IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി സംഭവിക്കാനിരിക്കുന്ന ഏറ്റവും വലിയ ട്രേഡായിരിക്കും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടേത്. അദ്ദേഹം മുംബൈ വിടുമെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും ഏതായിരിക്കും പുതിയ തട്ടകമെന്നുമാണ് അറിയാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിന്റെ പേരുമായി ചേര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സുള്‍പ്പെടെ പല ടീമുകളുടെയും പേരും ഉയര്‍ന്നു വരുന്നുണ്ട്. ട്രേഡില്‍ ഹാര്‍ദിക്കിനെ വാങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാവുമെന്നും പകരം ഏതു താരങ്ങളെയാവും എംഐയ്ക്കു ലഭിച്ചേക്കുമെന്നും നിരീക്ഷണം ന
ടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ഹാര്‍ദിക് എവിടേക്ക്?
സ്വന്തം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡുമായി ബന്ധപ്പെട്ട് ആകാശ് ചോപ്ര ചില നിരീക്ഷണങ്ങള്‍ നടത്തിയത്. പ്രധാനമായും മൂന്നു ടീമുകളെയാണ് ഹാര്‍ദിക്കിന്റെ അടുത്ത തട്ടകമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡുണ്ടാവുമെന്ന തരത്തില്‍ ഐപിഎല്ലില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. പക്ഷെ അദ്ദേഹം എങ്ങോട്ടുപോവും? ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവരുന്നത്. ചെന്നൈക്കു ഹാര്‍ദിക്കിനെ വേണമോയെന്നതാണ് ചോദ്യം.
ചെന്നൈയ്ക്കു മധ്യനിരയിലും ലോവര്‍ ഒാര്‍ഡറിലുമെല്ലാം ഒരു ബാറ്ററെ ആവശ്യമാണ്, അവരുടെ പക്കല്‍ ഓള്‍റൗണ്ടറുമില്ല. ജാമി ഒവേര്‍ട്ടന്‍ ഇത്തവണ നന്നായി പെര്‍ഫോം ചെയ്തു. പക്ഷെ പ്രശാന്ത് വീറിനെ നന്നായി ഉപയോഗിച്ചില്ല.
ചെന്നൈക്കു ആരെങ്കിലുമൊരാളെ ആവശ്യമാണ്. ഹാര്‍ദിക് അതിലേക്കു ഫിറ്റാവുകയും ചെയ്യും. ക്യാപ്റ്റന്‍സിയിലേക്കു അദ്ദേഹത്തെ ആവശ്യമില്ല. അതു റുതുരാജ് ഗെയ്ക്വാദോ, സഞ്ജു സാംസണോ നിര്‍വഹിക്കും. ഹാര്‍ദിക്കിനെ വിട്ടുകൊടുത്താല്‍ മുംബൈയ്ക്കു
പകരം ആരെ കിട്ടും? മുഴുവന്‍ ക്യാഷ് ഡീല്‍ അല്ലെങ്കില്‍ താഴെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് ശിവം ദുബെ ഒരു ഓപ്ഷനാണ്. മുംബൈയില്‍ നിന്നുള്ളയാളാണ്. ഈ സീസണ്‍ അത്ര നന്നായില്ലെങ്കിലും വാഖഡെയിലെ ചെറിയ ഗ്രൗണ്ടില്‍ തിളങ്ങാന്‍ സാധിക്കും.
ദുബെയെ ചിലപ്പോള്‍ എഐയ്ക്കു വിട്ടുകൊടുത്തേക്കും. മുംബൈക്കു ഒരു ഇന്ത്യന്‍ പേസറെ ആവശ്യമാണ്. ദുബെയ്‌ക്കൊപ്പം അന്‍ഷുല്‍ കംബോജിനെ ചോദിച്ചേക്കാമെങ്കിലും കിട്ടാനിടയില്ല. സഞ്ജുവിനെയും ചോദിച്ചേക്കുമെങ്കിലും ലഭിക്കില്ല. ഖലീല്‍ അഹമ്മദ് വരുമോ? ദുബെയും ഖലീലും ട്രേഡിന്റെ ഭാഗമായേക്കും. ആയുഷ് മാത്രയെയെ മുംബൈക്കു ആവശ്യം വന്നേക്കുകയുമില്ല- ചോപ്ര വിശദമാക്കി.
ഹാര്‍ദിക്കിനായി ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. അവര്‍ പുതിയ ക്യാപ്റ്റനെയും തിരയുന്നുണ്ടാവും. നായകനെ മാത്രമല്ല ലോവര്‍, മിഡില്‍ ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്ററെയും ആവശ്യമാണ്. അതും ഹാര്‍ദിക്കില്‍ ഭദ്രമാണ്. റിഷഭ് പന്തിനെ കൊടുത്ത് ഹാര്‍ദിക്കിനെ എല്‍എസ്ജിക്കു വാങ്ങാം.

കൂടാതെ ഒരു ഇന്ത്യന്‍ പേസറെയും ഒപ്പം നല്‍കാം. എല്‍എസ്ജിയുടെ പക്കലാവട്ടെ ഒരുപാട് ഇന്ത്യന്‍ പേസര്‍മാരുമുണ്ട്. ആകാശ് സിങ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ തുടങ്ങി ഒരുപാട് പേരുണ്ട്. ഇതില്‍ ആരെ വേണമെങ്കിലും മുംബൈക്കു ആവശ്യപ്പെടാം.
ഹാര്‍ദിക്കിനെ ട്രേഡ് ചെയ്യാനിടയുള്ള മൂന്നാമത്തെ ടീമായി ഞാന്‍ കാണുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ്. അവര്‍ക്കൊരു നായകനെ ആവശ്യമാണ്. മാത്രമല്ല ആന്ദ്രെ റസ്സലിന്റെ സീറ്റ് ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഹാര്‍ദിക്കിനെ കൊണ്ടുവന്ന് കെകെആറിന് ക്യാപ്റ്റനാക്കാം.
കെകെആറില്‍ നിന്നും മുംബൈ ആരെ ചോദിക്കും? റിങ്കു സിങിനെയാവും പകരം ട്രേഡില്‍ ആവശ്യപ്പെട്ടേക്കുക. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനാവും. കാര്‍ത്തിക് ത്യാഗിയെ നല്‍കാം. ഏതെങ്കിലുമൊരു ഇന്ത്യന്‍ പേസറെ മുംബൈക്കു ആവശ്യമാണ്. വിദേശ ബൗളര്‍മാര്‍ അങ്ങനെയാരുമില്ലെന്നതിനാല്‍ ഇന്ത്യന്‍ പേസറെയാവും നല്‍കിയേക്കുകയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


