണ്ടു കളി തോല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് മുംബൈയുടെ അടുത്ത പോരാട്ടം. ഹാട്രിക്ക് തോല്‍വിയൊഴിവാക്കി ഈ മല്‍സരത്തില്‍ എംഐയ്ക്കു ജയിച്ചേ തീരൂ. എന്നാല്‍ നിലവിലെ ടീം കോമ്പിനേഷനില്‍ തീര്‍ച്ചയായും അഴിച്ചുപണി അനിവാര്യമാണ്. മുംബൈയുടെ 11 എങ്ങനെയാവമെന്നു നോക്കാം.

ROHIT SHARMA

പുതിയ ലുക്കിലുള്ള ലൈനപ്പ്

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും ഓപ്പണ്‍ രോഹിത് ശര്‍മ- സൗത്തഫ്രിക്കയുടെ റയാന്‍ റിക്കെല്‍റ്റണ്‍ ജോടിയാണ്. ഈ സഖ്യത്തെ എംഐ മാറ്റിയേ തീരൂ. റിക്കെല്‍റ്റണിനു പകരം രോഹിത്തിന്റെ ഓപ്പണിങ് ജോടിയായി പരിചയ സമ്പന്നനായ ക്വിന്റണ്‍ ഡികോക്കിനെ കൊണ്ടുവരണം.

നേരത്തേ ഐപിഎല്ലില്‍ വലിയ വിജയമായിട്ടുള്ള ഓപ്പണിങ് ജോടി കൂടിയാണ് രോഹിത്തും ഡികോക്കും. അതിനാല്‍ തന്നെ ഈ സൂപ്പര്‍ കോംബോയെ ഇനിയെങ്കിലും തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കണം. ബാറ്റിങിലും വിക്കറ്റിനു പിറകിലുമെല്ലാം ഡികോക്കിന്റെ സാന്നിധ്യം മുംബൈയ്ക്കു മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

മോശം ഫോമിലുള്ള തിലക് വര്‍മയെ മാറ്റി മൂന്നാം നമ്പറില്‍ വൈസ് ക്യാപ്്റ്റന്‍ കൂടിയായ സൂര്യുകുമാര്‍ യാദവിനെ മുംബൈ കളിപ്പിക്കേണ്ടതുണ്ട്. ടീമിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായ അദ്ദേഹം കൂടുതല്‍ ബോളുകള്‍ നേരിടേണ്ടതും പ്രധാനമാണ്.

സൂര്യക്കു ശേഷം നാലില്‍ തിലക് തന്നെ വേണം. കഴിഞ്ഞ മൂന്നു മാച്ചിലും ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹം എത്രയും പെട്ടെന്നു പഴയ ഫോമിലേക്കു വരേണ്ടത് മുംബൈയ്ക്കു പ്രധാനമാണ്.

അഞ്ചാമനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയയുടെ ഊഴമായിരിക്കും. ഈ സീസണില്‍ രണ്ടു മല്‍സരങ്ങില്‍ കളിച്ച അദ്ദേഹം ഇനിയും തന്റെ പഴയ ഫോമിലേക്കു വന്നിട്ടില്ല ബാറ്റിങിലും ബൗളിങിലും ഹാര്‍ദിക്കിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ വരേണ്ടത് മുംബൈയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്.

WILL JACKS

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ ഒഴിവാക്കി പകരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനെ മുബൈയുടെ ഇലവനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായിരുന്നു. ഫിനിഷിങിലും ബൗളിങിലുമെല്ലാം കസറിയ അദ്ദേഹം ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ജാക്‌സിനു പിന്നാലെ ഏഴാം നമ്പറില്‍ അഗ്രസവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള നമാന്‍ ധിറുണ്ടാവും. ജാക്‌സും ധിറും ചേര്‍ന്നായിരിക്കും ടീമിന്റെ ഫിനിഷിങിനു ചുക്കാന്‍ പിടിക്കുക. എട്ടാനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇറങ്ങും.

പൂര്‍ണ ഫിറ്റാണെങ്കില്‍ ഒമ്പതാമനായി ന്യൂസിലാഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ കളിക്കും. ഇതു എംഐയുടെ ബാറ്റിങിനും കൂടുതല്‍ ആഴം നല്‍കും. പേസ്് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കും ട്രെന്റ് ബോള്‍ട്ടിനുമായിരിക്കും.

മുംബൈയുടെ ശക്തമായ 11

രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്‌സ്, നമാന്‍ ധിര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മിച്ചെല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Wednesday, April 8, 2026, 21:01 [IST]
Other articles published on Apr 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+