Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു കഴിഞ്ഞാല്‍ സിഎസ്‌കെ മറ്റൊരു മലയാളിയെ പൊക്കും!! കോളടിക്കുക ഈ താരത്തിന്

ഐപിഎഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള റീട്ടെന്‍ഷന്‍ ലിസ്റ്റ് മുഴുവന്‍ ടീമുകളും ശനിയാഴ്ച ഔദ്യോഗികമായി പുറത്തു വിടാനിരിക്കുകയാണ്. അതിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ പല ഫ്രാഞ്ചൈസികളും കളിക്കാരുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തിരക്കേറിയ ചര്‍ച്ചകളിലുമാണ്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസിണിന്റെ കൂടുമാറ്റമാണ്.

രാജസ്ഥാന്‍ റോയല്‍സ് വിട്ട് അദ്ദേഹം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാനിരിക്കുകയാണ്. പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും സാം കറെനും തിരികെ റോയല്‍സിലേക്കു മാറുകയും ചെയ്യും. എന്നാല്‍ സഞ്ജുവിനു ശേഷം മറ്റൊരു കേരളാ താരത്തെ കൂടി സിഎസ്‌കെ നോട്ടമിട്ടു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതു ആരാണെന്നറിയാം.

MOHAMMAD ENAAN

അടുത്ത ലക്ഷ്യമാര്?

ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളില്‍ സമീകാലത്തു സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞ മലയാളി യുവ ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്തതായി നോട്ടമിട്ടു വച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. ആയുഷ് മാതെ നയിച്ച ടീമിനു വേണ്ടി ഇനാന്‍ ശ്രദ്ധേയമായ പ്രകടനവും നടത്തി.

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഒരു അനൗദ്യോഗിക ടെസ്റ്റില്‍ കളിക്കാനാണ് താരത്തിനു അവസരം ലഭിച്ചത്. രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റെടുത്ത ഇനാന്‍ ബാറ്റിങിലാവട്ടെ 28 റണ്‍സും സ്‌കോര്‍ ചെയ്തു. അതിനു ശേഷം ഇംഗ്ലണ്ടുായുള്ള ഏകദിനത്തിലും ലെഗ് സ്പിന്നര്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. രണ്ടു മല്‍സരങ്ങളിലായി അഞ്ച് ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

ഏറ്റവും അവസാനമായി കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാംം സീസണിലും ഇനാന്‍ കളിച്ചിരുന്നു. ആലപ്പി റിപ്പിള്‍സിന്റെ ഭാഗമായിരുന്നു താരം. ആറു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളാണ് സ്പിന്നര്‍ പിഴുതത്. ഇതിലൊരു പ്ലെയര്‍ ഓഫ് ദി മാച്ച് (40 റണ്‍സിനു മൂന്നു വിക്കറ്റ്) പ്രകടനവും കൂടിയുണ്ടായിരുന്നു.

കരിയറെടുത്താല്‍ അത്ര ഗംഭീര പ്രകടനമാണെന്നു അവകാശപ്പെടാനില്ലെങ്കിലും മികച്ചൊരു ഭാവി ഇനാനുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു തന്നെയാണ് യുവ താരത്തെ അടുത്ത മാസത്തെ മിനി ലേലത്തില്‍ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രേരിപ്പിക്കുന്നത്.

സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാവും

ഐപിഎല്ലില്‍ കളിച്ച അനുഭവസമ്പത്തില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു മുഹമ്മദ് ഇനാന്‍ മികച്ചൊരു മുതല്‍ക്കൂട്ടായി മാറിയേക്കും. കാരണം സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ്. ഇതു കേരളാ താരത്തെ ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

MOHAMMAD ENAAN

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഭാവം ഇപ്പോഴത്തെ സിഎസ്‌കെ ടീമിനുണ്ട്. കഴിഞ്ഞ സീസണിനു ശേഷം ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ വിരമിച്ചിരുന്നു, ഇപ്പോഴാട്ടെ മറ്റൊരു സൂപ്പര്‍ താരമായ രവീന്ദ്ര ജഡേജയെയും സിഎസ്‌കെ കൈവിടുകയാണ്.

അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഇന്ത്യയുടെ കൂടുതല്‍ സ്പിന്‍ ഓപ്ഷനുകളും അവര്‍ക്കു ആവശ്യമാണ്. മിനി താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കു തന്നെ ഇനാനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്കു സാധിക്കുകയും ചെയ്‌തേക്കും.

കഴിഞ്ഞ സീസണില്‍ മറ്റൊരു മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനു മുംബൈ ഇന്ത്യന്‍സിന്റെ വിളി എത്തിയതു പോലെ ഇനി ഇനാന് സിഎസ്‌കെയുടെ ഓഫര്‍ ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്,.

Story first published: Thursday, November 13, 2025, 14:32 [IST]
Other articles published on Nov 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+