Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഫ്‌ളോപ്പ്, എസ്ആര്‍എച്ചില്‍ അഭിയുടെ അഴിഞ്ഞാട്ടം!! സെഞ്ച്വറി മിസ്, മിന്നിച്ച് ഇഷാനും

ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്റ്റീസ് മല്‍സരത്തില്‍ ബാറ്റിങില്‍ കരുത്തറിയിച്ചിരിക്കുകയാണ് സണ്‍റാസേഴ്‌സ് ഹൈദരാബാദ് ടീം. പുതിയ സീസണില്‍ എതിര്‍ ടീം ബൗളര്‍മാരെ പഞ്ഞിക്കിടാന്‍ തയ്യാറാണെന്നു ഓറഞ്ച് ആര്‍മിയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

സമാപിച്ച ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ഫ്‌ളോപ്പായിരുന്നെങ്കിലും എസ്ആര്‍എച്ചിന്റെ കുപ്പായമണിഞ്ഞപ്പോള്‍ യഥാര്‍ഥ അഭിഷേക് തിരിച്ചെത്തുകയും ചെയ്തു.

അടുത്ത ശനിയാഴ്ചയാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ പൂരത്തിനു കൊടിയേറുക. കന്നിയങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും എസ്ആര്‍എച്ചും കൊമ്പുകോര്‍ക്കും.

ABHISHEK SHARMA

അഭിഷേക്, ഇഷാന്‍ ഷോ

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള പോരാട്ടത്തി മുന്നോടിയായി എ, ബി എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം കഴിഞ്ഞ ദിവസം ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ കൊമ്പുകോര്‍ത്തത്. എസ്ആര്‍എച്ചിന്റെ ബി ടീമിനെയാണ് ഈ മല്‍സരത്തില്‍ ഇഷാന്‍ കിഷന്‍ നയിച്ചത്. എ ടീമിന്റെ ക്യാപ്റ്റന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു.

ആദ്യം ബാറ്റ് ചെയ്തത് അഭിഷേക് ശരമയുള്‍പ്പെട്ട എ ടീമായിരുന്നു. 20 ഓവറുകകള്‍ക്കു പകരം 21 ഓവറുകള്‍ ബാറ്റ് ചെയ്ത അവര്‍ ഒമ്പതു വിക്കറ്റിന് 253 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും അടിച്ചടുത്തു. ഇതിനു അവരെ പ്രധാനമായും സഹായിച്ചതാവട്ടെ അഭിഷേക് തന്നെയായിരുന്നു. വെറും 42 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 94 റണ്‍സാണ്. വെറുമൊരു സിക്‌സര്‍ മാത്രമകലെയാണ് അഭിഷേകിന് സെഞ്ച്വറി മിസ്സായത്.

ടി20 ലോകകപ്പില്‍ താളം കണ്ടെത്താനാവാതെ തപ്പിത്തടഞ്ഞ അഭിഷേകിനെയല്ല ഈ കളിയില്‍ കണ്ടത്. ബൗളര്‍മാര്‍ക്കു മേല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. അഭിഷേകിനെ കൂടാതെ സൗത്താഫ്രിക്കയുടെ വമ്പടിക്കാരനായ ബാറ്റര്‍ ഹെന്‍ട്രിച്ച് ക്ലാസെനും ബാറ്റിങില്‍ മിന്നിച്ചു.

31 ബോളില്‍ 49 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷെ ബാറ്റിങ് ലൈനപ്പിലെ സര്‍പ്രൈസ് ഹീറോ ഇന്ത്യന്‍ യുവതാരം സലില്‍ അറോറയായിരുന്നു. 23 കാരനായ ബാറ്റര്‍ വെറും 16 ബോളില്‍ അടിച്ചെടുത്തത് 47 റണ്‍സാണ്. ഈ കൡയില്‍ എസ്ആര്‍എച്ചിന്റെ ബി ടീമിനു വേണ്ടിയും അറോറ ബാറ്റ് ചെയ്തു. പുറത്താവാതെ 56 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഐപിഎല്ലിലും ഫോം തുടര്‍ന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു ശേഷം എസ്ആര്‍എച്ചില്‍ നിന്നുള്ള ഇന്ത്യയുടെ ഭാവി വാഗ്ദാനമായി താരം മാറിയേക്കുകയും ചെയ്യും. കഴിഞ്ഞ മിനി താരലേലത്തില്‍ 1.50 കോടി രൂപയ്ക്കാണ് പവര്‍ഹിറ്ററായ അറോറയെ ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്.

ISHAN KISHAN

എസ്എര്‍എച്ച് എ ടീമിന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ വെറ്ററന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ് തിളങ്ങിയത്. 48 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.

ഈ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ എസ്ആര്‍എച്ചിന്റെ ബി ടീമിനു വേണ്ടിയും അഭിഷേക് കളിക്കാനിറങ്ങിയെന്നതാണ് കൗതുകകരമായ കാര്യം. പക്ഷെ എ ടീമിലേതു പോലെയൊരു വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. നാലു ബോളില്‍ 12 റണ്‍സ് മാത്രമേ അഭിഷേക് നേടിയുള്ളൂ. 24 കാരനായ പേസര്‍ പ്രഫുല്‍ ഹിംഗെയ്ക്കായിരുന്നു വിക്കറ്റ്.

ബി ടീമിന്റെ ബാറ്റിങില്‍ ഹീറോയായത് ഇഷാനായിരുന്നു. ടി20 ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ഈ കളിയില്‍ അദ്ദേഹം തുടങ്ങുകയായിരുന്നു. 25 ബോളില്‍ 72 റണ്‍സ് വാരിക്കൂട്ടിയാണ് ഇഷാന്‍ മടങ്ങിയത്. 254 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ബി ടീം ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ജയത്തിന് തൊട്ടരികെ വീണു. രണ്ടു റണ്‍സിനായിരുന്നു എ ടീമിന്റെ ജയം.

Story first published: Sunday, March 22, 2026, 7:24 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+