Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇത്രയും പ്രതീക്ഷിച്ചില്ല, ഞെട്ടിച്ച് പാട്ടിധാര്‍!! കെണിയില്‍ കുരുങ്ങി ശ്രേയസ്

ചണ്ഡീഗഡ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ സ്വന്തം തടക്കത്തില്‍ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബിനെ പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റെടുത്ത് ആര്‍സിബി ഞെട്ടിച്ചു. പരിക്കു കാരണം കഴിഞ്ഞ രണ്ടു കളിയിലും വിട്ടുനിന്ന നായകന്‍ രജത് പാട്ടിദാറിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് പഞ്ചാബിനെ തകര്‍ത്തത്.

മികച്ച ബൗളിങ് റൊട്ടേഷനുകളിലൂടെയും ഫീല്‍ഡ് ക്രമീകരണത്തിലൂടെയും പഞ്ചാബിനെ ആര്‍സിബി വരിഞ്ഞുകെട്ടി. പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ എടുത്തു പറയേണ്ടത് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ മാസ്റ്റര്‍ സ്‌ട്രോക്കാണ്. കൃത്യമായ പ്ലാനൊരുക്കിയാണ് അദ്ദേഹം മിന്നുന്ന ഫോമിലുള്ള ശ്രേയസിനെ പൂട്ടിയത്. ഇതു എങ്ങനെയാണെന്നു നോക്കാം.

PATIDAR SHREYAS

പാട്ടിധാര്‍ പൊളിയല്ലേ?

മുള്ളന്‍പൂരില്‍ നടന്ന പോരാട്ടത്തില്‍ ടോസ് മുതല്‍ എല്ലാം ആര്‍സിബി നായകന്‍ രജത് പാട്ടിധാറിനു അനുകൂലമായിരുന്നു. പരിക്കില്‍ നിന്നു മോചിതനായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് തിരിച്ചെത്തുകയും ചെയ്തതോടെ ആര്‍സിബി ബൗളിങ് ഡബിള്‍ സ്‌ട്രോങായി മാറി.

ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും ആര്‍സിബിക്കായി ന്യൂബോള്‍ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പാട്ടിധാറിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു ഭുവിയെയും ഇടംകൈയന്‍ പേസര്‍ യഷ് ദയാലിനെയാണ് അദ്ദേഹം ന്യൂബോള്‍ ഏല്‍പ്പിച്ചത്. പിച്ചില്‍ നിന്നും ഭുവിക്കും ദയാലിനും അപ്രതീക്ഷിത ബൗണ്‍സും സ്വിങും ലഭിച്ചതോടെ പഞ്ചാബ് പതറി.

രണ്ടാം ഓവറില്‍ തന്നെ പ്രിയാന്‍ഷ് ആര്യയെ (7) പുറത്താക്കി ദയാല്‍ പഞ്ചാബിനു ആദ്യ ഷോക്ക് നല്‍കി. അടുത്ത ഓവറില്‍ തന്നെ മറ്റൊരു ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങിനെയും (18) ആര്‍സിബി മടക്കി. ഇത്തവണ വിക്കറ്റ് ഭുവിക്കായിരുന്നു. തൊട്ടുമുമ്പത്തെ ഓവറില്‍ ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയ ദയാലിനു അടുത്ത ഓവറും കൊടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പാട്ടിദാറിന്റെ മറ്റൊരു മാസ്റ്റര്‍ സ്‌ട്രോക്ക് കണ്ടു.

നാലാമതായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണെന്നു കണ്ടതോടെ പാട്ടിധാര്‍ ഹേസല്‍വുഡിനെ ആദ്യ ഓവറിനായി വിളിക്കുരയായിരുന്നു. ഇതിനൊരു കാരണം കൂടിയുണ്ട്. നേരത്തേ ടി20യില്‍ മൂന്നുതവണ ശ്രേയസിന്റെ വിക്കറ്റെടുത്ത ബൗളറാണ് ഹേസല്‍വുഡ്. ഇതു തന്നെയാണ് അദ്ദേഹത്തെ കൊണ്ടുവരാന്‍ പാട്ടിധാറിനെ പ്രേരിപ്പിച്ചത്.

JOSH HAZLEWOOD

ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ശ്രേയസിനെ ഹേസല്‍വുഡ് മടക്കി. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് ജോഷ് ഇംഗ്ലിസാണ്. ലോങ്‌ലെഗിലേക്കു ഷോട്ട് കളിച്ച് അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്നു സ്‌ട്രൈക്ക് ശ്രേയസിന്. നേരിട്ട ആദ്യബോളില്‍ അദ്ദേഹത്തെ ഹേസല്‍വുഡ് ബീറ്റ് ചെയതു. അടുത്ത ബോള്‍ ഓഫ്‌സൈഡിലേക്കു കളിച്ച് ശ്രേയസ് ഡബിളെടുത്തു.

എന്നാല്‍ തൊട്ടടുത്ത ബോളില്‍ അദ്ദേഹം വീണു. മോശം ഷോട്ട് സെലക്ഷനാണ് ശ്രേയസിനു വിനയായത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ലെങ്ത്ത് ബോളിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ശ്രേയസ് വലിയ ഷോട്ടിനു തുനിയുകയായിരുന്നു.

പക്ഷെ അപ്രതീക്ഷിത ബൗണ്‍സ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളില്‍. ഇതോടെ മൂന്നു ബോളില്‍ രണ്ടു റണ്‍സോടെ ശ്രേയസിനു ഞെട്ടലോടെ ക്രീസ് വിടേണ്ടി വന്നു.

Story first published: Thursday, May 29, 2025, 20:47 [IST]
Other articles published on May 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+