Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെപ്പോക്കില്‍ ജയിച്ചില്ലേ? ഇതു ഡിസി തൂക്കും!! പ്രവചിച്ച് ശാസ്ത്രി, കാരണമിങ്ങനെ

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിലെ വിജയികളെകുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഇതിഹാസവും കോച്ചുമായിരുന്ന രവി ശാസ്ത്രി.

സിഎസ്കെ ടീം പതിയ താളം വീണ്ടെടുത്തു കഴിഞ്ഞെങ്കിലും ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡിസി വിജയക്കൊടി പാറിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

നേരത്തേ ചെപ്പോക്കില്‍ നടന്ന ആദ്യപാദത്തില്‍ ഡിസിയെ സിഎസ്‌കെ കെട്ടുകെട്ടിച്ചിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ (115*) അപരാജിത സെഞ്ച്വറിയിലേറി 23 റണ്‍സിന്റെ വിജയമാണ് സിഎസ്‌കെ അന്നു ആഘോഷിച്ചത്. ഹാട്രിക് തോല്‍വികള്‍ക്കു ശേഷം സീസണില്‍ അവരുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.

RTURAJ AXAR

ഡിസിക്കു മുന്‍തൂക്കം

ജിയോ ഹോട്‌സ്റ്റാറിന്റെ പ്രീമാച്ച് ഷോയില്‍ സംസാരിക്കവെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തെ കുറിച്ച് രവി ശാസ്ത്രി നിരീക്ഷണം നടത്തിയത്. കളിയില്‍ ഡിസിക്കു മുന്‍തൂക്കം നല്‍കിയതിനു പിന്നിലെ കാരണത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള പോാട്ടം വളരെ ആവേശകരം തന്നെയായിരിക്കും. കാരണം സിഎസ്‌കെ ടീം ഇപ്പോള്‍ താളം അല്‍പ്പം വീണ്ടെടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ അല്‍പ്പം നിര്‍ഭാഗ്യവാന്‍മായിരുന്നു എന്നു തന്നെ പറയേണ്ടിവരും.

പല ക്ലോസ് മാച്ചുകളിലും അവര്‍ക്കു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. ചെറിയ, ചെറിയ പിഴവുകളുടെ പേരിലായിരുന്നു ഇതു സംഭവിച്ചത്. അല്ലായിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ നാലു പോയിന്റ് കൂടി ഡിസിക്കു ലഭിക്കുകയും ചെയ്‌തേനെ.

മിച്ചെല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഡിസി അവരുടെ ബൗളിങ് അല്‍പ്പം കൂടി ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്'.-ശാസ്ത്രി വിലയിരുത്തി.

'സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് നല്ല ഫോമിലാണ് ഡിസിയുമായുള്ള ഈ മല്‍സരത്തിനെത്തുന്നത്. അതു വലിയ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു. കാരണം അവന്റെ ക്യാപ്റ്റന്‍സിയിലും വ്യത്യാസമുണ്ടായിട്ടുണ്ടെന്നു കാണാം.

സഞ്ജു സാംസണ്‍ ഗംഭീര ഫോമിലാണ് ഇപ്പോഴുള്ളത് ഈ മാച്ചില്‍ ഏതെങ്കിലുമൊരു ടീമിന്റെ ടോപ്പ് ത്രീ കസറിയാല്‍ നിങ്ങള്‍ ഈ കളിയിലുണ്ടെന്നാണ അര്‍ഥം.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനാണ് ഈ മല്‍സരത്തില്‍ ഞാന്‍ നേരിയ മേല്‍ക്കൈ നല്‍കുന്നത്. അവര്‍ക്കു ലഭിച്ചിട്ടുള്ള അതിശക്തമായ ടീം തന്നെയാണ് ഇതിനു കാരണം. ഈ കളിയിലേത് വളരെയധികം വിലപ്പെട്ട രണ്ടു പോയിന്റുമാണ്'-ശാസ്ത്രി വിശദമാക്കി.

സഞ്ജുവാണ് ഇത്തവണ സിഎസ്‌കെയുടെ ടോപ്‌സ്‌കോററായി മാറിയിരിക്കുന്നത്. ഒമ്പതിന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 315 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും ഇപ്പോള്‍ ഫോം വീണ്ടെടുത്തിരിക്കുകയാണ്. അവസാന രണ്ടു മാച്ചിലും അദ്ദേഹം ഫിഫ്റ്റികളും കുറിച്ചിരുന്നു. 245 റണ്‍സാണ് ഇതിനകം നേടിയത്.

ചെന്നൈക്കു എളുപ്പമാവില്ല

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സിനു അത്ര എശുപ്പമായിരിക്കില്ലെന്ന അഭിപ്രായമാണ് മുന്‍ ഇതിഹാസ ഓഫ് സ്പ്പിന്നര്‍ ഹര്‍ഭജന്‍ സിങിനുമുള്ളത്. രവി ശസ്ത്രിയോടൊപ്പം ഇതേ ഷോയില്‍ സംസാരിക്കുകയായിരുന്നു ഭാജി.

CSK

'രവി ഭായ് (രവി ശാസ്ത്രി)പറഞ്ഞതു പോലെ വളരെ നിര്‍ണായകമായ രണ്ടു പോയിന്റ് തന്നെയായരിക്കും ഈ മാച്ചിലേത്. ഏതു ടീമാണോ തോല്‍ക്കുന്നത് അവരുപ്ലേഓഫ് സാധ്യതകള്‍ കുറയുകയും ചെയ്യും.

ഇനിയങ്ങോട്ടു എല്ലാ മല്‍സരങ്ങളിലം നിങ്ങള്‍ക്കു ജയിച്ചേ തീരുകയുള്ളൂ. ആ താളം നിലനിര്‍ത്താനായിരിക്കും ചെന്നൈ ആഗ്രഹിക്കുക. പക്ഷെ അതു അത്ര എളപ്പമായിരിക്കില്ല. ഡല്‍ഹിയില്‍ ഡിസി കരുത്തുറ്റ ടീമായിരിക്കും.

സിഎസ്‌കെയെ അപേക്ഷിച്ച് അവര്‍ക്കാണ് കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് ഓപ്ഷനുകളുള്ളതെന്നു എനിക്കു തോന്നുന്നു. ആദ്യപാദത്തില്‍ ചെന്നൈ ജയിച്ചു. പക്ഷെ അതിനായി അവര്‍ക്കു നന്നായി ബുദ്ധിമുട്ടേണ്ടിയും വന്നു. പക്ഷെ അവരുടെ ബാറ്റിംഗോ, ബൗളിംഗോ ഒരു ടീം എന്ന നിലയില്‍ പൂര്‍ണ്ണമായും അഭിവൃദ്ധി പ്രാപിച്ചിട്ടില്ല'- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 5, 2026, 14:18 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+