Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കളി മറന്ന് ചെന്നൈ.. തുടര്‍ച്ചയായ രണ്ടാം തോല്‍വി, പഞ്ചാബ് ഒന്നാമത്‌

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി. സിഎസ്‌കെ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. പഞ്ചാബിനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി (50) നേടി. പ്രിയാംഷ് ആര്യ (39), പ്രഭ്‌സിമ്രാന്‍ സിംഗ് (43), കൂപ്പര്‍ കനോലി (36) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

സിഎസ്‌കെയ്ക്കായി മാറ്റ് ഹെന്റിയും അന്‍ഷുന്‍ കാംബോജും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ സഞ്ജു സാംസണിനെ സിഎസ്‌കെയ്ക്ക് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജുവിന് 7 റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ.

IPL 2026

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന റുതുരാജ് ഗെയ്ക്വാദും (28) ആയുഷ് മാത്രേയും (73) ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. ശിവം ദുബെ (45), സര്‍ഫ്രാസ് ഖാന്‍ (32) എന്നിവരും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയതോടെ ചെന്നൈ 200 റണ്‍സ് പിന്നിട്ടു. പഞ്ചാബിനായി വിജയ്കുമാര്‍ വൈശാഖ് മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട ചെന്നൈ ഇന്നത്തെ തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടര്‍ന്നു.

അതേസമയം ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയ പഞ്ചാബ് ഇന്നത്തെ ജയത്തോടെ പോയന്റ് പട്ടികയില്‍ നാല് പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരിക്ക് കാരണം ചെന്നൈയ്ക്കായി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്നും കളിക്കാനിറങ്ങിയിരുന്നില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

റുതുരാജ് ഗെയ്ക്വാദ്(C), സഞ്ജു സാംസണ്‍(Wk), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ്മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

പഞ്ചാബ് കിംഗ്‌സ്:

ശ്രേയസ് അയ്യര്‍ (C), പ്രഭ്‌സിമ്രാന്‍ സിംഗ് (Wk), കൂപ്പര്‍ കനോലി, ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

Story first published: Friday, April 3, 2026, 18:22 [IST]
Other articles published on Apr 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+