Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു നോ പറഞ്ഞു, ഇന്നു ചെന്നൈ റെഡി!! സഞ്ജുവിനായി നല്‍കുക ആ വമ്പന്‍ താരത്തെ, റുതുവല്ല

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവമായ സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ വീണ്ടും ശ്രമം ഊര്‍ജിതമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നേരത്തേ റോയല്‍സുമായി വില്‍പ്പന സംബന്ധിച്ച് അവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതു ഫലം കണ്ടിരുന്നില്ല. റോയല്‍സിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാവാതെ ചെന്നൈ അന്നു പിന്‍മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനു വേണ്ടി ചെന്നൈ രണ്ടാമതും റോയല്‍സിനെ സമീപിച്ചിരിക്കുകയാണ്. ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് വിവരം. സഞ്ജുവിനായി ഒരു വമ്പന്‍ താരത്തെ കൈമാറാനും ചെന്നൈ ഇപ്പോള്‍ തയ്യാറായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

RAVINDRA JADEJA

ആ വമ്പന്‍ താരമാര്?

സഞ്ജു സാംസണിനെ സ്വന്തമാക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുനല്‍കാന്‍ തയ്യാറായ ആ വമ്പന്‍ താരം ആരാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതേക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ (Revsportz) മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാന്‍.

നേരത്തേ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള മടങ്ങിവരവുള്‍പ്പെടെ പലതും ആദ്യം പുറത്തുവിട്ടയാളാണ് അദ്ദേഹം. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയാണ് സഞ്ജുവിനു പകരം രാജസ്ഥാന്‍ റോയല്‍സിലേക്കു പോവുകയെന്നാണ് ജുഗ്ലാന്‍ അവകാശപ്പെടുന്നത്.

സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ചുള്ള നീക്കം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി ലണ്ടനില്‍ നിന്നും റോയല്‍സ് ഉടമ മനോജ് ബദാലെ മുംബൈയിലെത്തി കഴിഞ്ഞു. ചെന്നൈയെ കൂടാതെ വേറെയും ഓപ്ഷനുകള്‍ റോയല്‍സ് പരിഗണിക്കുന്നുണ്ട്. സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് അവര്‍ ചര്‍ച്ചകളിലേര്‍പ്പെട്ട മറ്റു ഫ്രാഞ്ചൈസികള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര് ജയന്റ്‌സ് എന്നിവരാണ്.

നേരത്തേ ആദ്യ വട്ട ചര്‍ച്ചകളില്‍ സഞ്ജുവിനു പകരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ജഡേജ എന്നിവരിരൊലാളെയായിരുന്നു ചെന്നൈയില്‍ നിന്നും റോയല്‍സ് തിരികെ ആവശ്യപ്പെട്ടത്. പക്ഷെ ഈ മൂന്നു പേരെയും തങ്ങള്‍ വിച്ചുതരില്ലെന്ന നിലപാടായിരുന്നു ചെന്നൈ സ്വീകരിച്ചത്. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ മനംമാറ്റമുണ്ടായ ചെന്നൈ ജഡേജയെ കൈവിടാന്‍ തയ്യാറായിക്കഴിഞ്ഞു. റോയല്‍സിലേക്കു മാറാന്‍ ജഡ്ഡുവിനു താല്‍പ്പര്യമുണ്ടോയെന്നതിനെ കുറിച്ചും ഫ്രാഞ്ചൈസി ചോദിച്ചു കഴിഞ്ഞുവെന്നാണ് വിവരം. രണ്ടു ഫ്രാഞ്ചൈസികള്‍ക്കൊപ്പം അദ്ദേഹവും സമ്മതം മൂളിയാല്‍ കരാര്‍ വൈകാതെ യാഥാര്‍ഥ്യമാവുകയും ചെയ്യും.

സഞ്ജുവിന്റെ നിലലിലെ ഐപിഎല്‍ ശമ്പളം 18 കോടി രൂപയാണ്. ജഡേജയ്ക്കും ചെന്നൈയില്‍ പ്രതിവര്‍ഷം ഇതേ ശമ്പളമാണുള്ളത്. അതിനാല്‍ ജഡ്ഡുവിനെ നല്‍കിയാല്‍ മലയാളി താരത്തിനായി ചെന്നൈക്കു മറ്റൊരു താരത്തെയോ, അധികം തുകയോ നല്‍കേണ്ടിയും വരില്ല. വരും ദിവസങ്ങളില്‍ ഈ കൂടുമാറ്റം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വരാനിടയുണ്ടെന്നാണ് സൂചനകള്‍.

SANJU DHONI

ഈ ട്രേഡ് നടന്നാല്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും അതു നേട്ടമായി മാറും. കാരണം ചെന്നൈക്കു ഒരു മുന്‍നിര ബാറ്ററെയും വിക്കറ്റ് കീപ്പിങില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെയും ആവശ്യമാണ്. സഞ്ജുവിന്റെ കൈയില്‍ ഈ രണ്ടു റോളുകളും ഭദ്രമാണ്. ആവശ്യെങ്കില്‍ ടീമിന്റെ നായകസ്ഥാനവും ധൈര്യമായി അദ്ദേഹത്തെ ഏല്‍പ്പിക്കാം.

പരിചയ സമ്പന്നനായ ജഡേജയാവട്ടെ തീര്‍ച്ചയായും റോസല്‍സിനു മുതല്‍ക്കൂട്ടായി മാറും. ലോവര്‍ ബാറ്ററായും വിക്കറ്റുകളെടുക്കുന്ന ബൗളറായും തിളങ്ങാന്‍ അദ്ദേഹത്തിനു കഴിയും. ജഡ്ഡുവിനെ സംബന്ധിച്ച് റോയല്‍സ് പുതിയ തട്ടകമല്ല. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിനൊപ്പമാണ് അദ്ദേഹം കരിയറാരംഭിച്ചത്. ടീമിനെ ജേതാക്കളാക്കുന്നില്‍ ജഡേജ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, November 8, 2025, 8:14 [IST]
Other articles published on Nov 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+