Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഫന്റാസ്റ്റിക് ഫിന്‍!! ഡിസിയുടെ ഫ്യൂസൂരി കെകെആര്‍, തുടരെ നാലാം ജയം

ഡല്‍ഹി: ഐഎല്ലില്‍ തുടരെ നാലാം ജയവുമായ ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുകയാണ് മൂന്നു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്. ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റള്‍സാണ് സ്വന്തം ഗ്രൗണ്ടില്‍ കെകെആറിന്റെ കരുത്തിനു മുന്നില്‍ അടിയറവ് പറഞ്ഞത്. ആദ്യത്തെ ആറു മാച്ചില്‍ ഒരു ജയം പോലുമില്ലാതെ വലഞ്ഞ കെകെആറാണ് തുടര്‍ച്ചയായ നാലു ജയങ്ങളുമായി തിരിച്ചുവന്നിരിക്കുന്നത്.

ഫിന്‍ അലെന്റെ (100*) ഇടിവെട്ട് സെഞ്ച്വറിക്കൊപ്പം ബൗളിങിലും മിന്നിച്ചതോടെയാണ് അജിങ്ക്യ രഹാനെയും സംഘവും എട്ടു വിക്കറ്റിനു ഡിസിയുടെ കഥ കഴിച്ചത്. ഈ തോല്‍വിയോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. കെകെആറാവട്ടെ ഏഴാംസ്ഥാനത്തേക്കു കയറുന്നതിനൊപ്പം പ്രതീക്ഷകളും കാത്തു.

FIN ALLEN

ഡിസിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ കെകെആര്‍ വിജയപ്രതീക്ഷയിലായിരുന്നു. കാരണം 143 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കെകആറിനു അവര്‍ നല്‍കിയത്. ഈ ടോട്ടല്‍ എത്ര ഓവറില്‍ കെകെആര്‍ മറികടക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ.

വെറും 14.2 ഓവറില്‍ രണ്ടു വിക്കറ്റിനു കെകെആര്‍ അനായാസം വിജയത്തിലെത്തി. വെറും 47 ബോളില്‍ പുറത്താവാതെ 100 റണ്‍സെടുത്ത ഫിന്നാണ് കെകെആറിന്റെ ഹീറോ. കാമറൂണ്‍ ഗ്രീന്‍ പുറത്താവാതെ 33 റണ്‍സുമായി ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (13), ആംഗ്രിഷ് രഘുവംശി (1) എന്നിവര്‍ പെട്ടെന്നു മടങ്ങിയെങ്കിലും ഫിന്‍- ഗ്രീന്‍ ജോടി 64 ബോളില്‍ 116 റണ്‍സുമായി കെകെആര്‍ ജയം പൂര്‍ത്തിയാക്കി.

മാനം കാത്തത് നിസങ്ക

ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്കയുടെ ഫിഫ്റ്റിയാണ് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ടു വിക്കറ്റിനു 142 റണ്‍സിലെത്തിച്ചത്. ഫിഫ്്റ്റി തികച്ച് തൊട്ടടുത്ത ബോളില്‍ തന്നെ നിസങ്ക ക്രീസ് വിടുകയും ചെയ്തു. 29 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അശുതോഷ് ശര്‍മ (39). കെഎല്‍ രാഹുല്‍ (23) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. നല്ല തുടക്കത്തിനു ശേഷമാണ് മധ്യ ഓവറുകളിലെ സ്ലോ ബാറ്റിങ് ഡിസിയെ പിറകിലേക്ക് അടുപ്പിച്ചത്.

പവര്‍പ്ലേയില്‍ ഒരു വിക്കറ്റിനു 55 റണ്‍സ് അവര്‍ നേടിയിരുന്നു. പക്ഷെ അതിനു ശേഷം ഒച്ചിഴയുന്ന വേഗത്തിലായിരുന്നു ഡിസിയുടെ മുന്നോട്ടുള്ള പോക്ക്. ഏഴു മുതല്‍ 15 വരെയുള്ള ഓവറുകളില്‍ വെറും 43 റണ്‍സ് മാത്രമേ വന്നുള്ളൂ. 4.77 എന്ന ദയനീയ റണ്‍റേറ്റിലായിരുന്നു ഇത്. നാലു വിക്കറ്റുകളും ഇതിനിടെ നഷ്ടമാവുകയും ചെയ്തു.

KKR TEAM

നിസങ്കയുടെ പുറത്താവലോടെയാണ് ഡിസിയുടെ ഇന്നിങ്‌സിനു വേഗത കുറഞ്ഞത്. പിന്നീട് സ്‌കോര്‍ ബോര്‍ഡ് ഏക്കെുറെ ചലിക്കാതെയായി. 30ലേറെ ബോളുകളില്‍ ഒരു ബൗണ്ടറി പോലും ഡിസി നേടിയില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

രണ്ടു എന്‍ഡിലും സ്ലോ ബൗളര്‍മാരെ കൊണ്ടു വന്ന് കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അവരെ അടിമുടി പൂട്ടി. കെകെആറിനായി അനുകുല്‍ റോയിയും കാര്‍ത്തിക് ത്യാഗിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ഇലവനെ തന്നെ കെകെആര്‍ നിലനിര്‍ത്തി.

എന്നാല്‍ ഡിസിയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ടി നടരാജനു പകരം മുകേഷ് കുമാറിനെ തിരികെ വിളിച്ചു. കുല്‍ദീപ് യാദവിനു പകരം വിപ്രാജ് നിഗമിനെയും കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് 11

ഡല്‍ഹി ക്യാപിറ്റല്‍സ്- പതും നിസങ്ക, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ്, റോവ്മന്‍ പവല്‍, മനീഷ് പാണ്ഡെ, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, May 8, 2026, 16:42 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+