For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: സ്വപ്‌നം ഒന്നു മാത്രം, വിക്കറ്റെടുക്കാന്‍ മാത്രമല്ല ബാറ്റിങിനും റെഡി!! തരംഗമാവാന്‍ ആക്വിബ്

ജമ്മു കാശ്മീരിലെ ബറാമുള്ളയില്‍ നിന്നുമെത്തി ഇന്ത്യന്‍ ക്രിക്കറ്റിലെ കൊടുങ്കാറ്റായി മാറാന്‍ തയ്യാറെടുക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബി. വന്‍ ഹൈപ്പുമായെത്തി അപ്രത്യക്ഷനായ നാട്ടുകാരന്‍ കൂടിയായ ഉമ്രാന്‍ മാലിക്കിനെ പോലെയല്ല അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ പടിപടിയായി കയറി വന്ന ആക്വിബിന് തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ട്

ജമ്മു കാശ്മീര്‍ ടീം ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ സ്വപ്‌നതുല്യമായി കുതിപ്പ് നടത്തി ഫൈനലിലെത്തി നില്‍ക്കുമ്പോള്‍ അതിനു കരുത്തേകി ആക്വിബും കൂടെയുണ്ട്. ആദ്യം രഞ്ജി ഫൈനല്‍, പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം എന്നിങ്ങനെ വലിയ നേട്ടങ്ങളിലേക്കുള്ള യാത്രയിലാണ് ഈ ബറാമുള്ള ബോയ്.

AUQIB NABI

രഞ്ജിയിലെ കിരീട സ്വപ്‌നങ്ങളെ കുറിച്ചും ഐപിഎല്ലിലെ അരങ്ങേറ്റത്തെ കുറിച്ചും കരിയറിലെ ഏറ്റവും വലിയ ലക്ഷ്യത്തെ കുറിച്ചുമെല്ലാം ആക്വിബ് മനസ് തുറക്കുകയാണ്. മൈഖേലിനു (Mykhel) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജമ്മു കാശ്ര്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ്.

രഞ്ജി സ്വപ്‌നം തൊട്ടരികെ

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തിയ ജമ്മു കാശ്മീര്‍ ടീമിനെ കന്നി കിരീടത്തിലേക്കു നയിക്കാനുള്ള പടയൊരുക്കത്തിലാണ് ആക്വിബ് നബി. ടൂര്‍ണമന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ അദ്ദേഹം ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകകയും ചെയ്തു.

55 വിക്കറ്റുകളാണ് ആ സീസണില്‍ ആക്വിബ് പോക്കറ്റിലാക്കിയത്. ബംഗാളുമായുള്ള പോരാട്ടത്തില്‍ ഒമ്പതു വിക്കറ്റുകളുമായി ടീമിന്റെ ഹീറോയായി മാറുകയും ചെയ്തു. മധ്യപ്രദേശുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 12 വിക്കറ്റുകളാണ് പേസര്‍ പിഴുതത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള സ്വപ്‌നമാണ് ജമ്മു കാശ്മീര്‍ ടീം ഇപ്പോള്‍ ഫൈനലില്‍ എത്തിയതോടെ സംഭവിച്ചിരിക്കുന്നതെന്നു ആക്വിബ് പറയുന്നു. ഈ നേട്ടത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

കോച്ചുമാര്‍, സ്റ്റാര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ജെകെസിഎ െഒരുപാട് ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തു. വളരെ മനോഹമാരമായ ഒരു യാത്ര തന്നെയായിരുന്നു ഇതെന്നും ആക്വിബ് വ്യക്തമാക്കി.

ഇതു ശരിക്കും ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. ഓരോ മല്‍സരത്തിലും ഞങ്ങള്‍ക്കു പുതിയ ഹീറോസിനെ ലഭിച്ചു. ഞങ്ങള്‍ എല്ലാവരില്‍ നിന്നും സ്വപ്‌നതുല്യമായ സംഭാവനകളാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

സ്വന്തം ബൗളിങിലേക്കു വന്നാല്‍ ഞാന്‍ കാര്യങ്ങളെ വളരെ സിംപിളാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. റിസ്റ്റ് പൊസിഷനില്‍ ഞാന്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

കോച്ച് കൃഷ്ണ സാറിനൊപ്പം അടുത്ത് പ്രവര്‍ത്തിച്ചതും വിദേശത്ത് റെഡ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചതും ഏറെ ഗുണം ചെയ്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ എന്റെ പ്രകടനത്തില്‍ കാണാന്‍ സാധിക്കുന്നത്. ഞങ്ങളുടെ കഠിനാധ്വാനം തന്നെയാണ് ഇപ്പോള്‍ ഇവിടെ എത്തിച്ചതെന്നും ആക്വിബ് വിശദീകരിക്കുന്നു.

പേസറോ, ഓള്‍റൗണ്ടറോ?

വെറുമൊരു ഫാസ്റ്റ് ബൗളര്‍ മാത്രമായി ഒതുക്കാവുന്നയാളല്ല ആക്വിബ് നബി. രഞ്ജി ട്രോഫിയില്‍ ഇത്തവണ ചില ഫിഫ്റ്റികള്‍ അദ്ദേഹം നേടിയിരുന്നു. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കാശ്മീരിനു വേണ്ടി സെഞ്ച്വറിയോടെയും ഞെട്ടിച്ചു.

ഞാന്‍ ബാറ്റിഭങിലും ബൗളിങിലും പ്രവര്‍ത്തിക്കാറുണ്ട്. അടുത്തിടെയാണ് ബാറ്റിങിലും കുറച്ചധികമായി ശ്രദ്ധ കൊടുത്തു തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ ഞാന്‍ ബാറ്റിങ് ആസ്വദിച്ചിരുന്നു. പക്ഷെ ആ സമയത്തൊന്നും ഞാന്‍ അതില്‍ കൂടുതലായി ശ്രദ്ധിച്ചിരുന്നില്ല. പകരം ബൗളിങിലാണ് പ്രാധാന്യം നല്‍കിയത്.

AUQIB NABI

എന്നാല്‍ കോച്ചുമാരുടെ മാര്‍ഗനിര്‍ദേശത്തില്‍ ബാറ്റിങിലും അടുത്തിടെയായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ബാറ്റിങിലും പരിശീലനം നേടുന്നത് ടീമിനു മുന്‍തൂക്കം നല്‍കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അതു വലിയ വ്യത്യാസമുണ്ടാക്കുന്നു. ഭാവിയില്‍ ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ആക്വിബ് മനസ്സ്തുറന്നു.

ഐപിഎല്‍ അരങ്ങേറ്റവും ഇന്ത്യന്‍ സ്വപ്‌നവും

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇത്തവണ ഐപിഎല്ലിലേക്കു നറുക്കുവീണതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ആക്വിബ് നബി. കഴിഞ്ഞ മിനി താരലേലത്തില്‍ 8.4 കോടിയെന്ന വലിയ തുടയ്ക്കാണ് ഫാസ്റ്റ് ബൗളറെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമക്കിയത്. ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്നതിന്റെ സമ്മര്‍ദ്ദമൊന്നും തനിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

എനിക്കു സമ്മര്‍ദ്ദമൊന്നുമില്ല. എനിക്കു പെര്‍ഫോം ചെയ്യാനുള്ള അര്‍ഹതയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ കഠിനാധ്വാനം നടത്തുകയും വര്‍ഷഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ്. ഒരൊറ്റ ടൂര്‍ണമെന്റില്‍ കളിച്ച ശേഷമല്ല ഞാന്‍ വരുന്നത്.

ഞാന്‍ വീണ്ടും വീണ്ടും സ്വയം തെളിയിച്ചു കഴിഞ്ഞതാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം, ഞാന്‍ വളരെ നന്ദിയുള്ളവനുമാണ്. ഐപിഎല്ലില്‍ കളിക്കുന്നതിന്റെ വലിയ ആവേശം തനിക്കുണ്ടെന്നും ആക്വിബ് വെളിപ്പെടുത്തി.

പക്ഷെ അദ്ദേഹത്തിന്റ ഏറ്റവും വലിയ സ്വപ്‌നം ഇന്ത്യന്‍ ടെസ്റ്റ് കുപ്പായമാണ്. ഒരു ലക്ഷ്യം മനസ്സില്‍ വച്ച് അതിനായി കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാം സമര്‍പ്പിക്കുക. വിശ്വസ്തത പുലര്‍ത്തുക, നിങ്ങളുടെ കഠിനാധ്വാത്തെ വഞ്ചിക്കരുത്. എനിക്കൊരു ലക്ഷ്യമുണ്ട്, ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്യാപ്പ് അണിയുകയെന്നതാണ്. ഞാന്‍ അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും ആക്വിബ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 20, 2026, 12:32 [IST]
Other articles published on Feb 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+