Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈ പ്ലാന്‍ മാറ്റി? സഞ്ജുവിനെ വിട്ട് രാഹുലിനായി നീക്കം!! അപ്രതീക്ഷിത ട്വിസ്റ്റ്

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ചൂടുപിടിക്കവെ അപ്രതീക്ഷിത ട്വിസ്റ്റ്. സഞ്ജുവിനു ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും സ്റ്റാര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനെ വാങ്ങാന്‍ ചെന്നൈ ശ്രമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

ചെന്നൈ മാത്രല്ല, മൂന്നു തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും അദ്ദേഹത്തിനായി കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ചെന്നൈ ടീം രാഹുലിനെയാണ് ട്രേഡ് വിന്‍ഡോയില്‍ വാങ്ങുന്നതെങ്കില്‍ അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ നമുക്കു സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കുകയും ചെയ്യും.

KL RAHUL

എന്തുകൊണ്ട് രാഹുല്‍?

സഞ്ജ സാംസണിനെ വേണ്ടെന്നു വച്ച് കെഎല്‍ രാഹുലിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതു ചില പ്രധാനപ്പെട്ട കാരണങ്ങള്‍ കൂടിയുണ്ട്. ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. രാഹുലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ബാറ്റിങില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ്. അക്കാര്യത്തില്‍ സഞ്ജു അദ്ദേഹത്തിനു താഴെ മാത്രമേ വരികയുള്ളൂ.

തന്റേതായ ദിവസങ്ങളില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ മല്‍സരം തനിച്ചു ജയിപ്പിക്കാന്‍ സഞ്ജുവിനു കഴിയും. പക്ഷെ ബാറ്റിങില്‍ രാഹുലിനോളം സ്ഥിരത പുലര്‍ത്താറില്ലെന്നത് ഒരു പോരായ്മയാണ്. നേതൃമികവാണ് രാഹുലിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്ന കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹം നയിച്ചു കഴിഞ്ഞു.

കൂടാതെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുള്‍പ്പെടെയുള്ള ടീമുകളെ രാഹുല്‍ ഇതിനകം നയികക്കുകയും ചെയ്തു. വിക്കറ്റിനു പിന്നില്‍ അദ്ദേഹം പുലര്‍ത്തുന്ന കണിശതയും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ പോലെ റിവ്യുകള്‍ എടുക്കുന്ന കാര്യത്തില്‍ രാഹുല്‍ വേറെ ലെവലാണെന്നു തന്നെ പറയാം.

ബാറ്റിങിലാവട്ടെ ഓപ്പണിങ് മുതല്‍ അഞ്ചാം നമ്പറില്‍ വരെ എവിടെയും കളിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഈ മികവുകളെല്ലാം കൂട്ടി വായിക്കുമ്പോള്‍ രാഹുലിനെ വേണ്ടെന്നു വയ്ക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറാവില്ല. ചെന്നൈ ഇപ്പോള്‍ സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം രാഹുലിനു നല്‍കുന്നതിനും ഈ കാരണങ്ങളൊക്കെ തന്നെയാവാം.

KL RAHUL

വന്‍ ഡിമാന്റ്

ഐപിഎല്ലിന്റെ ഇത്തവണത്തെ ട്രേഡിങ് വിന്‍ഡോയില്‍ ഏറ്റവുമധികം ഡിമാന്റുള്ള താരമായി കെഎല്‍ രാഹുല്‍ മാറിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകശിക്കും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം. കെകെആറിനെ സംബന്ധിച്ച് അവര്‍ക്കു ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം.

പുതിയ സീസണില്‍ ക്യാപ്റ്റനാവാന്‍ ശേഷിയപുള്ള മുന്‍നിര ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ് കൊല്‍ക്കത്തയ്ക്കു ആവശ്യം. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ തവണ പ്ലേഓഫില്‍ പോലും കടക്കാന്‍ കെകെആറിനായില്ല.

കൂടാതെ വിക്കറ്റ് കീപ്പര്‍മാരായ ക്വിന്റണ്‍ ഡികോക്ക്, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ബാറ്റിങില്‍ ദയനീയ പരാജയമാവുകയും ചെയ്തു. രാഹുലിനെ സ്വന്തമാക്കാനായാല്‍ ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും കെകെആറിനു ധൈര്യമായി ഏല്‍പ്പിക്കാം.

അതേസമയം, നിലവില്‍ രാഹുലിനെ റോയല്‍സിനു ആവശ്യമില്ല. എന്നാല്‍ ട്രേഡിങ് വിന്‍ഡോയില്‍ തങ്ങളുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ സിഎസ്‌കെയ്ക്കുു വിട്ടുനല്‍കേണ്ടി വന്നാല്‍ പകരക്കാരക്കാരനായാണ് രാഹുലിനെ റോയല്‍സ് നോട്ടമിടുന്നത്.

Story first published: Saturday, August 2, 2025, 15:42 [IST]
Other articles published on Aug 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+