Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍സില്‍ പൊട്ടിത്തെറി!! സഞ്ജുവിനു പിന്നാലെ 2 പേര്‍ കൂടി ടീം വിടുന്നു? തടയാനുള്ള 'അടവ്' ഇങ്ങനെ

ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വന്‍ പൊട്ടിത്തെറിയുടെ വക്കിലെന്നു റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റനും ഫ്രാഞ്ചൈസിയുടെ പോസ്റ്റര്‍ ബോയിയുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്നു അറിയിച്ചതോടെയാണ് റോയല്‍സില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതു ടീമിലെ മറ്റു കളിക്കാരെയും ആശങ്കയിലാക്കിയതായും പ്രധാനപ്പെട്ട രണ്ടു താരങ്ങള്‍ കൂടി ഫ്രാഞ്ചൈസി വിടാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരികയാണ്.

ടീമില്‍ തുടരാന്‍ ആഗ്രഹമില്ലെന്നു സഞ്ജു വ്യക്തമാക്കി കഴിഞ്ഞതോടെ ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ വില്‍ക്കാനുള്ള നീക്കങ്ങള്‍ റോയല്‍സ് ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് കൂടുതല്‍ പേര്‍ ഫ്രാഞ്ചൈസിയില്‍ നിന്നും പടിയിറങ്ങാന്‍ ആലോചിക്കുന്നത്. ഇതോടെ ഇവരെ ഏതു വിധേനയും പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും റോയല്‍സ് ആരംഭിച്ചതായാണ് സൂചനകള്‍.

SANJU JAISWAL

ടീം വിടാനൊരുങ്ങുന്നത് ആരൊക്കെ?

യുവ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു വരുന്ന ധ്രുവ് ജുറേല്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍സിനെ സംബന്ധിച്ച് രണ്ടു പേരും മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരങ്ങളാണ്. ദീര്‍ഘകാലം ടീമിനായി കളിക്കാന്‍ സാധിക്കുന്നവരുമാണ് ഇരുവരും.

ഈ കാരണത്താല്‍ തന്നെയാണ് കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയവരുടെ ലിസ്റ്റില്‍ ജയ്‌സ്വാളും ജുറേലും ഉള്‍പ്പെട്ടത്. ഇങ്ങനെയുള്ള രണ്ടു പേരെ കൈവിടുകയെന്നത് റോല്‍സിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം തന്നെയാണ്. സഞ്ജുവിന്റെ വഴിയെ ജയ്‌സ്വാള്‍, ജുറേല്‍ എന്നിവരും ടീം വിട്ടാല്‍ അതു റോയല്‍സിനു ഒരിക്കലും നികത്താന്‍ സാധിക്കാത്ത വിടവ് തന്നെയായിരിക്കും.

ജയ്‌സ്വാളിനു ഓഫര്‍?

യശസ്വി ജയ്‌സ്വാള്‍ ടീ വിടുന്നതു തടയാന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജസ്ഥാന്‍ റോയല്‍സ് ഓഫര്‍ ചെയ്തു കഴിഞ്ഞതായി റെവ്‌സ്‌പോര്‍ട്‌സ് (Revsportz) ജേര്‍ണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ അവകാശപ്പെടുന്നു. ചാനലിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ യശസ്വി ജയ്‌സ്വാള്‍ ആലോചിക്കുന്നുണ്ടെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ എന്നോടു പറഞ്ഞത്. പക്ഷെ അതു തടയുന്നതിനായി അദ്ദേഹത്തിനു റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഇനി ജയ്‌സ്വാളോ, അല്ലെങ്കില്‍ റിയാന്‍ പരാഗോ ക്യാപ്റ്റനാവുമോയെന്നാണ് അറിയാനുള്ളത്. ഈയൊരു സമയത്തു ജയ്‌സ്വാളിനെ അടുത്ത ക്യാപ്റ്റനായി കണ്ടേക്കുമെന്നാണ് വ്യക്തമാവുന്നത്. ഇതു സംബന്ധിച്ചുളള വിവരം തനിക്കു ലഭിച്ചു കഴിഞ്ഞതായും ജുഗ്ലാന്‍ വ്യക്തമാക്കി.

അടുത്ത ലേത്തിലോ, അല്ലെങ്കില്‍ ട്രേഡിലോ പുതിയൊരു കളിക്കാരനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കില്ലെന്നു ആര്‍ക്കറിയാം. പക്ഷെ എനിക്കു തോന്നുന്നത് ജയ്‌സ്വാള്‍ ടീം വിടുന്നതു തടയാന്‍ നായകസ്ഥാനം നല്‍കിയേ തീരൂവെന്നാണ്. അക്കാര്യം വളരെ വ്യക്തമാണ്. ക്യാപ്റ്റന്‍സി തന്നെയാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നും ജുഗ്ലാന്‍ വിശദമാക്കി.

DHRUV JUREL

ജുറേലിനും മടുത്തു?

രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനും ടീം മടുത്തുവെന്നും പുതിയ തട്ടകത്തിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുവെന്നും രോഹിന്‍ ജുഗ്ലാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഭാവിയില്‍ മൂന്നു ഫേര്‍മാറ്റിലും കളിക്കാന്‍ സാധ്യതയുള്ള താരമാണ് ജുറേല്‍. അതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തേണ്ടത് റോയല്‍സിനും ഏറെ പ്രധാനമാണ്.

സഞ്ജു സാംസണിനെ കൂടാതെ ജുറേലും റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നും പക്ഷെ ഇതിനു പിന്നിലെ യഥാര്‍ഥ കാരണത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകനായ ജുഗ്ലാന്‍ പറയുന്നത്.

Story first published: Sunday, August 17, 2025, 10:33 [IST]
Other articles published on Aug 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+