For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: 1355ല്‍ 1005 പേരും ഔട്ട്!! ലേലത്തിന് വെറും 350 പേര്‍, അന്തിമ ലിസ്റ്റ് റെഡി

മുംബൈ: ഈ മാസം 16നു അബുദാബിയില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാരുടെ അന്തിമ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ബിസിസിഐ. 1355 കളിക്കാരായിരുന്നു ലേലത്തിനായി ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 1005 താരങ്ങളെയും അന്തിമ പട്ടികയില്‍ നിന്നും വെട്ടിയിരിക്കുകയാണ്. ഇനി വെറും 350 താരങ്ങള്‍ മാത്രമേ ലേലത്തിനുള്ള പൂളിലുണ്ടാവുകയുള്ളൂ.

പത്തു ഫ്രാഞ്ചൈസികളുടെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ ബിസിസിഐ താരങ്ങളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പുതിയ കളിക്കാര്‍ പുതിയ ലിസ്റ്റിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. അടുത്ത ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30നാണ് താരലേലം ആരംഭിക്കുന്നത്.

QUINTON DEKOCK

ഡികോക്കിന്റെ സര്‍പ്രൈസ് എന്‍ട്രി

ഐപിഎല്‍ താരലേലത്തിനുളള താരലേലത്തിനുള്ള അന്തിമ ലിസ്റ്റിലേക്കു ചേര്‍ക്കപ്പെട്ടവരിലെ സര്‍പ്രൈസ് എന്‍ട്രി സൗത്താഫ്രിക്കന് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ നിരാശാജനകമായ പ്രകടനം കാരണം ഡികോക്ക് റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഇത്തവണത്തെ ലേലത്തിനു വേണ്ടി ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെട്ട 1355 കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അന്തിമ 350 ലിസ്റ്റില്‍ ഡികോക്കിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ താരമാണ് അദ്ദേഹം.

ഇന്ത്യക്കെതിരേ വിശാഖപട്ടണത്തു നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കാന്‍ ഡികോക്കിനായിരുന്നു. ഇതാണ് ലേലത്തിനുള്ള പൂളിലേക്കും താരം ഇടം പിടിക്കാന്‍ വഴിയൊരുക്കിയത്.

മാത്രമല്ല ഐപിഎല്ലില്‍ കളിച്ച് അനുഊഭവസമ്പത്തുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ഈ ലേലത്തില്‍ അധികമില്ലെന്നതും ഡിക്കോക്കിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നു. ഒരു കോടി രൂപയാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ മെഗാ ലേലത്തില്‍ ഇതു രണ്ടു കോടി രൂപയായിരുന്നു.

ലേലത്തിന്റെ സ്ലോട്ടുകളെങ്ങനെ?

ഈ മാസം 16നു അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് മിനി താരലേലം നടക്കുക. ക്യാപ്പ്ഡ് താരങ്ങളെയാണ് ലേലത്തില്‍ ആദ്യം വിളിക്കുക. ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായിട്ടാവും ഇത്.

അതിനു ശേഷമാണ് അണ്‍ക്യാപ്ഡ് താരങ്ങള്‍ ഓക്ഷന്‍ ടേബിളിലെത്തുക. ആദ്യത്തെ 70 താരങ്ങളെ ലേലത്തില്‍ വിളിച്ചതിനു ശേഷം ആക്‌സിലറേറ്റഡ് റൗണ്ടിലേക്കു കടക്കും. 71 മുതല്‍ 350 വരെയുള്ള കളിക്കാരാണ് വേഗമേറിയ ഈ റൗണ്ടില്‍ ലേലത്തിനെത്തുക.

IPL TROPHY

കാമറൂണ്‍ ഗ്രീന്‍, പൃഥ്വി ഷാ, ഡെവന്‍ കോണ്‍വേ, ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, സര്‍ഫറാസ് ഖാന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുള്ള കളിക്കാര്‍. കൂടാതെ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌നോയ് തുടങ്ങിയവരെയും പല ഫ്രാഞ്ചൈസികളും നോട്ടമിട്ടേക്കും. ലേലത്തില്‍ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും കൂടി പരമാവധി വാങ്ങിക്കാവുന്നത് 77 താരങ്ങളെയാണ്. ഇതില്‍ 31 പേര്‍ വിദേശ കൡക്കാരുമാണ്.

ഐപിഎല്‍ ലേലത്തിന്റെ ഭാഗമായ പുതിയ കളിക്കാര്‍

വിദേശ താരങ്ങള്‍- അറബ് ഗുല്‍ (അഫ്ഗാനിസ്ഥാന്‍), മൈല്‍സ് ഹാമണ്ട് (ഇംഗ്ലണ്ട്), ഡാന്‍ ലാറ്റെഗന്‍ (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക), കോണര്‍ എസ്റ്റെര്‍ഹുയിസെന്‍ (ദക്ഷിണാഫ്രിക്ക), ജോര്‍ജ് ലിന്‍ഡെ (ദക്ഷിണാഫ്രിക്ക), ബയാന്‍ഡ മജോള (ദക്ഷിണാഫ്രിക്ക), ട്രവീണ്‍ മാത്യു (ശ്രീലങ്ക), ബിനുര ഫെര്‍ണാണ്ടോ (ശ്രീലങ്ക), കുശല്‍ പെരേര (ശ്രീലങ്ക), ദുനിത് വെല്ലലഗെ (ശ്രീലങ്ക), അക്കീം അഗസ്റ്റെ (വെസ്റ്റ് ഇന്‍ഡീസ്).

ഇന്ത്യന്‍ താരങ്ങള്‍: സദേക് ഹുസൈന്‍, വിഷ്ണു സോളങ്കി, സാബിര്‍ ഖാന്‍, ബ്രിജേഷ് ശര്‍മ, കനിഷ്‌ക് ചൗഹാന്‍, ആരോണ്‍ ജോര്‍ജ്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, മാധവ് ബജാജ്, ശ്രീവത്സ ആചാര്യ, യഷ്രാജ് പുഞ്ച, സാഹില്‍ പരാഖ്, റോഷന്‍ വാഗ്സാരെ, യാഷ് ഡിചോള്‍ക്കര്‍, ധുര്‍മില്‍ മസ്‌കര്‍, നമന്‍ പുഷ്പക്, പരിക്ഷിത് വല്‍സംഗര്‍, പൂരവ് അഗര്‍വാള്‍, റിഷഭ് ചൗഹാന്‍, സാഗര്‍ സോളങ്കി, ഇസാസ് സവാരിയ, അമന്‍ ഷെഖാവത്.

Story first published: Tuesday, December 9, 2025, 10:56 [IST]
Other articles published on Dec 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+