Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വൈഭവേ നീ പെട്ടു!! മുംബൈയുടെ ആ തന്ത്രത്തില്‍ നിന്നും രക്ഷപ്പെടുമോ? ചോദ്യം ഇര്‍ഫാന്റേത്

ഗുവാഹത്തി: മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. റോയല്‍സിന്റെ തട്ടകമാ ഗുവാഹത്തിയിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലൂടെ അരങ്ങേറിയ വൈഭവ് ഈ സീസണിലും ഗംഭീരമായിട്ടാണ് തുടങ്ങിയത്. ആദ്യ കളിയില്‍ തന്നെ വെറും 15 ബോളില്‍ ഫിഫ്റ്റി കുറിക്കാനും കൗമാര താരത്തിനായിരുന്നു. രണ്ടാമത്തെ കളിയിലാവട്ടെ 30 പ്ലസ് റണ്‍സുമായാണ് 15കാരന്‍ ക്രീസ് വിട്ടത്. ഇനി കരുത്തരായ മുംബൈക്കെതിരേയും ഫോം തുടരാനായിരിക്കും വൈഭവിന്റെ ശ്രമം.

VAIBHAV SURYAVANSHI

വൈഭവിന്റെ വെല്ലുവിളി

മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ പോരാട്ടത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വൈഭവ് സൂര്യവംശയെ കാത്തിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയത്.

ലോകോത്തര പേസര്‍ ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന എംഐയുടെ അതിശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ കൗമാര താരത്തിനു കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി.

മുംബൈയുമായുള്ള കളിയില്‍ രണ്ടു കാര്യങ്ങള്‍ക്കു വൈഭവ് സൂര്യവംശി തയ്യാറായി ഇരിക്കണം. ആദ്യത്തേത് സ്റ്റംപുകള്‍ ലക്ഷ്യമിട്ടെത്തുന്ന ഫുള്ളര്‍ ലെങ്ത്ത് ബോളുകളായിരിക്കും.

രണ്ടാമത്തേത്, മുംബൈ ഒരുപാട് സ്ലോ ബോളുകള്‍ ഉപയോഗിച്ചേക്കുമേന്നതാണ്. ഇവയോടൊപ്പം ബൗളിങ് ലൈനില്‍ നിരന്തരമുള്ള മാറ്റങ്ങളും കാണാനായേക്കും. വൈഭവ് ഇതിനെല്ലാം റെഡിയാണോ എന്നതാണ് ചോദ്യമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

ഈ മല്‍സരത്തില്‍ ഷോര്‍ട്ട് ബോളുകള്‍ക്കായി കാത്തിരിക്കരുതെന്ന് വൈഭവിനെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. ഇവയ്‌ക്കെല്ലാം മുമ്പ് ഞാന്‍ വൈഭവിനോടു പറയാന്‍ ആഗ്രഹിക്കുന്നത് ഷോര്‍ട്ട് ബോളുകള്‍ക്കു വേണ്ടി കാത്തിരിക്കരുത് എന്നാണ്. കാരണം അങ്ങനെ ചെയ്താല്‍ ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കാന്‍ ഇടയാക്കും.

മുംബൈയ്ക്കു ജസ്പ്രീത് ബുംറ, കോര്‍ബിന്‍ ബോഷ് അല്ലെങ്കില്‍ ട്രെന്റ് ബോള്‍ട്ടുമെല്ലാമുണ്ട്. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യ ഫിറ്റായി തിരിച്ചെത്തിയാല്‍ ബൗണ്‍സറുകള്‍ എറിയാന്‍ അദ്ദേഹവും ഒരു ഓപ്ഷനാണ്.

ജൂനിയര്‍ ക്രിക്കറ്റിലെ നിരവധി മല്‍സരങ്ങളില്‍ മാത്രമല്ല അണ്ടര്‍ 19 ലോകകപ്പില്‍ പോലും വൈഭവിനെ പുറത്താക്കാന്‍ ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ പ്രയോഗിച്ചിട്ടുണ്ട്. അതു അവനെ കുഴപ്പത്തിലാക്കുകയോ, ഔട്ടാക്കുകയോ ചെയ്തിട്ടുമുണ്ട്, വൈഭവിന്റെ ബാക്ക്‌ലിഫ്റ്റാണ് അതു വഴി ബൗളര്‍മാര്‍ ലക്ഷ്യമിട്ടതെന്നും ഇര്‍ഫാന്‍ വിലയിരുത്തി,.

ഈ സീസണില്‍ റോയല്‍സിനായി രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 83 റണ്‍സാണ് വൈഭവ് ഇതിനകം നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ആദ്യ മാച്ചിലായിരുന്നു തീപ്പൊരി ഫിഫ്റ്റി. വെറും 17 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത് 52 റണ്‍സാണ് അഞ്ചു സിക്‌സറും നാലു ഫോറും ഇതിലുള്‍പ്പെടുന്നു.

VAIBHAV SURYAVANSHI

വൈഭവ് ചെയ്യേണ്ടതെന്ത്?

മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ക്കെതിരേ ബാറ്റിങില്‍ എന്തു സമീപനമാണ് വൈഭവ് സൂര്യവംശി സ്വീകരിക്കേണ്ടതെന്നു ഇര്‍ഫാന്‍ പഠാന്‍ ഉപദേശിക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന മല്‍സരത്തിലേതു പോലെ അര്‍ഹിച്ച ബോളുകള്‍ക്കു ബഹുമാനം നല്‍കി ഷോട്ടുകള്‍ കളിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സസരത്തില്‍ ബൗളര്‍മാര്‍ക്ക് ഒരുപാട്, ബഹുമാനം നല്‍കിയാണ് വൈഭവ് സൂര്യവംശി കളിച്ചത്. പ്രത്യേകിച്ചും ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകളെയും പുറത്തേക്കു പോയ ബോളുകളെയും ശ്രദ്ധയോടെ കളിച്ചു. മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിലും അവന്‍ ഇതു തന്നെയാണ് ചെയ്യേണ്ടതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 7, 2026, 13:38 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+