Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അതെങ്ങനെ ഔട്ടാവും? ക്ലിയര്‍ സിക്‌സ്!! കെകെആറിനോടു കൊടും ചതി; സംഭവമറിയാം, വീഡിയോ

കൊല്‍ക്കത്ത: ഈ ഐപിഎല്ലിലെ വിവാദങ്ങളുടെ ലിസ്റ്റിലേക്കു മറ്റൊന്ന് കൂടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടത്തില്‍ അംപയറുടെ തീരുമാനമാണ് വന്‍ വിവാദത്തിനു തിരികൊളുത്തിയത്. മോശം അംപയറിങ് കാരണം പണി കിട്ടിയതാവട്ടെ കെകെആറിനുമാണ്.

വെടിക്കെട്ട് ഓപ്പണിങ് ബാറ്ററായ ഫിന്‍ അലെനാണ് (9) മോശം തീരുമാനം പുറത്താക്കപ്പെട്ടത്. സിക്‌സര്‍ ലഭിക്കേണ്ടയിടത്ത് അംപയറുടെ തീരുമാനം ഔട്ടെന്നുമായിരുന്നു. കെകെആറിന്റെ ഡഗൗട്ടും ഞെട്ടലോടെയാണ് ഇതിനോടു പ്രതികരിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാം.

FINN ALLEN DISMISSAL

Photocredit/Jiohotstar

അലെന്റെ പുറത്താവല്‍

ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റിങിന് അയക്കപ്പെട്ട ശേഷം രണ്ടാമത്തെ ഓവറില്‍ തന്നെ വമ്പനടിക്കാരനായ ഓപ്പണര്‍ ഫിന്‍ അലെന്റെ വിക്കറ്റ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു നഷ്ടനായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറില്‍ പല തവണ ബീറ്റ് ചെയ്യപ്പെട്ടെങ്കിലും രണ്ടാം ഓവറില്‍ അദ്ദേഹം ശക്തമായി തിരികെ വന്നു.

പ്രിന്‍സ് യാദവാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ ബോളില്‍ വൈഡുമായാണ് തുടങ്ങിയതെങ്കിലും അടുത്ത രണ്ടു ബോളിലും അലെന്‍ തുടരെ രണ്ടു ഫോറുകളടിച്ചു. ടോപ്പ്, ഗിയറിലേക്കു കയറവെയാണ് ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ അലെന്റെ വിവാദ പുറത്താവല്‍.

ഫിന്‍ അലെനെ പുറത്താക്കിയ ദിഗ്വേഷിന്റെ വിവാദ ക്യാച്ച്. വീഡിയോ കാണാം

ഒരു ബാക്ക്് ഓഫ് ലെങ്ത്ത് ബോളായിരുന്നു പ്രിന്‍സ് എറിഞ്ഞത്. അലെന്‍ ബോളിന്റെ ലൈനിനു കുറുകെ കളിക്കാന്‍ ശ്രമിച്ചെങ്കിലും ടോപ്പ് എഡ്ജായ ബോള്‍ നേരേ തേര്‍ഡ്മാന്‍ ഏരിയയിലേക്കാണ് ഉയര്‍ന്നത്. അതു സിക്‌സറില്‍ കലാശിക്കുമെന്നു കരുതിയെങ്കിലും ബൗണ്ടറി റോപ്പിനെ തൊട്ടിരികെ വച്ച് ഒരു റണ്ണിങ് ക്യാച്ചിലൂടെ ദിഗ്വേഷ് സിങ് റാട്ടി കൈയ്ക്കുള്ളിലാക്കി.

എന്നാല്‍ ക്യാച്ചെടുത്ത ശേഷം അദ്ദേഹത്തിന്റെ കാലുകള്‍ ബൗണ്ടറി റോപ്പിന് തൊട്ടുരുമ്മിയാണ് കടന്നുപോയത്. പക്ഷെ ഈ ക്യാച്ചിന്റെ ആധികാരികത പരിശോധിക്കാന്‍ പോലും ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇതിന്റെ റീപ്ലേകള്‍ പിന്നീട് സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ ചില ആംഗിളുകളില്‍ നിന്നും ദിഗ്വേഷിന്റെ കാല്‍ തട്ടിയ ശേഷം ബൗണ്ടറി റോപ്പ് ചെറിയ രീതിയില്‍ മൂവ് ചെയ്യുന്നത് കാണാന്‍ സാധിക്കും. ഇതു കണ്ട കെകെആറിന്റെ ഡ്രസിങ് റൂമിലുള്ള അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

തേര്‍ഡ് അംപയര്‍ ഇതു പരിശോധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സിക്‌സ് തന്നെ അനുവദിക്കേണ്ടതുമായിരുന്നു. ക്യാച്ച് പോലെ മല്‍സരവിധി നിര്‍ണയിക്കാനിടയുളള സംഭവങ്ങള്‍ എന്തുകൊണ്ടാണ് തേര്‍ഡ്അംപയര്‍ പുനപ്പരിശോധിക്കാത്തതെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പ്ലെയിങ് ഇലവന്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മാര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് റാത്തി, പ്രിന്‍സ് യാദവ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ്കീപ്പര്‍), റിങ്കു സിംഗ്, റോവ്മന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, നവ്ദീപ് സൈനി, കാര്‍ത്തിക് ത്യാഗി.

Story first published: Thursday, April 9, 2026, 21:48 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+