Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സിനെ സൂപ്പറാക്കാന്‍ വേണ്ടതെന്ത്? ഇവരെ കിട്ടിയാല്‍ പൊളിക്കും!! ലിസ്റ്റില്‍ ആരൊക്കെ

ഐപിഎല്ലില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണില്ലാത്ത പുതിയൊരു രാജസ്ഥാന്‍ റോയല്‍സ് ടീമിനെയാണ് അടുത്ത സീസണില്‍ കാണാന്‍ പോവുന്നത്. സഞ്ജുവില്‍ നിന്നും ക്യാപ്റ്റന്‍സിയുടെ ബാറ്റണ്‍ ആരാവും ഏറ്റെടുത്തുകയെന്നതു ഇപ്പോഴും സസ്‌പെന്‍സായി തന്നെ തുടരുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ട്രേഡ് വിന്‍ഡോയിലെത്തിയ ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവും പുതിയ ക്യാപ്റ്റനെന്നു സ്ഥിരീകരിക്കത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജഡ്ഡുവല്ലെങ്കില്‍ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നായകനായി നറുക്കുവീഴുക.

RAJASTHAN ROYALS

പക്ഷെ ആര് പുതിയ ക്യാപ്റ്റനാവുമെന്നതല്ല റോയല്‍സിന്റെ യഥാര്‍ഥ പ്രശ്‌നം. കഴിഞ്ഞ സീസണിലെ ചില വീക്ക്‌നെസുകള്‍ പരിഹരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അടുത്ത മാസം 16നു നടക്കാനിരിക്കുന്ന മിനി താരലേലം ഇതിനുള്ള മികച്ചൊരു അവസരം കൂടിയാണ്. ചില കളിക്കാരെ ലേലത്തില്‍ റോയല്‍സ് തീര്‍ച്ചയായും ടീമിലെതത്തിക്കാന്‍ ശ്രമിക്കണം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

നോട്ടമിടേണ്ടത് ഇവരെ

രാജസ്ഥാന്‍ റോയല്‍സിന്റ ഇപ്പോഴത്തെ സ്‌ക്വാഡ് നോക്കുകയാണെങ്കില്‍ ബാറ്റിങ് നിര സെറ്റായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ സഞ്ജും സാംസണിനെ നഷ്ടമായെങ്കിലും അവര്‍ക്കു അതു വലിയ ക്ഷീണമാവില്ല. ഈ കുറന് നിരകത്താനുള്ള ശേഷിയും അവര്‍ക്കുണ്ട്. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറെനെയും ലേലത്തില്‍ സ്വന്തമാക്കാനായതും റോയല്‍സിനു പ്ലസ് പോയിന്റാണ്.

പക്ഷെ അവരുടെ ബൗളിഭ് നിര ഇപ്പോഴും അത്ര മൂര്‍ച്ചയേറിയതല്ല,. പേസ്, സ്പിന്‍ വിഭാഗം റോയല്‍സ് ഇനിയും ശക്തമാക്കണം. അതിനായി ലേലത്തില്‍ ചില താരങ്ങളെ റോയല്‍സിനു ചില താരങ്ങളെയും നോട്ടമിടാവുന്നതാണ്.

പേസ് ബൗളിങിലേക്കു ലേലത്തില്‍ അവര്‍ക്കു വാങ്ങിക്കാവുന്ന ഒരാള്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ആകാശ് ദീപായിരിക്കും. പവര്‍പ്ലേയിലും ഡെത്തിലുമെല്ലാം നല്ല രീതിയില്‍ പന്തെറിയിക്കാന്‍ സാധിക്കുന്നയാളാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൈവിട്ട ആകാശ് ദീപ് റോയല്‍സിനു വളരെ നല്ലൊരു ഓപ്ഷനാണ്.

ശ്രീലങ്കയുടെ യോര്‍ക്കര്‍ വീരനും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ മതീശ പതിരാനയാണ് റോയല്‍സിനു ആവശ്യമുള്ള അടുത്തയാള്‍. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടത്. ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം റോല്‍സിന്റെ പേസാക്രമണത്തില്‍ പതിരാന കൂടി ചേരുന്നതോടെ അതു എതിരാളികളെ ഭയപ്പെടുത്തുന്ന മാരക കോമ്പിനേഷനായി മാറും.

ഈ രണ്ടു പേരെയും ലഭിച്ചില്ലെങ്കില്‍ സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായ ലുംഗി എന്‍ഗിഡിക്കായി ലേലത്തില്‍ റോയല്‍സിനു കരുക്കള്‍ നീക്കാം, നേരത്തേ റോയല്‍സിനൊപ്പം അരങ്ങേറിയ യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ചേതന്‍ സക്കാരിയയും ലേലത്തില്‍ ടീമിലെത്തിക്കാവുന്ന ഓപ്ഷനാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മയ്ക്കു വേണ്ടിയും ലേലത്തില്‍ റോയല്‍സിനു ശ്രമിക്കാം. മധ്യഓവറുകളിവും ഡെത്തിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കും.

RAVI BISHNOI

അതേസമയം, സ്പിന്‍ ബൗളര്‍മാരുടെ കാര്യമെടുത്താല്‍ രണ്ടു നല്ല ഓപ്ഷനുകള്‍ റോയല്‍സിനു മുന്നിലുണ്ട്. യുവാതാരങ്ങളായ രവി ബിഷ്‌നോയിയും രാഹുല്‍ ചാഹറുമാണിത്. എല്‍എസ്ജി തീര്‍ത്തും അപ്രതീക്ഷിതമായാണ് ബിഷ്‌നോയിയെ വേണ്ടെന്നു വച്ചത്. അദ്ദേഹത്തെ റാഞ്ചാനായ്ല്‍ സ്പിന്‍ വിഭാഗം റോയല്‍സിനു ശക്തമാക്കാം. ബിഷ്‌നോയിയെ ലേലത്തില്‍ ലഭിച്ചില്ലെങ്കില്‍ ചാഹറിനു വേണ്ടിയാവണം കൂടുതല്‍ ശ്രമിക്കേണ്ടത്.

ഈ രണ്ടു പേരെയും കിട്ടാതെ പോയാല്‍ മലയാളി യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനായി റോയല്‍സിനു ശ്രമിക്കാം. പക്ഷെ അനുഭവസമ്പത്ത് തീരെയില്ലെന്നതു ഒരു പോരായ്മയാണ്. വെറ്ററന്‍ താരം കരണ്‍ ശര്‍മയാണ് റോല്‍സിനു മുന്നിലുള്ള അടുത്ത ഓപ്ഷന്‍.

റോയല്‍സ് നിലനിര്‍ത്തിയ കളിക്കാര്‍

യശസ്വി ജയ്സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), സന്ദീപ് ശര്‍മ്മ (4 കോടി), ജോഫ്ര ആര്‍ച്ചര്‍ (12.50 കോടി), തുഷാര്‍ ദേശ്പാണ്ഡെ (6.50 കോടി), ശുഭം ദുബെ (80 ലക്ഷം), യുധ്വീര്‍ സിംഗ് (35 ലക്ഷം), വൈഭവ് സൂര്യവംശി (1.10 കോടി), നന്ദ്രെ ബര്‍ഗര്‍ (3.5 കോടി), ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് (230 ലക്ഷം), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), ക്വെന മഫാക്ക (1.5 കോടി).

Story first published: Monday, November 17, 2025, 13:19 [IST]
Other articles published on Nov 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+