IPL 2026: ഈ ടീമുകള്‍ക്കു രക്ഷപ്പെടണോ, ഉടന്‍ ക്യാപ്റ്റനെ പുറത്താക്കണം!! ലിസ്റ്റിലുള്ളത് ആരെല്ലൊം?
ഐപിഎല്ലില്‍ ഇനിയാണ് പ്ലേഓഫ് ബെര്‍ത്തിനായുള്ള യഥാര്‍ഥ പോരാട്ടം നടക്കാനിരിക്കുന്നത്. കാരണം സീസണ്‍ ഏറെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളവര്‍ ഇനിയുള്ള കളികളില്‍ ഉഴപ്പിയാല്‍ പ്ലേഓഫിലെത്താതെ പുറത്തായേക്കാം.
അതുപോലെ തന്നെ ഇപ്പോള്‍ അവസാന സ്ഥാനങ്ങളിലുള്ളവര്‍ക്കു ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയാല്‍ ഇനിയും പ്ലേഓഫിലെത്തുകയും ചെയ്യാം.
പക്ഷെ ചില ടീമുകളെ സംബന്ധിച്ച് ഏറ്റവും വലിയ നെഗറ്റീവെന്നത് താരങ്ങളുടെ മോശം ഫോമോ, പരിക്കുകളോയല്ല, മറിച്ച് അവരുടെ ക്യാപ്റ്റന്‍ തന്നെയാണ്. നായകനെ മാറ്റാതെ ചില ഫ്രാഞ്ചൈസികള്‍ക്കു സീസണില്‍ ഇനി മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും. ആരൊക്കെയാണ് ഈ ടീമുകളെന്നു നോക്കാം.

ടീമുകള്‍ ഏതൊക്കെ?
പ്രധാനമായും നാലു ടീമുകള്‍ക്കാണ് ഈ ഐപിഎല്ലില്‍ മോശം ക്യാപ്റ്റന്‍സി കാരണം എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ഇതില്‍ മൂന്നു ടീമുകള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ക്യാപ്റ്റന്‍സി ഓപ്ഷനുകളുണ്ടെങ്കിലും തെറ്റായ നായകനെ നിയമിച്ച് പണി വാങ്ങിയവരാണ്.
അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു വട്ടം ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഇനിയും കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ക്യാപ്റ്റന്റെ കഴിവുകേട് കൊണ്ട് കുഴിയിലായിരിക്കുന്നത്.
ഇവരില്‍ ആദ്യം തന്നെ നമുക്ക് ഐപിഎല്ലിലെ പവര്‍ഹൗസുകളിലൊന്നായിരുന്ന സിഎസ്‌കെയെ എടുക്കാം. പോയിന്റ് പട്ടികയില്‍ എട്ടാമതാണ് അവര്‍. ആറു മാച്ചില്‍ ജയിച്ചത് രണ്ടെണ്ണം മാത്രം. റുതുരാജ് ഗെയ്ക്വാദാണ് ഇപ്പോള്‍ ചെന്നൈയെ നയിച്ചു കൊണ്ടിരിക്കുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം അമ്പെ പരാജയമാണ്. നായകന്റെ റോളില്‍ മാത്രമല്ല ബാറ്റിങിലും റുതുവിനു തിളങ്ങാന്‍ കഴിയു്ന്നില്ല. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിച്ചിട്ടുണ്ട്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ ടീമിലുള്ളതിനാല്‍ വളരെ നല്ലൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍ കൂടി സിഎസ്‌കെയ്ക്കുണ്ട്. ടീം കൂടുതല്‍ വലിയ തകര്‍ച്ചകളിലേക്കു വീഴും മുമ്പ് റുതുരാജിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കണം.
ഇതു റുതുവിനെ ബാറ്റിങിലെ യഥാര്‍ഥ ഫോമും തിരിച്ചുപിടിക്കാന്‍ സഹായിച്ചേക്കും. സഞ്ജുവാകട്ടെ ദീര്‍ഘകാലം രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ മികച്ച രീതിയില്‍ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ്. 2022ല്‍ അദ്ദേഹം ടീമിനെ റണ്ണറപ്പുമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്തേക്കു കൂപ്പുകുത്തിയതു പോലെയൊരു നാണക്കേട് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം സഞ്ജുവിനെ ക്യാപ്റ്റനാക്കുകയാണ് സിഎസ്‌കെയ്ക്കു ചെയ്യാവുന്ന കാര്യം.
ഏഴു മാച്ചില്‍ ഒന്നില്‍ മാത്രം ജയിച്ച് അവസാന സ്ഥാനത്താണ് കെകെആര്‍. കഴിഞ്ഞ സീസണില്‍ പരാജയമായിട്ടും ഇത്തവണയും അജിങ്ക്യ രഹാനെയെ നായകസ്ഥാനം ഏല്‍പ്പിച്ചത് വന്‍ മണ്ടത്തരാണ്. അതിന്റെ ഫലമാണ് ടീം ഇപ്പോള്‍ അനുഭവിക്കുന്നത്. പക്ഷെ രഹാനെയെ പുറത്താക്കിയാലും പകരം മികച്ചൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍ ടീമില്‍ ഇല്ലെന്നത് കെകെആറിനെ വെട്ടിലാക്കുന്നു.
നിലവില്‍ റിങ്കു സിങാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. നായകസ്ഥാനം നല്‍കിയാലും രഹാനേയെക്കാള്‍ നന്നായി കെകെആറിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമോയെന്നതു സംശയമാണ്. കാരണം ക്യാപ്റ്റനായി വലിയ അനുഭവസമ്പത്ത് റിങ്കുവിനില്ല. അതിനാല്‍ പുതിയ ക്യാപ്റ്റന്‍ വന്നാലും കെകെആര്‍ രക്ഷപ്പെടുമോയെന്നതു ഉറപ്പുമില്ല.

അതേസമയം, ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും സമ്പൂര്‍ണ പരാജയമാണ് 27 കോടി പ്രതിഫലം പറ്റുന്ന എല്‍എസ്ജി നായകന്‍ റിഷഭ് പന്ത്. കഴിഞ്ഞ സീസണിലും ഇങ്ങനെ തന്നെയായിരുന്നു. എന്നിട്ടും ഇത്തവണ വീണ്ടുമൊരു അവസരം കൂടി നല്‍കി, അതും സ്വാഹ!!.
പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് എല്‍എസ്ജി. റിഷഭിനെ ഉടന്‍ പുറത്താക്കി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിനെയോ, സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍കമിനെയോ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കാവുന്നതാണ്.
ഡിസിയുടെ നായകസ്ഥാനത്തു നിന്നും അക്ഷര്‍ പട്ടേലിനെയും പുറത്താക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. മോശം ക്യാപ്റ്റനാണെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മാത്രമല്ല, നായകനായതോടെ താരമെന്ന നിലയില്‍ അക്ഷറിന്റെ സംഭാവനയും വട്ടപ്പൂജ്യമാണ്.
പോയിന്റ് പട്ടികയില്‍ ഡിസി ഇപ്പോള്‍ അഞ്ചാമതുണ്ടെങ്കിലും പ്ലേഓഫിലെത്തുന്ന കാര്യം സംശയമാണ്. അതിനാല്‍ അക്ഷറിനെ മാറ്റി കെഎല്‍ രാഹുലിനെ നായകസ്ഥാനം ഏല്‍പ്പിക്കാവുന്നതാണ്. അദ്ദേഹം തയ്യാറായില്ലെങ്കില്‍ നിതീഷ് റാണയും ഒരു ഓപ്ഷനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications