For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ആ നാണക്കേട് ഇനി അര്‍ഷ്ദീപിന്, ഇതൊന്നു തീര്‍ക്കൂ, ക്ഷമ നശിച്ച് ശ്രേയസ്!! സംഭവിങ്ങനെ

ന്യൂ ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സിന്റെ സ്റ്റാര്‍ പേസും ഇന്ത്യന്‍ ടി20 സ്‌പെഷ്യലിസ്്റ്റുമായ അര്‍ഷ്ജദീപ് സിങ് നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു പഞ്ചാബ് വീഴ്ത്തിയ ത്രില്ലിങ് മാച്ചിലായിരുന്നു അര്‍ഷ്ദീപ് മോശം റെക്കോര്‍ഡുള്ളവരുടെ ലിസ്റ്റിലേക്കു തന്റെ പേര് കൂടി എഴുതിച്ചേര്‍ത്തത്.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹത്തില്‍ നിന്നും ഇത്രയും ദയനീയമായൊരു പ്രകടനം ആരും പ്രതീക്ഷിച്ചതല്ല. മോശം റെക്കോര്‍ഡിടുക മാത്രമല്ല, ഒരു വിക്കറ്റ് പോലും കളിയില്‍ അര്‍ഷ്ദീപിന് ലഭിച്ചതുമില്ല. നാലോവറില്‍ 10.50 ഇക്കോണമി റേറ്റില്‍ 42 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്.

ARSHDEEP SINGH IPL 2026

നാണക്കേടുമായി അര്‍ഷ്ദീപ്

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞാണ് നാണക്കേടിന്റെ ലിസ്റ്റിലേക്ക് അര്‍ഷ്ദീപ് സിങുമെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സുമായി ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹം ഒരോവറില്‍ എറിഞ്ഞത് 11 ബോളുകളാണ്. 20ാം ഓവറിലായിരുന്നും എറിഞ്ഞിട്ടും എറിഞ്ഞിട്ടും തീരാത അര്‍ഷ്ദീപ് എല്ലാവരെയും ഒരുപോലെ വെറുപ്പിച്ചത്.

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഒരോവറില്‍ 11 ബോളുകളെറിഞ്ഞ ആറാമത്തെ താരം കൂടിയാണ് അദ്ദേഹം. നേരത്തേ ഈ തരത്തില്‍ മാരത്തണ്‍ ഓവറുകളെറിഞ്ഞവരെല്ലാം ഇന്ത്യന്‍ താരങ്ങളാണെന്നതാണ് മറ്റൊരു കൗതുകം.

2023ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്്‌സ് ബെംഗളൂരുവിനായി മുഹമ്മദ് സിറാജ് (19ാം ഓവര്‍), ഇതേ വര്‍ഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തുഷാര്‍ ദേശ്പാണ്ഡെ (നാലാം ഓവര്‍), കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ എല്‍എസ്ജിക്കായി ശര്‍ദ്ദുല്‍ ടാക്കൂര്‍ (13ാം ഓവര്‍), ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി സന്ദീപ് ശര്‍മ (20ാം ഓവര്‍), ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ (എട്ടാം ഓവര്‍) എന്നിവരാണ് ഒരോവറില്‍ 11 ബോളുകളെറിഞ്ഞ മറ്റുള്ളവര്‍.

എന്തൊരു ഓവര്‍?

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റസ് 19 ഓവറിര്‍ ആറു വിക്കറ്റിന് റണ്‍സില്‍ നില്‍ക്കവെയാണ് അര്‍ഷ്ദീപ് സിങിനെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അവസാന സ്‌പെല്ലിനായി വിളിച്ചത്. പക്ഷെ അതു ഇത്ര വലിയൊരു ദുന്തമാവുമെന്നു ആരും കരുതിക്കാണില്ല.

ARSHDEEP SINGH

നാലു വൈഡുകളും ഒരു നോ ബോളുമടക്കമാണ് 11 ബോളുകള്‍ അര്‍ഷ്ദീപിന് എറിയേണ്ടി വന്നത്. എന്നാല്‍ ഇത്രയും ബോളുകളില്‍ വെറും 12 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെന്നതില്‍ അദ്ദേഹത്തിന് അല്‍പ്പം സമാധാനിക്കാം.

രാഹുല്‍ തെവാത്തിയ ക്രീസില്‍ നില്‍ക്കെ വൈഡുമായാണ് അര്‍ഷ്ദീപ് തുടങ്ങിയത്. അടുത്ത മുന്നും അംഗീകൃത ബോളില്‍. ഇതില്‍ മൂന്നാമത്തേതില്‍ തെവാത്തിയ ഫോറുമടിച്ചു. അടുത്തത് നോ ബോളായതോടെ ജിടിക്കു ഫ്രീഹിറ്റ്. പിന്നാലെ രണ്ടു വൈഡുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ഒടുവിലുള്ള ഫ്രീഹിറ്റില്‍ സിംഗിള്‍.

അഞ്ചാത്തെ ബോളില്‍ സംഗിള്‍. പക്ഷെ അടുത്തത് മറ്റൊരു വൈഡ്. ഇതു കണ്ട് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിരാശയും പ്രകടിപ്പിക്കുന്നത് കാണമായിരുന്നു. അടുത്ത ബോളുമെറിഞ്ഞാണ് അല്‍ഷ്ദീപ് ഈ മാര്ത്തണ്‍ ഓവര്‍ നിര്‍ത്തിയത്.

Story first published: Wednesday, April 1, 2026, 0:19 [IST]
Other articles published on Apr 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+