For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു പോയാലെന്ത്? പകരം വെടിക്കെട്ടിന് ഇവരെത്തും!! റോയല്‍സ്‌ ആരെ വാങ്ങും?

അടുത്ത സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനും മലയാളികളുടെ അഭിമാന താരവുമായ സഞ്്ജു സാംസണിനെ കണ്ടേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. റോയല്‍സ് വിടുന്നതിന്റെ വക്കിലാണ് അദ്ദേഹമെന്നും അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാവും 2026ലെ തട്ടകമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

തന്റെ കൂടുമാറ്റത്തെക്കുറിച്ച് സഞ്ജു ഇനിയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ റോയല്‍സില്‍ വീണ്ടുമൊരു സീസണില്‍ തന്നെ കാണാനിടയില്ലെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നല്‍കുന്നത്.

വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ സഞ്ജു ടീം വിടുകയാണെങ്കില്‍ റോയല്‍സില്‍ പകരക്കാരനായി ആരു വരുമെന്നതാണ് ആരാധകരുടെ മനസ്സിലുള്ള ചോദ്യം. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തന്നെയാവും റോയല്‍സ് ലക്ഷ്യമിട്ടേക്കുക. സഞ്ജുവിന്റെ പകരമായി അടുത്ത ട്രേഡ് വിന്‍ഡിയോ, മിനി താരലേലത്തിലോ ടീമിലേക്കു വരാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

jonny bairstow

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ മുന്‍ വെടിക്കട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍റ്റോയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും തന്റെ ബാറ്റിങിനു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു കഴിഞ്ഞ സീസണില്‍ അദ്ദേഹം തെളിയിച്ചു.

ലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന ബെയര്‍സ്‌റ്റോയെ പകരക്കാരനായാണ് ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊണ്ടുവന്നത്. ടീം വിട്ട റയാന്‍ റിക്കെല്‍റ്റണിനു പകരമായിരുന്നു ഇത്. ടീമിലക്കു വന്ന് ആദ്യ കളിയില്‍ തന്നെ വെടിക്കെട്ട് ബാറ്റിങുമായി ബെയര്‍‌സ്റ്റോ ഇംപാക്ടുണ്ടാക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 184.78 സ്‌ട്രൈക്ക് റേറ്റില്‍ 85 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്.

അടുത്ത സീസണില്‍ തീര്‍ച്ചയായും ഒരു ടീമിലേക്കു തനിക്കു കോള്‍ വരുമെന്നു ഈ സീസണിലെ പ്രകടനത്തോടെ ബെയര്‍സ്‌റ്റോ തെളിയിച്ചിരിക്കുകയാണ്. 35 കാരനായ അദ്ദേഹത്തെ 2026ലും മുംബൈ നിലനിര്‍ത്തുമോയെന്നതു സംശയമാണ്.

അതുകൊണ്ടു തന്നെ റോയല്‍സിനു അദ്ദേഹത്തെ തീര്‍ച്ചയായും അടുത്ത സീസണിലേക്കു നോട്ടമിടാം. 2019 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ബെയര്‍‌സ്റ്റോ ഇതിനകം 52 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട് 146.07 സ്‌ട്രൈക്ക് റേറ്റില്‍ 1674 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്ഫ്റ്റികളും ഇതിലുള്‍പ്പെടും.

അനൂജ് റാവത്ത്

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിട്ടുള്ള ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ അനൂത് റാവത്താണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹത്തിനു കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ റാവത്തിനെ ജിടി നിലനിര്‍ത്താനും സാധ്യതയില്ല. ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലറായിരുന്നു ടീമിനായി വിക്കറ്റ് കാത്തത്. ഇതോടെ റാവത്തിനു പൂര്‍ണമായി ബെഞ്ചില്‍ ഒതുങ്ങേണ്ടിയും വന്നു.

വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അപകടകാരിയായ ബാറ്ററാണ് റാവത്ത്. നേരത്തേ അദ്ദേഹം കരിയര്‍ ആരംഭിച്ചതും രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ.

റാവത്ത് കൂടുതല്‍ മല്‍സരങ്ങളും കളിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിനു വേണ്ടിയാണ്. 2022 മുതല്‍ 24 വരെ 22 മല്‍സരങ്ങളില്‍ റാവത്ത് ബാറ്റേന്തി. ഐപിഎല്ലില്‍ 24 മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു ഇതിനകം കളിക്കാനായത്. 119.10 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 318 റണ്‍സും സ്‌കോര്‍ ചെയ്തു.

deock

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ലിസ്റ്റിലെ മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സിനൊപ്പമായിരുന്ന അദ്ദേഹം ബാറ്റിങില്‍ തികഞ്ഞ പരാജയമായിരുന്നു. അതുകൊണ്ടു തന്നെ ഡികോക്കിനെ കെകെആര്‍ കൈവിടാനും സാധ്യത കൂടുതലാണ്.

ഒരു സീസണിലെ മോശം പ്രകടനത്തിന്റെപേരില്‍ എഴുതിത്തള്ളേണ്ടയാളല്ല ഡികോക്ക്. അടുത്ത വര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്താനും വിമര്‍ശകരുടെ വായടപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും.

വിവിധ ടീമുകള്‍ക്കായി ഐപിഎല്ലില്‍ 115 മല്‍സരങ്ങളില്‍ കളിച്ച അനുഭസമ്പത്ത് അദ്ദേഹത്തിനുണ്ട്. 134.02 സ്‌ട്രൈക്ക് റേറ്റില്‍ 3309 റണ്‍സ് ഡികോക്ക് നേടിക്കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും 24 ഫിഫ്റ്റിയുമടക്കമാണിത്.

Story first published: Thursday, June 12, 2025, 12:56 [IST]
Other articles published on Jun 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+