Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു വന്നാല്‍ ടോപ്പ് 5 കിടു!! പക്ഷെ ആ രണ്ടു റോളില്‍ ആര്? ചെന്നൈ പെട്ടു

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ അദ്ദേഹം ചെന്നൈയുടെ ഒഫീഷ്യല്‍ താരമായി മാറുമെന്നാണ് ക്രിക്ക്ബസിന്‍െ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അസാന വട്ട പേപ്പര്‍ വര്‍ക്കുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ.

സഞ്ജുവിന്റെ വരവോടെ ചെന്നൈയുടെ ടോപ്പ് ഫൈവ് സെറ്റായി കഴിഞ്ഞൈന്നു തന്നെ ഉറപ്പിക്കാം, എന്നാല്‍ ചില പൊസിഷനുകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്. അതു ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU RUTURAJ

ടോപ്പ് ഫൈവ് ഇങ്ങനെ

അടുത്ത ഐപിഎല്‍ സീസണില്‍ എതിരാളികളുടെ ഉറക്കം കെടുത്തുന്ന പുതിയ ലുക്കിലുള്ള ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടോപ്പ് ഫൈവിനെ തന്നെ നമുക്കു കാണാം. റുതുരാജ് ഗെയ്ക്വാദ് തന്നെ നായകനായി തുടരുമോ, അതോ സഞ്ജു സാംസണിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുമോയെന്ന കാര്യം വ്യക്തമല്ല.

ക്യാപ്റ്റനയുള്ള അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും സഞ്ജുവിനാണ് മുന്‍തൂക്കം. 2021 മുതല്‍ 25 വരെ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. 2022ല്‍ അദ്ദേഹം ടീമിനെ ഫൈനലിലുമെത്തിച്ചു. 2024ല്‍ റോയല്‍സ് പ്ലേഓഫിലുമുണ്ടായിരുന്നു.

ചെന്നൈയില്‍ ക്യാപ്റ്റന്‍സി ലഭിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍സിയെങ്കിലും സഞ്ജുവിനു കിട്ടുമെന്നുറപ്പാണ്. ടീമിനായി അടുത്ത സീസണില്‍ ഓപ്പണ്‍ ചെയ്‌തേക്കുക റുതുരാജും കൗമാരതാരം ആയുഷ് മാത്രെയുമാവും. കഴിഞ്ഞ സീസണിന്റെ പകുതിയോടെ ഇഞ്ചുറി റീപ്ലേസ്‌മെന്റായി ചെന്നൈയിലെത്തിയ താരമാണ് 17കാരന്‍. അരങ്ങേറ്റ സീസണില്‍ തന്നെ ഇംപാക്ടുണ്ടാക്കിയ മാത്രെയുമായി സ്ഥിരം കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ.

മൂന്നാംനമ്പറിലാവും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു ബാറ്റിങിനു ഇറങ്ങുക. റോയല്‍സില്‍ അദ്ദേഹം ഏറ്റവുമധികം കളിച്ചട്ടുള്ളതും ഇതേ റോളില്‍ തന്നെയാണ്. സഞ്ജുവിനു ശേഷം നാലാമനായി സീം ബൗളിങ് ഓള്‍റൗണ്ടറും വമ്പനടിക്കാരനുമായ ശിവം ദുബെയെ കാണാം. അതിനു ശേഷം അഞ്ചാമനായി സൗത്താഫ്രിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസും ക്രീസിലെത്തും.

CSK

മാത്രെയെപ്പോലെ കഴിഞ്ഞ സീസണിന്റെ പകുതിയോടെ ഇഞ്ചുറി റീപ്ലേസ്‌മെന്റായാണ് അദ്ദേഹം ചെന്നൈയുടെ കൂടാരത്തിലെത്തിയത്. ബാറ്റിങിനു അവസരം ലഭിച്ചപ്പോള്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം നേടി ജൂനിയര്‍ എബിഡി കസറുകയും ചെയ്തു. അദ്ദേഹവുമായുളള കരാര്‍ പുതുക്കാനും ദീര്‍ഘകാലത്തേക്കു ടീമില്‍ പിടിച്ചു നിര്‍ത്താനും ചെന്നൈ തീരൂമാനിച്ചു കഴിഞ്ഞു.

ഈ റോളില്‍ ആര്?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്പ് ഫൈവിനെ കുറിച്ച് ചിത്രം തെളിഞ്ഞെങ്കിലം അതിനു താഴെ രണ്ടു നിര്‍ണായക പൊസിഷനുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒന്ന് ആറാം നമ്പറാണെങ്കില്‍ മറ്റൊന്ന് എട്ടുമാണ്. കഴിഞ്ഞ സീസണില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജേയും ആര്‍ അശ്വിനും കളിച്ച റോളുകളാണിത്,

അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ ജഡേജ ചെന്നൈയില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിലേക്കു മാറാനുമൊരുങ്ങുകയാണ്. സഞ്ജു സാംസണിനെ സ്വന്തമാക്കുന്നതിനായാണ് ജഡ്ഡുവിനെ അവര്‍ക്കു കൈമാറാന്‍ ചെന്നൈ നിര്‍ബന്ധിതരായത്.

രണ്ടു പേര്‍ക്കും പകരക്കാരെ ചെന്നൈ കണ്ടു പിടിച്ചേ തീരൂ. അശ്വിന്റെ പിന്‍ഗാമിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവരാന്‍ ചെന്നൈ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വാഷിയെ ഒഴിവാക്കാന്‍ ജിടിക്കു പ്ലാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടാമനായി ഒരു വിദേശ ഓള്‍റൗണ്ടറെയാവും ചെന്നൈ നോട്ടമിട്ടേക്കുക. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, കൂപ്പര്‍ കൊണോളി, ലിയാം ലിവിങ്‌സറ്റണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെല്ലാം ചെന്നൈ നോട്ടമിട്ടേക്കാനിടയുള്ള കളിക്കാരാണ്.

Story first published: Tuesday, November 11, 2025, 12:58 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+