ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു ചേക്കേറേയിക്കുമെന്ന അഭ്യുഹങ്ങള്‍ ശക്തമാണ്. ഡിസിയും അദ്ദേഹവും തമ്മില്‍ ഇതു സംനബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അധികം വൈകതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നുമാണ് പുറത്തു വരുന്ന വിവരം.
കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ പുതിയ സീസണില്‍ ഡിസിയെ നയിക്കുന്നതും സഞ്ജുവായിരിക്കും. നേരത്തേ റോയല്‍സിനു വിലക്കു കാരണം രണ്ടു സീസണുകള്‍ നഷ്ടമായപ്പോള്‍ അദ്ദേഹം ഡിസിക്കൊപ്പമുണ്ടായിരുന്നു.
അതിനാല്‍ ഡിസിയിലേക്കുള്ള സഞ്ജുവിന്റെ രണ്ടാം വരവായിരിക്കും ഇത്. പക്ഷെ ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ ഇത്തവണ വാങ്ങാതിരിക്കുന്നതായിരിക്കും ഡിസിക്കു നല്ലത്. ഇതിന്റെ മൂന്നു പ്രധാനപ്പെട്ട കാരണങ്ങളറിയാം.

ആദ്യ കാരണം
സഞ്ജു സാംസണിന്റെ നിലവിലെ ശമ്പളം 18 കോടി രൂപയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങണെങ്കില്‍ ഈ തുകയോ, അല്ലെങ്കില്‍ ഇത്രയു മൂല്യമുള്ള കളിക്കാരെയോ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു പകരം നല്‍കേണ്ടതായി വരും. തങ്ങളുടെ ടീമിലെ ചില നിര്‍ണായക കളിക്കാരെ വിട്ടുനല്‍കിയെങ്കില്‍ മാത്രമേ സഞ്ജുവിനെ സ്വന്തം കൂടാരത്തില്‍ എത്തിക്കാന്‍ ഡിസിക്കു സാധിക്കുകയുള്ളൂ.
നിലവില്‍ ഡിസിയിലെ ഏറ്റവും നിര്‍ണായകമായ രണ്ടു കളിക്കാരാണ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ട്രിസ്റ്റണ്‍ സ്റ്റബ്‌സും. 14 കോടിക്കാണ് കഴിഞ്ഞ ലേലത്തില്‍ രാഹുലിനെ അവര്‍ വാങ്ങിയത്. സ്റ്റബ്‌സിനായി 10 കോടിയും ഡിസി മുടക്കി. കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 539 റണ്‍സുമായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് രാഹുലാണ്.
സ്റ്റബാസാവട്ടെ 13 ഇന്നിങ്‌സുകളില്‍ നിന്നും 150 സ്‌ട്രൈക്ക് റേറ്റില്‍ 300 റണ്‍സും നേടി. രണ്ടു പേരെയും അടുത്ത സീസണിലും ഡിസിക്കി ആവശ്യമാണ്. 16.5 കോടി ശമ്പളുള്ള ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ഡിസിയില്‍ നിലവില്‍ ഏറ്റവും പ്രതിഫലമുള്ള താരം. കഴിഞ്ഞ തവണ 11 ഇന്നിങ്‌സില്‍ 263 റണ്‍സും അഞ്ചു വിക്കറ്റുകളും അദ്ദേഹം നേടുകയും ചെയ്തു.
സഞ്ജുവിനായി അക്ഷറിനെ റോയല്‍സിനു ഡിസി വിട്ടുകൊടുക്കുന്നതു മോശം തീരുമാനമായിരിക്കും. കാരണം ബാറ്റിങിലും ബൗളിങിലും ഒരുപോലെ മാച്ച്് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അ്‌ദേഹത്തിനു കഴിയും.
രണ്ടാമത്തെ കാരണം
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഇപ്പോള്‍ സഞ്ജു സാംസണിനേക്കാള്‍ ആവശ്യം മറ്റു ചിലതാണെന്നതാണ് അടുത്ത കാരംം. അവരുടെ ബൗളിങ് വിഭാഗം കഴിഞ്ഞ സീസണില്‍ പരാജയമായിരുന്നു. അക്ഷര്‍ പട്ടേല്‍ ബൗളിങില്‍ ശരാശരി പ്രകടനം നടത്തിയപ്പോള്‍ മോഹിത് ശര്‍മയ്ക്കു ലഭിച്ചത് വെറും രണ്ടു വിക്കറ്റാണ്.
പേസര്‍ മുകേഷ് കുമാറിന്റെയും പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 12 കളിയില്‍ വീഴ്ത്തിയത് 12 വിക്കറ്റുകളാണ്. ടി നടരാജന്‍ ഒരേയൊരു മല്‍സരം മാത്രമ കളിച്ചുള്ളൂ. അതില്‍ മൂന്നോവറില്‍ 49 റണ്‍സും വാരിക്കോരി നല്‍കി.
അതിനാല്‍ ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചും മുമ്പ് ഡിസി അവരുടെ ബൗളിങ് സെറ്റാക്കണം. ടീമിനു ബാധ്യതയാവരെ ഒഴിവാക്കി പകരം ലേലത്തില്‍ മികച്ച ചില ബൗളര്‍മാരെ അവര്‍ക്കു നിര്‍ബന്ധമായും ടീമിലേക്കു കൊണ്ടു വന്നേ തീരൂ.

മൂന്നാമത്തെ കാരണം
സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍ വാങ്ങരുത് എന്നതിന്റെ മൂന്നാമത്തെ കാരണം അവര്‍ക്കു നലവിലൊരു ഇന്ത്യന്‍ ബാറ്റിങ് കോര്‍ ഉണ്ടെന്നതാണ്. കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, അഭിഷേക് പൊറേല്‍ എന്നിവരെല്ലാം അവരുടെ ലൈനപ്പിലുണ്ട്.
വിക്കറ്റ്കീപ്പറായ അഭിഷേക് കഴിഞ്ഞ തവണ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 301 റണ്‍സ് താരം നേടി. അശുതോഷ് 160 സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ റിസ്വി നാലിന്നിങ്‌സില്‍ 121 റണ്‍സുമടിച്ചു.
ഇവരെല്ലാം കൂടാതെ കഴിഞ്ഞ സീസണിലെ കണ്ടെത്തലായി ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗവും മാാറിയിരുന്നു. എട്ടിന്നിങ്്‌സുകളില്‍ നിന്നും 179.74 സ്‌ട്രൈക്ക് റേറ്റില്‍ 142 റണ്‍സ് താരം കണ്ടെത്തി. ഇത്രയും ശക്തമായൊരു ഇന്ത്യന്‍ ബാറ്റിങ് കോര്‍ ഉണ്ടെന്നിരിക്കെ അവര്‍ക്കിടയിലേക്കു ഇനി സഞ്ജുവിനെ കൂടി ഡിസി ആവശ്യമില്ല.