IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ജയത്തിനു പിന്നാലെ പഞ്ചാബ് കിങ്‌സ് ഐപിഎല്‍ പ്ലേഓഫ് കാണാതെ പുറത്തായ ശേഷം വന്‍ വിമശനമാണ് അര്‍ഷ്ദീപ് സിങ് നേരിടുന്നത്. ടീമിന്റെഈ പതനത്തിനു പ്രധാനന കാരണം അര്‍ഷ്ദീപിന്റെ അഹങ്കാരവും അനാവശ്യ ഷോയുമായാണെന്നാണ് ആരാധക പക്ഷം.
മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ രാജസ്ഥാന്‍ തോറ്റാല്‍ മാത്രമേ പഞ്ചാബിനു പ്ലേഓഫ് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. പക്ഷെ മുംബൈയെ 30 റണ്‍സിനു തകര്‍ത്തതോടെ 16 പോയിന്റോടെ റോയല്‍സ് പ്ലേഓഫിലെത്തിയപ്പോള്‍ 15 പോയിന്റുള്ള പഞ്ചാബ് പുറത്താവുകയുമായിരുന്നു.

കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തിയ ശേഷമാണ് ഇത്തവണ പ്ലേഓഫ് പോലുമെത്താതെ ശ്രേയസ് അയ്യരും സംഘവും നാണംകെട്ടത്. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്നത് അര്‍ഷ്ദീപാണ്.
നേരത്തേ മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയെ നിറത്തിന്റെ പേരില്‍ വിമര്‍ശിച്ചതു കാരണം വലിയ വിവാദത്തിലായ താരമാണ് അര്‍ഷ്ദീപ്. അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസങ്ങളും ഇടംകൈയന്‍ പേസര്‍ ഏറ്റുവാങ്ങി. അതിനു ശേഷം ഒരു പഞ്ചാബ് ആരാധകനെ അധിക്ഷേപിക്കുന്ന തരത്തില്‍ അര്‍ഷ്ദീപ് പോസ്റ്റുമിട്ടിരുന്നു.
ഈ സീസണില്‍ താരത്തിന്റെ ഫോമിലും വലിയ ഇടിവാണുണ്ടായത്. ടൂര്‍ണമെന്റിനിടെ കാമുകിമാര്‍ക്കൊപ്പം കറങ്ങരുതെന്ന ബിസിസിഐയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതെല്ലാം അര്‍ഷ്ദീപ് ലംഘിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം രോഷം ആരാധകര്‍ ഇപ്പോള്‍ താരത്തോടു തീര്‍ക്കുകയാണ്.
വന്‍ വിമര്‍ശനം
'ഈ ഐപിഎല്‍ സീസണ്‍ അര്‍ഷ്ദീപ് സിംഗിന് സമര്‍പ്പിക്കുന്നു, അദ്ദേഹം ഒറ്റയ്ക്ക് എതിരാളികള്‍ക്കായി മത്സരം വിജയിപ്പിച്ചു'.
'അര്‍ഷ്ദീപ് സിംഗ് + അവരുടെ സോഷ്യല്‍ മീഡിയ ടീം + ശ്രേയസ് അയ്യരുടെ സഹോദരി ഇവരെല്ലാം കൂടി പഞ്ചാബ് കിങ്‌സിനെ മറ്റുള്ളവര്‍ വെറുക്കാന്‍ ഇടയാക്കി'.
'പിബികെഎസ് ഇപ്പോഴും അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാതെ, പഞ്ചാബില്‍ നിന്നുള്ളയാളായതിനാല്‍ അര്‍ഷ്ദീപ് സിംഗിനെ പിന്തുണച്ചാല്‍, ഈ ടീം വര്‍ഷങ്ങളോളം കഷ്ടപ്പെടേണ്ടിവരും'.
' പഞ്ചാബ് കിംഗ്സി്‌ന്റെ പ്രധാന ശത്രു അര്‍ഷ്ദീപ് സിങാണ്. കളിക്കാരെ ട്രോളുന്നതിലും കാമുകിയുമായി ആസ്വദിക്കുന്നതിലും അയാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു'.

'അര്‍ഷ്ദീപ് സിംഗ് ഇന്ന് വളരെ സന്തോഷവാനായിരിക്കും, ഒടുവില്‍ സ്‌നാപ്ചാറ്റില്‍ സ്‌ക്രോള്‍ ചെയ്യാനും, പരിധിയില്ലാത്ത വ്‌ലോഗിംഗ് നടത്താനും, കാമുകിയുമായി സമയം ചെലവഴിക്കാനും, ഏറ്റവും പ്രധാനമായി, തത്സമയം സ്ട്രീമിങ് പോകാനും അയാള്‍ മതിയായ സമയം കണ്ടെത്തി. മുന്‍ഗണനകള്‍ ക്രമീകരിച്ചിരിക്കുന്നു'.
'പഞ്ചാബ് കിംഗ്സിനെതിരെ നേരത്തേ ഒരു ടീമില്‍ നിന്നും വെറുപ്പ് ഉണ്ടായിട്ടില്ല, പക്ഷേ വില കുറഞ്ഞ വ്ളോഗിംഗിലൂടെ അര്‍ഷ്ദീപ് സിംഗ്, ആദ്യ 6 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ വിലകുറഞ്ഞ മെലോ നാടകത്തില്‍ ഏര്‍പ്പെട്ട ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ അവരുടെ ശാപമായി മാറുക മാത്രമല്ല, ചില നിഷ്പക്ഷ ആരാധകരില്‍ നിന്ന് വെറുപ്പ് നേരിടുകയും ചെയ്തു.'
'അര്‍ഷ്ദീപ് സിംഗ് ഒരിക്കലും ഐപിഎല്ലില്‍ ഇനി പഞ്ചാബ് കിംഗ്‌സ് ജേഴ്സി ധരിക്കരുത്'.
'നിങ്ങളുടെ സോഷ്യല്‍ മീഡിയ ടീമായ ഹര്‍പ്രീത് ബ്രാറും അര്‍ഷ്ദീപ് സിംഗും പഞ്ചാബ് ടീമിന് കൂടുതല്‍ വെറുപ്പും ശാപവും വരുത്തിവയ്ക്കുന്നു. അര്‍ഷ്ദീപ് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്, പക്ഷേ അനാവശ്യ കാര്യങ്ങളില്‍ മുഴുകുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തിന് തിരിച്ചടിയാകും. മറ്റ് ടീമുകളുടെ മത്സരങ്ങളില്‍ അനാവശ്യമായി ഇടപെടരുത്'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

