For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: എട്ടു നായകര്‍ റെഡി!! ശേഷിച്ച 2 പേര്‍ ആരൊക്കെ? എല്ലാമറിയാം

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് മുഴുവന്‍ ഫ്രാഞ്ചൈസികളും പുറത്തു വിട്ടിരിക്കുകയാണ്. ഇനി അടുത്ത മാസം 16നു നടക്കാനിരിക്കുന്ന മിനി താരലേലം കഴിയുന്നതോടെ ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ടീമുകളുടെ ലൈനപ്പും വ്യക്തമാവും.

പുതിയ സീസണില്‍ ആരാവും ടീമിന നയിക്കുകയെന്നു ഭൂരിഭാഗം ഫ്രാഞ്ചൈസികളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ചുരുക്കം ടീമുകള്‍ മാത്രമേ അടുത്ത നായകനെ പ്രഖ്യാപിക്കാനുള്ളൂ. ഇതിനകം ക്യാപ്റ്റനെ ഉറപ്പിച്ചു കഴിഞ്ഞ ഫ്രാഞ്ചൈസികള്‍ ആരൊക്കെയാണന്നും നായകരെ ആവശ്യം ആര്‍ക്കെല്ലാമാണെന്നും പരിശോധിക്കാം.

RUTURAJ GAIKWAD

ഇതാ എട്ടു നായകര്‍

ഐപിഎല്ലിലെ പത്തു ഫ്രാഞ്ചൈസികള്‍ എട്ടും ആരാവണം അടുത്ത ക്യാപ്റ്റനെന്നത് ഉറപ്പാക്കിയിരിക്കുകയാണ. ശേഷിച്ച രണ്ടു ഫ്രാഞ്ചൈസികള്‍ക്കു മാത്രമേ ഇനി നായകരെ തിരയേണ്ടതുള്ളൂ. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ് തുടര്‍ന്നും നയിക്കുക. സഞ്ജുവിവു വൈസ് ക്യാപ്റ്റന്‍സി മാത്രമേയുള്ളൂ.

അഞ്ചു തവണ ചാംപ്യന്‍മാരായ ഐപിഎല്ലിലെ മറ്റൊരു പവര്‍ഹൗസുകളായ മുംബൈ ഇന്ത്യന്‍സിനെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ ഒരിക്കല്‍ക്കൂടി നയിക്കും. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ പ്ലേഓഫിലെത്താന്‍ മുംബൈയ്ക്കായിരുന്നു.

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് തന്നെയാണ് നയിക്കുക. ക്യാപ്റ്റന്റെ റോളില്‍ ഓറഞ്ച് ആര്‍മിക്കൊപ്പം അദ്ദേഹത്തിന്റെ തുടര്‍ച്ചയായ മൂന്നാം സീസണാണിത്. 2024ല്‍ കമ്മിന്‍സിനു കീഴില്‍ എസ്ആര്‍എച്ച് റണ്ണറപ്പായിരുന്നു. പക്ഷെ കഴിഞ്ഞ തവണ പ്ലേഓഫ് പോലുമെത്താതെയാണ് അവര്‍ പുറത്തായത്.
ആറാമതായാണ് ടീം ഫിനിഷ് ചെയ്തത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ തന്നെ തുടരും. 2024ല്‍ ജിടി തീര്‍ത്തും നിറം മങ്ങിയിരുന്നെങ്കിലും കഴിഞ്ഞ എഡിഷനില്‍ പ്ലേഓഫ് വരെയെത്തിക്കാന്‍ ഗില്ലിനു സാധിച്ചിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്തു നിന്നും റിഷഭ് പന്തിനെ മാറ്റി പകരം മിച്ചെല്‍ മാര്‍ഷിനെ നിയമിച്ചേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ റിഷഭിനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ എല്‍എസ്ജി തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ എഡിഷനില്‍ ലഖ്‌നൗ ഏഴാം സ്ഥാനത്തേക്കു വീണിരുന്നു.

നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ക്യാപ്റ്റന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നു. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ തവണ കന്നി ഐപിഎല്‍ ട്രോഫി ആര്‍സിബിക്കു സമ്മാനിച്ച രജത് പാട്ടിധാര്‍ തന്നെ തുര്‍ടര്‍ന്നും നയിക്കും.

RAJAT PATIDAR

കഴിഞ്ഞ സീസണില്‍ നന്നായി തുടങ്ങിയ ശേഷം പിന്നീട് ട്രാക്ക് തെറ്റി പ്ലേഓഫ് പോലുമെത്താതെ പുറത്തായ ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പക്ഷെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു നായകസ്ഥാനത്തു ഒരു ചാന്‍സ് കൂടി നല്‍കാന്‍ ഡിസി തീരുമാനിച്ചിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സിനെ കഴിഞ്ഞ എഡിഷനില്‍ കന്നിക്കിരീടത്തിനു കൈയെത്തുംദൂരത്ത് വരെയെത്തിച്ച സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ തന്നെ അടുത്ത തവണയും നായകസ്ഥാനത്തുണ്ടാവും.

ഇവര്‍ക്കു ക്യാപ്റ്റന്മാര്‍ വേണം

മൂന്നു തവണം ഐപിഎല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കാണ് ഇനി ക്യാപ്റ്റന്‍മാരെ ആവശ്യം. സഞ്ജു സാംസണ്‍ ടീം വിട്ടതോടെയാണ് റോയല്‍സിനു പുതിയ ക്യാപ്റ്റനെ ആവശ്യമായി വന്നത്.

ട്രേഡ് വിന്‍ഡോയില്‍ ടീമിലെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുതിയ നായകനായേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. വീണ്ടും പരിശീലകസ്ഥാനമേറ്റെടുത്ത കുമാര്‍ സങ്കക്കാരയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെയായിരുന്നു കഴിഞ്ഞ തവണ കെകെആറിനെ നയിച്ചത്. പക്ഷെ ടീം ഫിനിഷ് ചെയ്തത് എട്ടാംസ്ഥാനത്താണ്. രഹാനെയ്ക്കു പകരം പുതിയൊരാളെ ക്യാപ്റ്റനാക്കാനാണ് കെകെആറിന്റെ പ്ലാന്‍. അതിനു യോജിച്ചയാളെ അടുത്ത ലേലത്തില്‍ അവര്‍ ടീമിലെത്തിച്ചേക്കുകയും ചെയ്യും.

Story first published: Tuesday, November 18, 2025, 7:31 [IST]
Other articles published on Nov 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+