Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖലീല്‍, മാത്രെ, അടുത്തത് സഞ്ജു? ഫോമുള്ളവരെല്ലാം പുറത്തേക്ക്!! റുതുവെങ്കില്‍ ടീം രക്ഷപ്പെട്ടേനെ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ഒന്നിനു പിറകെ ഒന്നായി താരങ്ങള്‍ കൊഴിഞ്ഞു പോവുകയാണ്. പരിക്കു കാരണം ഇപ്പോഴിതാ ഒരാളെ കൂടി അവര്‍ക്കു നഷ്ടമായി. സിഎസ്‌കെ ബാറ്റിങ് നിരയിലെ പോസിറ്റീവുകൡലൊന്നായിരുന്ന യുവതാരം ആയുഷ് മാത്രെയാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.

18കാരന്റെ അഭാവം അവരെ സംബന്ധിച്ച് വലിയ ആഘാഷം തന്നെയാണ്. കാരണം വണ്‍ഡൗണായി ഇറങ്ങി അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ച മാത്രെയാണ് ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനു മികച്ച തുടക്കങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. അതിനാല്‍ യുവ താരത്തിന്റെ അഭാവം നികത്തുതയെന്നത് സിഎസ്‌കെയ്ക്കു അസാധ്യം തന്നെയായിരിക്കും.

AYUSH MHATRE

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നടന്ന കളിക്കിടെയാണ് മാത്രെയ്ക്കു പരിക്കേല്‍ക്കുന്നത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ബാറ്റ് ചെയ്യവെ ഡബിളിനായി ഓടവെ കാല്‍പ്പേശില്‍ വലിവ് അനുഭലപ്പെടുകയായിരുന്നു. തുടര്‍ന്ന് മുടന്തിയ താരം അല്‍പ്പസമയത്തിനകം പുറത്താവുകുയും ചെയ്തു.

'ഏപ്രില്‍ 18 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇടതു കാല്‍ത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആയുഷ് മാത്രെ ഐപിഎല്‍ 2026ലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി.

ആയുഷിന്റെ പരിക്കിന് 6-12 ആഴ്ചത്തെ പുനരധിവാസ കാലയളവ് ആവശ്യമാണ്. ആയുഷ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു'- ഇങ്ങനെയാണ് ഇന്നു പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ സിഎസ്‌കെ അറിയിച്ചത്.

പരിക്കുകള്‍ കാരണം ഈ സീസണിന്റെ തുടക്കം മുതല്‍ സിഎസ്‌കെ വലയുകയാണ്. സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളല്‍ നതാന്‍ എല്ലിസ് പരിത്തേറ്റ് പിന്‍മാറിയിരുന്നു.

എംഎസ് ധോണിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഈ സീസണില്‍ ഇനിയും കളിച്ചിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനു പരിക്കു കാരണം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമായത്. ഇപ്പോഴിതാ അവര്‍ക്കൊപ്പം മാത്രെ കൂടി ചേര്‍ന്നിരിക്കുകയാണ്.

മാത്രെയ്ക്കു ഈ സീസണില്‍ ഇനി കളിക്കാനാവില്ലെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെ മാനേജ്‌മെന്റിനെ രൂക്ഷ വീമര്‍ശവങ്ങളുമായി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ടീം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും അവര്‍ ആരോപിക്കുന്നു.

വന്‍ വിമര്‍ശനം

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ പരിക്കേറ്റ ശേഷം നില്‍ക്കാന്‍ പോലും കഴിയാതെ ആയുഷ് മാത്രെ പാടുപെടുകയായിരുന്നു, എന്നിട്ടും മാനേജ്‌മെന്റ് അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ അനുവദിച്ചു. അതെന്തുകൊണ്ടാണ്?

അത് വളരെ അപകടകരമാണ്, സത്യം പറഞ്ഞാല്‍ വെറും അസംബന്ധം. പിന്നെ, അടുത്ത പന്തില്‍ തന്നെ റുതുരാജ് ഗെയ്ക്വാദ് ഒരു അതിവേഗ സിംഗിള്‍ എടുക്കുന്നു... എന്തുകൊണ്ട്? ശുദ്ധ അസംബന്ധം. വേഗം സുഖം പ്രാപിക്കൂ ആയുഷ്, നീയാണ് സിഎസ്‌കെയുടെ ഭാവി'.

AYUSH MHATRE

'ചെന്നൈ സൂപ്പര്‍ കിങ്‌സിവു വേണ്ടി ഈ സീസണില്‍ നന്നായി കളിക്കുന്നവരാണ് പരിക്കേറ്റ് പുറത്തായി കൊണ്ടിരിക്കുന്നത്. ആദ്യം ഖലീല്‍ അഹമ്മദ് ടീമിനു പുറത്തായി. ഇപ്പോഴിതാ നന്നായി ബാറ്റ് ചെയ്ത ആയുഷ് മാത്രെയും ടീം വിട്ടിരിക്കുകയാണ്. അടുത്തത് സഞ്ജു സാംസണായിരിക്കുമോ?

മാത്രെയ്ക്കു പകരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് പരിക്കേറ്റ് പിന്‍മാറിയതെങ്കില്‍ സിഎസ്‌കെ രക്ഷപ്പെട്ടേനെ. അങ്ങനെയെങ്കില്‍ സഞ്ജു സാംസണിനെ ക്യാപ്റ്റന്‍ ആക്കാമായിരുന്നു. സഞ്ജു- മാത്രെ ജോടി ഓപ്പണിങിലും കളിക്കുമായിരുന്നു.'

സിഎസ്‌കെയ്ക്ക് അവരുടെ മുന്‍ പ്രവര്‍ത്തികള്‍ തന്നെയാണ് ഇപ്പോള്‍ തിരിച്ചടി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇഞ്ചുറി റീപ്ലേസ്‌മെന്റ് എന്ന പേരില്‍ ഐപിഎല്ലിന്റെ മധ്യത്തില്‍ അവര്‍ പുതിയ താരങ്ങളെ കൊണ്ടുവന്ന് ഏറെക്കുറെ പുതിയ ടീമിനെ വാര്‍ത്തെടുത്തു. 2026ല്‍ അവര്‍ക്കു ഇതിന്റെ ശിക്ഷയും ലഭിക്കുകയാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, April 21, 2026, 16:58 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+