For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനെ വേണം, ജഡ്ഡുവിനെ എടുത്തോയെന്നു ചെന്നൈ!! റോയല്‍സിന് പുതിയ ഡിമാന്റ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മലയാളി സൂപ്പര്‍ താരവും സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ എങ്ങനെയെങ്കിലും ടീമിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ട്രേഡ് വിന്‍ഡോയില്‍ തന്നൈ അദ്ദേഹത്തെ പൊക്കാനാണ് ചെന്നൈയുടെ നീക്കം.

കൈമാറ്റം സംബന്ധിച്ച് ചെന്നൈയും റോയല്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലും എത്തിനില്‍ക്കുകയാണ്. കരാര്‍ ഏറെക്കുറെ ഉറപ്പായെന്ന ഘട്ടത്തില്‍ നില്‍ക്കവെ റോയല്‍സ് പുതിയൊരു ഡിമാന്റ് കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്. ഇതു ചെന്നൈ ്അംഗീകരിച്ചാല്‍ മാത്രമേ ഇനി കൂടുമാറ്റം സംഭവിച്ചേക്കുകയുള്ളൂ.

RAVINDRA JADEJA

ജഡേജയെ തരാം

സഞ്ജു സാംസണിനു വേണ്ടി ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ രാജസ്ഥാന്‍ റോയല്‍സിനു നല്‍കാന്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ഇപ്പോള്‍ തയ്യാറാണെന്നാണ് ്രക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ആദ്യ വട്ട ചര്‍ച്ചയില്‍ ജഡ്ഡുവിനെ വിടില്ലെന്ന നിലപാടായിരുന്നു ചെന്നൈ സ്വീകരിച്ചത്.

അന്നി ചര്‍ച്ചകള്‍ മുടങ്ങിപ്പോയതും ഈ കാരണത്താലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മനം മാറ്റം വന്ന സിഎസ്‌കെ തങ്ങളുടെ പ്രിയതാരത്തെ കൈവിടാനും തയ്യാറായിക്കളിഞ്ഞു. ജഡേജയ്ക്കും സഞ്ജുവിനും ഇപ്പോള്‍ 18 കോടി രൂപ വീതമാണ് പ്രതിവര്‍ഷം ശമ്പളം. അതുകൊണ്ടു കന്നെ കൈമറ്റത്തില്‍ മറ്റു കളിക്കാരെ അധികമായി നല്‍കുകയോ, പണം അധികമായിന നല്‍കുകയോ ചെയ്യേണ്ട ആവശ്യവുമില്ല.

റോയല്‍സിന്റെ ഡിമാന്റ്

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ഡിമാന്റ് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിക്കുകയാണ്. രവീന്ദ്ര ജഡേജയെ മാത്രം പോരാ, ചീമിലെ മറ്റൊരളെ കൂടി കൈമാറണമെന്നാണ് റോയല്‍സിന്റെ ഇപ്പോഴത്തെ ആവശ്യം.

ഇതാവട്ടെ ജൂനിയര്‍ എബിഡിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്താിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസാണ്,. കഴിഞ്ഞ മെഗാലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന താരമാണ്. എന്നാല്‍ സീസണ്‍ തുടങ്ങിയ ശേഷം ഇഞ്ചുറി റീപ്ലേസ്‌മെന്റായി ബ്രെവിസിനെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു, വളരെ പെട്ടെന്നു തന്നെ ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

DEWALD BREVIS

ആറു മല്‍സരങ്ങളിലാണ് ബ്രെവിസിനു കളിക്കാന്‍ അവസരം ലഭിച്ചത്. 180 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം 225 റണ്‍സും താരം സ്‌കോര്‍ ചെയ്തു. മിന്നുന്ന പ്രകടനത്തിനു പിന്നാലെ ബ്രെവിസിനെ സ്ഥിരം താരമാക്കി ടീമില്‍ നിലനിര്‍ത്താനുള്ള പ്ലാനിലാണ് സിഎസ്‌കെ. വരുംസീസണുകളില്‍ ടീമിന്റെ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളിലൊരാളായി അദ്ദേഹം മാറുമെന്നും അവര്‍ വിശ്വസിക്കുന്നു.

അതിനിടെയാണ് സഞ്ജുവിനെ വിട്ടുതരണമെങ്കില്‍ ജഡേജയ്‌ക്കൊപ്പം ബ്രെവിസ് കൂടി വേണമെന്ന കണ്ടീഷന്‍ റോയല്‍സ് വച്ചിരിക്കുന്നത്. എന്നാല്‍ ഇതു ചെന്നൈ അംഗീകരിക്കാനിടയില്ല. കാരണം ജഡേജയെ പോലെയല്ല ബ്രെവിസ്. അദ്ദേഹം കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. അടുത്ത അഞ്ച്-10 വര്‍ഷങ്ങള്‍ വരെ സൗത്താഫ്രിക്കന്‍ താരത്തിനു ചെന്നൈക്കു വേണ്ടി കളിക്കാന്‍ സാധിക്കും.

അതിനാല്‍ തന്നെ ബ്രെവിസിനെ കൂടി നല്‍കി പ്രായം 30 കടന്ന സഞ്ജുവിനെ വാങ്ങാന്‍ സിഎസ്‌കെ താല്‍പ്പര്യം കാണിച്ചേക്കില്ല. ഈ ചര്‍ച്ചയും ഇതോടെ വഴി മുട്ടിയേക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 15 ആണ്. സഞ്ജുവിനെ വില്‍ക്കാനായില്ലെങ്കില്‍ റിലീസ് ചെയ്യുകയെന്നതാണ് റോയല്‍സിനു മുന്നിലുള്ള അടുത്ത ഓപ്ഷന്‍,

Story first published: Sunday, November 9, 2025, 13:43 [IST]
Other articles published on Nov 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+