Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതു സിഎസ്‌കെ ശാപം!! അന്നു വിസിലടിച്ച് കളിയാക്കിയില്ലേ? കാവ്യക്കും എസ്ആര്‍എച്ചിനും പൊങ്കാല

ന്യൂചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ തോറ്റു പുറത്തായതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈരാബാദിനും ടീമുടമയ്‌ക്കെതിരേ ട്രോള്‍ മഴ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരാണ് പ്രധാനമായും ഓറഞ്ച് ആര്‍മിക്കും ടീമുടമ കാവ്യ മാരനുമെതിരേ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരിക്കുന്നത്.

നേരത്തേ ചെപ്പോക്കില്‍ സിഎസ്‌കെയ്‌ക്കെതിരായ വിജയത്തിനു ശേഷം സ്റ്റേഡിയത്തിലെ ചെന്നൈ ആരാധകരെ പരിഹസിക്കുന്ന തരത്തില്‍ എസ്ആര്‍എച്ച് താരങ്ങളും കാവ്യയുമെല്ലാം പെരുമാറിയിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചെന്നൈ ഫാന്‍സ് കണക്കു ചോദിച്ചത്.

TRAVIS HEAD ABHISHEK

Photocreit/X

അന്നു എസ്ആര്‍എച്ചിന്റെ വിജയം പൂര്‍ത്തിയാക്കിയ ശേഷം വിജയശില്‍പ്പിയായ ഇഷാന്‍ കിഷന്‍ സിഎസ്‌കെ ആരാധകരെ നോക്കി മിണ്ടായിരിക്കാന്‍ ആംഗ്യം കാണിക്കുകയും വീട്ടില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിണ്ടാതിരിക്കാന്‍ തന്നെയായിരുന്നു കാവ്യയും സിഎസ്‌കെ ഫാന്‍സിനു നേരെ നോക്കി ഗാലറിയില്‍ നിന്നും ആംഗ്യം കാണിച്ചത്.

ആഘോഷിച്ച് സിഎസ്‌കെ

'കര്‍മ്മം യഥാര്‍ത്ഥമാണ് സിഎസ്‌കെയെ തോല്‍പ്പിച്ച ശേഷം എസ്ആര്‍എച്ച് ടീം സിഎസ്‌കെയെയും അവരുടെ ആരാധകരെയും പരിഹസിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ അവരോട് സ്റ്റേഡിയം വിടാന്‍ പറഞ്ഞു, ട്രാവിസ് ഹെഡ് വിസില്‍ മുഴക്കി, കാവ്യ മാരന്‍ കാണികളെ നിശബ്ദരാക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്‍ അഹമ്മദാബാദിലെ സിഎസ്‌കെ ആരാധകരെ നിശബ്ദരാക്കുകയും അനാവശ്യമായ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ജിടി ക്വാളിഫയര്‍ ഒന്നില്‍ പരാജയപ്പെട്ടു, എസ്ആര്‍എച്ച് എലിമിനേറ്ററില്‍ തോറ്റ് പുറത്താവുകയും ചെയ്തു'.

'കാവ്യ മാരന്റെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇത് കര്‍മ്മമാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്? സിഎസ്‌കെ ആരാധകര്‍ ഇന്ന് ആവേശഭരിതരാകും. എലിമിനേറ്റര്‍ വിജയിച്ചതിന് എല്ലാ ക്രെഡിറ്റുകളും രാജസ്ഥാന്‍ റോയല്‍സിനാണ്. വൈഭവ് സൂര്യവംശി (ക്രിസ് ഗെയ്ലിനെ മറികടന്ന ബേബി ബോസ്), ജോഫ്ര ആര്‍ച്ചര്‍, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം തീയായി മാറി'.

' ഇന്ന് രാത്രി എലിമിനേറ്ററില്‍ വൈഭവ് സൂര്യവംശിയും രാജസ്ഥാന്‍ റോയല്‍സും കാവ്യ മാരന്റെ എസ്ആര്‍എച്ചിനെ 47 റണ്‍സിന് കുക്ക് ചെയ്തിരിക്കുകയാണ്. മെയ് 29 ന് ആര്‍ആര്‍ ജിടിക്കെതിരെ ക്വാളിഫയര്‍ 2 കളിക്കും. ഇഷാന്‍ കിഷന്റെ വിസിലുകള്‍ ഇപ്പോള്‍ ശരിക്കും കേള്‍ക്കാന്‍ കഴിയുന്നില്ല, ഹല്ലാ ബോല്‍'.

'രാജസ്ഥാന്‍ റോയല്‍സിന് നന്ദി, വൈഭവ് സൂര്യവംശിക്ക് നന്ദി, കാവ്യ മാരനെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആരാധകരെയും പുറത്താക്കിയ ജോഫ്ര ആര്‍ച്ചറിന് നന്ദി'.

SRH TEAM

' എസ്ആര്‍എച്ച് അവരുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറെ ബ്ലോക്ക് ചെയ്യുന്നതിനൊപ്പം അനാദരിക്കുകയും ചെയ്തു. ചെപ്പോക്കില്‍ എംഎസ് ധോണിയെയും സിഎസ്‌കെയെയും പോലുള്ള പരിഹസിച്ചു.

ഉപ്പലില്‍ സ്വന്തം ആരാധകരെ പരിഹസിക്കുകയും അനാദരിക്കുകയും ചെയ്തു. കളിക്കളത്തിലും കളിക്കളത്തിനു പുറത്തും അസൂയയും വിവാദങ്ങളും. എസ്ആര്‍എച്ച് വര്‍ഷം തോറും നിരവധി തെറ്റുകള്‍ ചെയ്തു. അതുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷമായി അവര്‍ക്ക് ട്രോഫിയില്ലാതെ തുടരുന്നത്'.

'കര്‍മ്മം യഥാര്‍ത്ഥമാണ് എസ്ആര്‍എച്ചിനെ കൊച്ചുകുട്ടിയായ വൈഭവ് സൂര്യവംശി വിനീതനാക്കി, ഒരിക്കലും സിഎസ്‌കെയുമായി മുട്ടാന്‍ നില്‍ക്കരുത്. സിഎസ്‌കെ ഫാന്‍സിനോടു നേരത്തേ മിണ്ടാതിരിക്കാനും വീട്ടില്‍ പോവാനുമാണ് ഇഷാന്‍ കിഷന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ എസ്ആര്‍എച്ചിലുള്ളവരും നിശബ്ധരായിരിക്കുകയാണ്.

ആദ്യം പഞ്ചാബ് കിങ്‌സ് ഞങ്ങളെ കളിയാക്കി, അവര്‍ യോഗ്യത നേടിയില്ല. ഇപ്പോള്‍ എസ്ആര്‍എച്ചും പുറത്തായി. അടുത്ത ലക്ഷ്യം ജിടിയും ശുഭ്മന്‍ ഗില്ലുമാണ്'- സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെ ആരാധകരുടെ വിവിധ പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു.

Story first published: Thursday, May 28, 2026, 0:13 [IST]
Other articles published on May 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+