For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിനൊപ്പം മറ്റൊരാളെ കൂടി റോയല്‍സ് കൈവിടും!! ജയ്‌സ്വാളല്ല, 2 കാരണം

ഐപിഎല്ലിന്റെ 18ാം സീസണില്‍ ഏറെ നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിനു കീഴിലിറങ്ങിയ പിങ്ക് ആര്‍മിക്കു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വരികയും ചെയ്തു. ഇതേ തുടര്‍ന്ന് അടുത്ത സീസണിനു മുമ്പ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് റോയല്‍സ്.

ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അവര്‍ വില്‍ക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുയാണ്. എന്നാല്‍ സഞ്ജുവിനെ മാത്രല്ല മറ്റൊരു യുവ സൂപ്പര്‍ താരത്തെയും റോയല്‍സ് കൈവിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതു ആരാണെന്നും ഇതിനു പിന്നിലെ കാരണമെന്താണെന്നും നോക്കാം.

DHRUV JUREL

ആരാണ് രണ്ടാമത്തെയാള്‍?

സഞ്ജു സാംസണിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കാനിടയുള്ള രണ്ടാമത്തെയാള്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണെന്നാണ് ഇന്ത്യ ഡോട്ട്്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ റോയല്‍സിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് മധ്യനിര ബാറ്ററായിട്ടുള്ള അദ്ദേഹം.

പ്രധാനമായും രണ്ടു കാരണങ്ങളെ തുടര്‍ന്നാണ് ജുറേലിനെ ഒഴിവാക്കുന്നതിനെപ്പറ്റി റോയല്‍സ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതില്‍ ആദ്യത്തേത് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനമാണ്. ജുറേലിനെ കൈവിടാന്‍ റോയല്‍സിനെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ ഘടകം പഴ്‌സിലെ തുക വര്‍ധിപ്പിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ 14 കോടിയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. 2024ലെ ഐപിഎല്ലിലു ശേഷം റോയല്‍സ് നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളാണ് ജുറേല്‍. പക്ഷെ ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ റോയല്‍സിനായില്ല. അതുകൊണ്ടു തന്നെ ട്രേഡ് വിന്‍ഡോയിലോ, അടുത്ത ലേലത്തിനു മുമ്പോ ജുറേലിനെ ഒഴിവാക്കി ഈ തുക തിരിച്ചുപിടിക്കാനാണ് അവരുടെ പ്ലാന്‍.

ജുറേലിന്റെ പ്രകടനം

രാജസ്ഥാന്‍ റോയല്‍സില്‍ ഫിനിഷറുടെ റോളാണ് ധ്രുവ് ജുറേലിനു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഭിച്ചത്. അദ്ദേഹത്തിനൊപ്പം വെസ്റ്റ ഇന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ഫിനിഷിങ് കൈകാര്യം ചെയ്തത്. പക്ഷെ രണ്ടു പേരും ഒരു പോലെ പരാജയമായി. മികച്ച ഫിനിഷിങൂടെ ഒരു കളി പോലും ജയിപ്പിക്കാന്‍ ഇവര്‍ക്കായില്ല.

DHRUV JUREL

റോയല്‍സ് ജയിക്കേണ്ടിയിരുന്ന ചില്‍ മല്‍സരങ്ങള്‍ പോലും ജുറേലിന്റെയും ഹെറ്റിയുടെയും സ്ലോ ബാറ്റിങ് കാരണം തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഇവര്‍ നേരിടുകയും ചെയ്തു. ജയിക്കുമെന്നുറപ്പിച്ച ചില മല്‍സരങ്ങള്‍ പോലും കൈവിട്ടതോടെ റോയല്‍സിനെതിരേ ഒത്തുകളി ആരോപണങ്ങളും ഉയര്‍ന്നു.

സമാപിച്ച ഐപിഎല്‍ സീസണില്‍ റോയല്‍സിന്റെ മുഴുവന്‍ മല്‍രങ്ങളിലും ജുറേലിനു അവസരം ലഭിച്ചു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ നിന്നു 37 ശരാശരിയില്‍ 156.33 സ്‌ട്രൈക്ക് റേറ്റോടെ 333 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് . രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

2024ലെ സീസണ്‍ വരെ വെറും 20 ലക്ഷം രൂപയായിരുന്നു റോയല്‍സില്‍ ജുറേലിന്റെ ശമ്പളം. അതാണ് 6900 ശതമാനം വര്‍ധിപ്പിച്ച് ഈ വര്‍ഷം 14 കോടിയായി ടീം ഉയര്‍ത്തിയത്. ഇത്രയുമുയര്‍ന്ന പ്രതിഫലം അദ്ദേഹം അര്‍ഹിക്കുന്നില്ലെന്നു റോയല്‍സിനു ബോധ്യമായിക്കഴിഞ്ഞു.

തുടര്‍ന്നാണ് ജുറേലിനെ റിലീസ് ചെയ്ത് 14 കോടി രൂപ കുടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അടുത്ത ലേലത്തില്‍ ഉപയോഗിക്കാന്‍ റോയല്‍സ് ആലോചിക്കുന്നത്. ജുറേലിനെ റിലീസ് ചെയ്ത ശേഷം അടുത്ത ലേലത്തില്‍ ആര്‍ടിഎം ഉപയോഗിച്ച് ചെറിയ തുകയ്ക്കു ജുറേലിനെ തിരികെ വാങ്ങാനും റോയല്‍സ് ആലോചിക്കേപ്പും.

Story first published: Monday, June 30, 2025, 11:08 [IST]
Other articles published on Jun 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+