For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിനെ വാങ്ങിയാല്‍ പണികിട്ടും!! ചെന്നൈയുടേത് മണ്ടത്തരം, ഈ കാരണങ്ങള്‍

ഐപിഎല്ലിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ നായകന്‍ സഞ്ജു സാംസണിനെ കാണാനിടയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ നിരന്തരം വരുന്നത്. അടുത്ത താരലേലത്തിനു കാത്തുനില്‍ക്കാതെ ട്രേഡിങ് വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തെ റോയല്‍സ് വില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. സഞ്ജുവിനെ വാങ്ങാന്‍ തങ്ങള്‍ക്കു ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗോദയിലിറങ്ങി കഴിഞ്ഞു.

റോയല്‍സ് അദ്ദേഹത്തെ വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ അതിനു ശ്രമിക്കുമെന്നു തന്നെയാണ് സിഎസ്‌കെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചര്‍ച്ചകളും നടന്നേക്കുമെന്നാണ് വിവരം. എന്നാല്‍ സഞ്ജുവിനെ അടുത്ത സീസണിലേക്കു ചെന്നൈ കൊണ്ടുവരുന്നത് മണ്ടത്തരമായി മാറിയേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

ഉയര്‍ന്ന വില

ആദ്യത്തെ കാരണം സഞ്ജു സാംസണിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കേണ്ടി വരുന്ന വലിയ തുകയാണ്. 18 കോടിയാണ് രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹത്തിന്റെ നിലവിലെ ശമ്പളം. ഈ തുക മുടക്കാനായെങ്കില്‍ മാത്രമേ മലയാളി താരത്തെ റഞ്ചാന്‍ ചെന്നൈക്കു സാധിക്കുകയുള്ളൂ.

പണം കൈമാറാതെ ഒരു താരത്തെ മാത്രം വിട്ടുനല്‍കി സഞ്ജുവിനെ സ്വന്തമാക്കാന്‍ ഒരു വഴി മാത്രമേ അവര്‍ക്കു മുന്നിലുള്ളൂ. അത് അവരുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദിനെയോ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയോ റോയല്‍സിനു നല്‍കുകയെന്നതാണ്. കാരണം രണ്ടുപേരുടെയും നിലവിലെ ശമ്പളം 18 കോടിയാണ്.

പക്ഷെ റുതുരാജുമായി കഴിഞ്ഞ കുറച്ചു സീസണുകളിലെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവിന്റേത് അത്രത്തോളം മികച്ചല്ലെന്നു കാണാം. ജഡേജയാവട്ടെ ഏതു ടീമും ആഗ്രഹിക്കുന്ന ഒരു മാച്ച് വിന്നറാണ്.

വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ആശ്രയിക്കാവുന്ന ഇടംകൈയന്‍ സ്പിന്നറുമാണ് അദ്ദേഹം. പ്രായം കൂടവെ പ്രകടനത്തില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ജഡ്ഡുവിന്റെ സാന്നിധ്യം ടീമിനു വലിയ ബാലന്‍സാണ് നല്‍കുന്നത്.

സഞ്ജുവിന്റെ ശമ്പളത്തിനൊപ്പമെത്തിക്കുന്നതിനായി രണ്ടോ, മൂന്നോ താരങ്ങളെ ചിലപ്പോള്‍ ചെന്നൈ വിട്ടുനല്‍കാന്‍ തയ്യാറായേക്കും. പക്ഷെ റോയല്‍സ് അതു അംഗീകരിക്കുമോയെന്നത സംശയമാണ്. ടീമിനു മുതല്‍ക്കൂട്ടാവുന്നവരെ പകരം കിട്ടിയാല്‍ മാത്രമേ ചെന്നൈയുടെ ഓഫര്‍ റോയല്‍സ് അംഗീകരിച്ചേക്കുകയുള്ളൂ. സഞ്ജുവിനെ കൈവിട്ടാല്‍ സംഭവിച്ചേക്കാവുന്ന നഷ്ടം പരമാവധി കുറയ്ക്കാനായിരിക്കും അവരുടെ ശ്രമം.

മുന്‍നിര എന്തിന് അഴിച്ചുപണിയണം?

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് കഴിഞ്ഞ സീസണില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നത് സത്യമാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം ദൗര്‍ബല്യങ്ങള്‍ അവരെ വേട്ടയാടി. പക്ഷെ ചെന്നൈയുടെ മുനിര ബാറ്റിങ് അടുത്ത സീസണില്‍ അഴിച്ചുപണിയേണ്ട ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം.

പരിക്കു കാരണം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു സീസണിന്റെ പകുതിയോടെ പിന്‍മാറേണ്ടി വന്നതാണ് ചെന്നൈക്കു കഴിഞ്ഞ ഐപിഎല്ലില്‍ വലിയ ക്ഷീണമായി മാറിയത്. അടുത്ത സീസണില്‍ അദ്ദേഹം മടങ്ങിയെത്തുന്നതോടെ ആ പ്രശ്‌നം അവസാനിക്കുകയും ചെയ്യും. മാത്രമല്ല, പകക്കാരായെത്തിയ യുവതാരങ്ങളായ ആയുഷ് മാത്രെയും ഉര്‍വില്‍ പട്ടേലും ചെന്നൈയുടെ പുതിയ കണ്ടെത്തലുകളായി മാറിക്കഴിഞ്ഞു.

ഓപ്പണറായി ഇറങ്ങിയ മാത്രെ 188.97 സ്‌ട്രൈക്ക് റേറ്റില്‍ ഏഴു കളിയില്‍ 240 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഉര്‍വിലാവട്ടെ മൂന്നു കളിയില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് ബാറ്റ് ചെയ്തത്. അടുത്ത സീസണില്‍ അവരെ നിലനിര്‍ത്താന്‍ തന്നെയായിരിക്കും ചെന്നൈയുടെ ശ്രമം. റുതുരാജിനൊപ്പം ഇവര്‍ കൂടി ചേര്‍ന്നാല്‍ 2026ല്‍ ചെന്നൈയുടെ മുന്‍നിര കരുത്തുറ്റതായി മാറും.

SANJU SAMSON

ചെപ്പോക്കിലെ റെക്കോര്‍ഡ്

സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടെന്നു പറയുന്നതിന്റെ മൂന്നാമത്തെ കാരണം അവരുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ അദ്ദേഹത്തിന്റെ മോശം റെക്കോര്‍ഡ്. സ്ലോയായ, ടേണ്‍ ചെയ്യുന്ന ചെപ്പോക്കിലെ പിച്ചില്‍ സഞ്ജു എല്ലായ്‌പ്പോഴും റണ്ണെടുക്കാന്‍ വിഷമിച്ചിട്ടുണ്ട്. അങ്ങനെയൊരാളെ സിഎസ്എകെ എന്തു ധൈര്യത്തില്‍ ടീമിലേക്കു കൊണ്ടുവരുമെന്നതാണ് ചോദ്യം.

ബൗണ്‍സും അല്‍പ്പം വേഗതയുമുള്ള പിച്ചുകളിലാണ് സഞ്ജു ബാറ്റിങില്‍ കൂടുതല്‍ മിന്നിക്കാറുള്ളത്. ചെന്നൈയില്‍ കളിച്ച അഞ്ചു മല്‍സരങ്ങൡ 11.80 എന്ന ദയനീയ ശരാശരിയില്‍ 100 സ്‌ട്രൈക്ക് റേറ്റില്‍ വെറും 59 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതുകൊണ്ടു തന്നെ സഞ്ജുവിനം ടീമിലെത്തിക്കും മുമ്പ് ഈ കാര്യങ്ങളെല്ലാം സിഎസ്‌കെ ഗൗരവമായി തന്നെ ആലോടിക്കേണ്ടതുണ്ട്.

Story first published: Wednesday, July 2, 2025, 14:59 [IST]
Other articles published on Jul 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+