Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെപ്പോക്കിലും ചെന്നൈ തന്നെ!! മിന്നും ജയം; മുംബൈ പുറത്തേക്ക്

ചെന്നൈ: ഐപിഎല്ലില്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ഈ സീണില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങള്‍ക്കു എതിരാളികളേ അല്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നേരത്തം വാംഖഡെയില്‍ മുംബൈയെ വന്‍ മാര്‍ജിനില്‍ മുക്കിയ റുതുരാജ് ഗെയ്ക്വാദും സംഘവും ചെപ്പോക്കിലും അവരെ വെറുതെ വിട്ടില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ എട്ടു വിക്കറ്റിന്റെ ജയമാണ് സിഎസ്‌കെ ആഘോഷിച്ചത്.

പോയിന്റ് പട്ടികയില്‍ ആറിലേക്കുയര്‍ന്ന അവര്‍ എട്ടു പോയിന്റുമായി പ്ലേഓഫ് സാധ്യതകള്‍ കാത്തുസൂക്ഷിക്കുയും ചെയ്തു. മറുഭാഗത്തു മുംബൈയാവട്ടെ ടൂര്‍ണമെന്റില്‍ നിന്നും ഏറെക്കെുറെ പുറത്തായിക്കഴിഞ്ഞു.

ശേഷിച്ച അല്‍സരങ്ങളിലും ജയിച്ചാലും അവര്‍ക്കു ഇനി പ്ലേഓഫ് ഉറപ്പില്ല. 14 പോയിന്റ് മാത്രമേ മുംബൈയ്ക്കു ഇനി പരമാവധി നേടാന്‍ സാധിക്കുകയുള്ളൂ. 16 പോയിന്റെങ്കിലും നേടാനായാല്‍ മാത്രമേ പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂവെന്നണാണ് ചരിത്രം പറയുന്നത്.

RUTURAJ GAIKWAD

160 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് ചെന്നൈയ്ക്കു മുംബൈ നല്‍കിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി റുതുരാജ് ഗെയ്ക്വാദ് (67*) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ സിഎസ്‌കെ 11 ബോള്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം വിജയം കൈക്കലാക്കി.

48 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുവിന്റെ ഇന്നിങ്‌സ്. ഇംപാക്ട് പ്ലെയറായെത്തിയ കാര്‍ത്തിക് ശര്‍മയും (54*) മികച്ച ഇന്നിങ്‌സുമായി ക്യാപ്റ്റന് ശക്തമായ പിന്തുണ നല്‍കി. 40 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും കാര്‍ത്തിക് പായിക്കുകയും ചെയ്തു. താരത്തിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്്..

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (11), ഉര്‍വില്‍ പട്ടേല്‍ (24) എന്നിവര്‍ പവര്‍പ്ലേയില്‍ മടങ്ങിയപ്പോള്‍ മുംബൈയ്ക്കു നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ മൂന്നാം വിക്കറ്റില്‍ റുതുരാജ്- കാര്‍ത്തിക് സഖ്യം 75 ബോളില്‍ 98 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം മുംബൈയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു.

മുംബൈക്കായി ആറു ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ആരും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. ജസ്പ്രീത് ബുംറയും അല്ലാ ഗസന്‍ഫറും ഓരോ വിക്കറ്റ് വീതമെടു്ത്തു.

മാനം കാത്തത് ധിര്‍

ചെപ്പോക്കില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏഴു വിക്കറ്റകള്‍ നഷ്ടത്തിലാണ് 159 റണ്‍സ് കുറിച്ചത്. ഇതിനു അവരെ സഹായിച്ചതാവട്ടെ മൂന്നാം നമ്പറില്‍ ഇറങ്ങിയ നമന്‍ ധിര്‍ (57) പൊരുതിനേടിയ ഫിഫ്റ്റിയാണ്. കഴിഞ്ഞ മാച്ചിലെ സെഞ്ച്വറി വീരനായ ഓപ്പണര്‍ റയാന്‍ റിക്കെല്‍റ്റനാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 21ഉം ഹാര്‍ദിക് പാണ്ഡ്യ 18ഉം റണ്‍സ് നേടി.

37 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കമാണ് ധിര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. അദ്ദേഹത്തെ പുറത്താക്കാന്‍ സിഎസ്‌കെയ്ക്കു സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും അനായാസ ക്യാച്ച ശിവം ദുബെ താഴെയിട്ടു. ആയുസ് നീട്ടിയ ധിര്‍ ഇതു കിടിലന്‍ ഫിഫ്റ്റിയാക്കി മാറ്റിയെടുക്കുകയും ചെയ്തു.

SANJU RUTURAJ

ആദ്യത്തെ 10 ഓവറില്‍ രണ്ടു വിക്കറ്റിനു 90 റണ്‍സെടുത്ത മുംബൈക്കു അടുത്ത 10 ഓവറില്‍ വെറും 69 റണ്‍സ്് മാത്രമേ ലഭിച്ചുള്ളൂ. മുംബൈയുടെ പരാജയത്തിനു പ്രധാന കാരണവും ഇതു തന്നെയാണ്. മൂന്നു വിക്കറ്റെടുത്ത അന്‍ഷുല്‍ കംബോജും രണ്ടു പേരെ മടക്കിയ നൂര്‍ അഹമ്മദും ചേര്‍ന്നാണ് മുംബൈയെ തളച്ചത്.

ചെപ്പോക്കില്‍ ടോസ് ലഭിച്ച മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. രഘു ശര്‍മ, കൃഷ് ഭഗത് എന്നിവരാണ് മുംബൈ ഇലവനിലേക്കു വന്നത്. സിഎസ്‌കെയാവട്ടെ പ്രശാന്ത് വീറിനെ തിരികെ വിളിച്ചപ്പോള്‍ രാമകൃഷ്ണ ഘോഷ് അരങ്ങേറ്റ മല്‍സരവും കളിച്ചു.

കഴിഞ്ഞ മാസം മുംബൈയിലെ വാംഖഡെയില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ എംഐയെ 103 റണ്‍സിനു സിഎസ്‌കെ മുക്കിയിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അപരാജിത സെഞ്ച്വറിയാണ് അന്നു സിഎസ്‌കെയ്ക്കു ആധികാരിക ജയമൊരുക്കിയത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഒവേര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി

മുംബൈ ഇന്ത്യന്‍സ്- വില്‍ ജാക്ക്സ്, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, നമന്‍ ധിര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, അല്ലാ ഗസന്‍ഫര്‍.

Story first published: Saturday, May 2, 2026, 16:56 [IST]
Other articles published on May 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+