For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ജഡ്ഡുവിലും വലുതല്ല സഞ്ജു!! കീപ്പറായി അവനില്ലേ? കട്ടക്കലിപ്പില്‍ ശ്രീകാന്ത്

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നല്‍കി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ചെന്നൈയുടെ ഈ നീക്കം ശുദ്ധ മണ്ടത്തരമാണെന്നും ജഡ്ഡുവിനു ഒരു പകരക്കാരനെ കിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരാനിരിക്കുകയാണ്. രണ്ടു ഫ്രാഞ്ചൈസികളും താരങ്ങളുമെല്ലാം യെസ് പറഞ്ഞതോടെ ഇനി തടസ്സങ്ങളൊന്നുമില്ല. ജഡേജയെ മാത്രമല്ല ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെയും സഞ്ജുവിനു വേണ്ടി റോയല്‍സിനു ചെന്നൈ വിട്ടുകൊടുക്കും.

RAVINDRA JADEJA

കട്ടക്കലിപ്പില്‍ ശ്രീകാന്ത്

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രവീന്ദ്ര ജഡേജയെ നല്‍കി സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തെ കെ ശ്രീകാന്ത് അതിശക്തമായി വിമര്‍ശിച്ചത്. ചെന്നൈയുടെ ആരാധകന്‍ കൂടിയായ അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ വളരെ ക്ഷുഭിതനായാണ് കാണപ്പെട്ടത്.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി സഞ്ജു സംസണിനെ ചെന്നൈ വാങ്ങുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ അതിനു എന്തിന് സഞ്ജു തന്നെ വേണം? ഇപ്പോള്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഉര്‍വില്‍ പട്ടേലിനെ വളര്‍ത്തിയെടുത്താല്‍ പോരേ? അവന്‍ നന്നായി അടിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണൈന്നും ശ്രീകാന്ത് വ്യക്തമാക്കി.

ജഡേജ കൂടുതല്‍ മൂല്യമേറിയ താരം

സഞ്ജു സാംസണിനേക്കാള്‍ വളരെയധികം മൂല്യമേറിയ താരമാണ് രവീന്ദ്ര ജഡേജയെന്നു കെ ശ്രീകാന്ത് പറയുന്നു. ജഡ്ഡുവിനെ കൈവിട്ടാല്‍ ഇങ്ങനെയൊരു കംപ്ലീറ്റ് പാക്കേജായ മറ്റൊരു പ്ലെയറെ ചെന്നൈക്കു ലഭിക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി.

ആളുകള്‍ക്കു പല അഭിപ്രായവുമുണ്ടായിരിക്കാം. പക്ഷെ സഞ്ജു സാംസണിനേക്കാള്‍ മൂല്യം രവീന്ദ്ര ജഡേജയ്ക്കാണെന്നു ഞാന്‍ 100 ശതമാനവും ഉറപ്പിച്ച് പറയും. രണ്ടു താരങ്ങളുടെയും റെക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക ഇക്കാര്യം ബോധ്യമാവുകും ചെയ്യുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

SANJU DHONI

ചെന്നൈയോടു യോജിക്കില്ല

എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും മാച്ച് വിന്നിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ഒഴിവാക്കി പകരം സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തോടു ഒരിക്കലും യോജുക്കാന്‍ കഴിയില്ലെന്നു കെ ശ്രീകാന്ത് വ്യക്തമാക്കി. രവീന്ദ്ര ജഡേജയ്ക്കു പകരം ഓള്‍റൗണ്ടറായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനി ആരെയാണ് എടുക്കാന്‍ പോവുന്നത്?

ചിലപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ ടീമിലേക്കു കൊണ്ടുവരാന്‍ ചെന്നൈ ശ്രമിച്ചേക്കും. പക്ഷെ അവന്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച് കഴിവ് തെളിയിച്ച ഒരു താരമല്ല. ഗ്രീന്‍ മഹാനായ ഒരു ഓള്‍റൗണ്ടറുമല്ല. ബൗളിങ് കൂടി ചെയ്യാന്‍ സാധിക്കുന്ന ബാറ്ററാണ് അവന്‍. ഗ്രീന്‍ അപകടകാരിയായ ബൗളറൊന്നുമല്ല. ബൗളിങില്‍ നാലോവര്‍ ഉപയോഗിക്കാമെന്നു മാത്രമേയുള്ളൂ.

പക്ഷെ ജഡേജ അങ്ങനെയുള്ള താരമല്ല. സ്വന്തം ബൗളിങിലൂടെയും ബാറ്റിങിലൂടെയെല്ലാം ടീമിനെ കളി ജയിപ്പിക്കാന്‍ അവനു സാധിക്കും. ഓവറോള്‍ പാക്കേജ് നോക്കൂ. ജഡേജയെ പോലെയൊരു കളിക്കാരനെ നിങ്ങള്‍ക്കു എവിടെ ലഭിക്കും?

അക്ഷര്‍ പട്ടേലാണ് സമാനമായ കഴിവുള്ള മറ്റൊരു താരം. പക്ഷെ അവന്‍ ഇതിനകം തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ സ്ഥാനമുറപ്പിച്ചയാളാണ്. ഒരു വലിയ മല്‍സരത്തില്‍, നിര്‍ണായക ഘട്ടത്തില്‍ തന്റെ കളി വേറെ ലെവലിലേക്കു ഉയര്‍ത്തുന്ന താരമാണ് ജഡേജയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 12, 2025, 10:24 [IST]
Other articles published on Nov 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+