Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ അച്ഛന് വിളിച്ചു!! വീരുവിനെയും കളിയാക്കി, ചെന്നൈക്കു ശാപമോ? സംഭവമിങ്ങനെ

ദീര്‍ഘകാലം ഐപിഎല്ലിനെ അടക്കിഭരിച്ച ശേഷം പഴയ പ്രതാപമെല്ലാം നഷ്ടമായി തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് നാണംകെട്ട സിഎസ്‌കെ ഇത്തവണയും സമാനമായ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്.

ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റു കഴിഞ്ഞ ചെന്നൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നിലവില്‍ പല പ്രധാന താരങ്ങളുടെയും ഫോമും ദുര്‍ബലമായ ബൗളിങ് നിരയും പരിഗണിക്കുമ്പോള്‍ ഈ സീസണിലും 10ാം സ്ഥാനത്തു തന്നെ അവര്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

CSK

Photocredit/X

അതിനിടെ സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സിഎസ്‌കെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുമ്പ് ഇന്ത്യയുടെ ചില ഇതിഹാസ താരങ്ങളെ പരിഹസിച്ചതിന്റെ ഫലമാണ് സിഎസ്‌കെ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുകയാണ്.

ട്രോള്‍ ചെയ്ത സിഎസ്‌കെ

പല കാലങ്ങളിലായി ഇന്ത്യയുടെ ചില മുന്‍ ഇതിഹാസങ്ങളെ സോഷ്യല്‍ മീഡിയയില്‍ ട്രോളിയവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലില്‍ അവരുടെ ടീമിനായി കളിച്ചിടില്ലാത്ത താരങ്ങളാണ് ഈ തരത്തില്‍ അധിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. അന്നു ചെയ്തിട്ടുള്ള തെറ്റുകളുടെ ശിക്ഷയാണ് ഇപ്പോള്‍ സിഎസ്‌കെ അനുഭവിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ബാറ്റിങ് ഇതിഹാസവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റനും കോച്ചും ടെസ്റ്റിലെ വന്‍ മതിലുമായിരുന്ന രാഹുല്‍ ദ്രാവിഡ്, വെടിക്കെട്ട് ഓപ്പണഖും ബൗളര്‍മാരുടെ പേടിസ്വപ്‌നവുമായിരുന്ന വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം സിഎസ്‌കെയുടെ പരിഹാസങ്ങള്‍ക്കു പാത്രമായിട്ടുള്ളവരാണ്.

വീരേന്ദര്‍ സെവാഗ് ഐപിഎല്ലില്‍ കളിച്ചിരുന്ന കാലത്ത് അദ്ദേഹം ഒരു കളിയില്‍ വേഗം പുറത്തായ ശേഷം കളിയാക്കിക്കൊണ്ടുള്ള സിഎസ്‌കെയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു- ഫ്‌ളാറ്റ് ട്രാക്ക് ബുള്ളി ഔട്ടായിരിക്കകയാണ് (ഞാന്‍ ഉദ്ദേശിച്ചത് സെവാഗിനെയാണ്), 43/1

ദ്രാവിഡിനെയും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിരുന്ന സമയത്തു തന്നെയാണ് സിഎസ്‌കെ കളിയാക്കിയത്. രാഹുല്‍ ദ്രാവിഡ്, ട്വന്റി 20 കളിക്കാന്‍ അദ്ദേഹത്തിനു അദ്ദേഹത്തിനു ശേഷിയുണ്ടോ? എന്നായിരുന്നു സിഎസ്‌കെയുടെ പരിഹാസം.

സച്ചിനെയും അവര്‍ വെറുതെവിട്ടില്ല. ചെന്നൈയും മുംബൈും തമ്മിലുള്ള കളിയുടെ സമയത്ത് സച്ചിനും സുരേഷ് റെയ്‌നയും ഒരുമിച്ച് സംസാരിച്ച് നടന്നു നീങ്ങുന്ന ഫോട്ടോയ്‌ക്കൊപ്പം സിഎസ്‌കെ കുറിച്ചത് രമേഷ് ആന്റ് സുരേഷ് എന്നായിരുന്നു. സച്ചിന്റെ പിതാവിന്റെ പേര് കൂടിയാണ് രമേഷ് ടെണ്ടുല്‍ക്കര്‍.

CSK

ഈ തരത്തില്‍ മുന്‍ ഇതിഹാസ താരങ്ങളെ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ കളിക്കായിട്ടുള്ള സിഎസ്‌കെ ഇത്തരമൊരു ദുരന്തം തീര്‍ച്ചയായും അര്‍ഹിച്ചിരുന്നുവെന്നും കാലം അവര്‍ക്കായി കാത്തുവച്ച ശിക്ഷ കൂടിയാണ് ഇതെന്നുമാണ് മറ്റു ഫ്രാഞ്ചൈസികളുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

അതേസമയം, തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു വീണു കൊണ്ടിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ് നായകനായ സിഎസ്‌കെ ടീം. രാജസ്ഥാന്‍ റോയല്‍സിനെതിരേ എട്ടു വിക്കറ്റിന്റെ വമ്പന്‍ പരാജയവുമായാണ് ഈ സീസണിനു അവര്‍ തുടക്കം കുറിച്ചത്.

ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന രണ്ടാമങ്കത്തിലും സിഎസ്‌കെയ്ക്കു അടിതെറ്റി. പഞ്ചാബ് കിങ്‌സിനോടു കീഴടങ്ങിയത് അഞ്ചു വിക്കറ്റിനായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 43 റണ്‍സിനും ചെന്നൈ തരിപ്പണമായിരിക്കുന്നത്.

Story first published: Monday, April 6, 2026, 13:52 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+