Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചഹല്‍, അര്‍ഷ്ദീപ്, വെങ്കി!! അമ്പമ്പോ.. ആര്‍സിബി നോട്ടമിട്ടവരുടെ ലിസ്റ്റ് ലീക്കായി

കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂ ടീം നോട്ടമിട്ട കളിക്കാരുടെ ലിസ്റ്റ് (Wishlist) ലീക്കായിരിക്കുകയാണ്. ചില സര്‍പ്രൈസ് താരങ്ങള്‍ ഈ ലിസ്റ്റിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ലേലത്തില്‍ ലക്ഷ്യമിട്ടവരില്‍ ചിലരെ ടീമിലെത്തിക്കുന്നതില്‍ അവര്‍ വിജയിച്ചപ്പോള്‍ ചില മുന്‍നിര താരങ്ങളെ കൈവിടേണ്ടി വരികയും ചെയ്തു.

ലേലത്തിനു മുമ്പ് വെറും മൂന്നു താരങ്ങളെ മാത്രമേ ആര്‍സിബി നിലനിര്‍ത്തിയിരുന്നുള്ളൂ. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, മധ്യനിര ബാറ്റര്‍ രജത് പാട്ടിധര്‍, പേസര്‍ യഷ് ദയാല്‍ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. ശേഷിച്ചവരെ മുഴുവന്‍ ഒഴിവാക്കുകയും ചെയ്തു.

ഇതോടെ ഇംപാക്ട് പ്ലെയറെയുള്‍പ്പെടെ പ്ലെയിങ് ഇലവനിലേക്കു മികച്ച എട്ടു കളിക്കാരെയും ആര്‍സിബിക്കു നോട്ടമിടേണ്ടതായി വരികയും ചെയ്തു. ഇതിനായി ആര്‍സിബി കണ്ടു വച്ചിരുന്ന കളിക്കാരുടെ ലിസ്റ്റാണ് ആര്‍സിബിയന്‍സ് ഒഫീഷ്യലെന്ന എക്‌സ് പേജിലൂടെ പുറത്തു വന്നിട്ടുള്ളത്.

YUZVENDRA CHAHAL

നോട്ടമിട്ടത് ആരെയൊക്കെ?

ഒരു വിദേശ ഓപ്പണര്‍
വെങ്കടേഷ് അയ്യര്‍
ഡേവിഡ് മില്ലര്‍ / ലിയാം ലിവിങ്സ്റ്റണ്‍ / ടിം ഡേവിഡ് / ഡൊണോവന്‍ ഫെരേര / റോവ്‌മെന്‍ പവെല്‍
ജിതേഷ് ശര്‍മ
ഇന്ത്യന്‍ ബാറ്റര്‍
കാഗിസോ റബാഡ / മിച്ചെല്‍ സ്റ്റാര്‍ക്ക് / ജോഷ് ഹോസല്‍വുഡ് / നതാന്‍ എല്ലിസ്/ നുവാന്‍ തുഷാര/ സാം കറെന്‍
ടി നടരാജന്‍ / ഭുവനേശ്വര്‍ കുമാര്‍ / പ്രസിദ്ധ് കൃഷ്ണ / അര്‍ഷ്ദീപ് സിങ്/ മുഹമ്മദ് ഷമി
അല്ല ഗസന്‍ഫര്‍ / മഹീഷ് തീക്ഷണ / നൂര്‍ അഹമ്മദ്
യുസ്വേന്ദ്ര ചഹല്‍

എന്നിവരാണ് ലേലത്തില്‍ ആര്‍സിബിയുടെ വിഷ് ലിസ്റ്റിലുണ്ടായിരുന്ന കളിക്കാര്‍. ഇവരില്‍ ആര്‍സിബിയുടെ മുന്‍ താരം കൂടിയായ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ ചഹല്‍, പേസര്‍ അര്‍ഷ്ദീപ്, ഓള്‍റൗണ്ടര്‍ വെങ്കടേഷ് എന്നിവരെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തുകയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്. ഇതോടെ മൂന്നു പേരെയും ആര്‍സിബിക്കു ടീമിലെത്തിക്കാനും സാധിച്ചില്ല.

ചഹലും അര്‍ഷ്ദീപും 18 കോടി രൂപ വീതം നേടി പഞ്ചാബ് കിങ്‌സിലേക്കു ചേക്കേറിയപ്പോള്‍ വെങ്കടേഷിനെ മുന്‍ ടീമും നിലവിലെ ചാംപ്യന്‍മാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 23.75 കോടി രൂപയ്ക്കും റാഞ്ചുകയായിരുന്നു. വെങ്കടേഷിനായുള്ള നീക്കം പാളിയതോടെ തങ്ങളുടെ മുന്‍ താരം കൂടിയായ മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെയാണ് ആര്‍സിബി ടീമിലേക്കു എത്തിച്ചത്.

ചഹലിനു പകരം ഇന്ത്യന്‍ യുവ സ്പിന്നര്‍ സുയാഷ് ശര്‍മയെയും അവര്‍ സ്വന്തമാക്കി. നോട്ടമിട്ടവരില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷിനെ വാങ്ങുന്നതില്‍ മാത്രമാണ് ആര്‍സിബി പൂര്‍ണമായും വിജയിച്ചത്. ഇന്ത്യന്‍ പേസര്‍മാരിലും വിദേശ പേസര്‍മാരിലും സ്പിന്നര്‍മാരിലുമെല്ലാം അവര്‍ക്കു ഒന്നിലേറെ ഓപ്ഷനുകള്‍ വിഷ് ലിസ്റ്റിലുണ്ടായിരുന്നു.

ഇന്ത്യന്‍ പേസര്‍മാരില്‍ പ്രധാനമായും അഞ്ചു പേരാണ് ആര്‍സിബിയുടെ വിഷ് ലിസ്റ്റിലുണ്ടായിരുന്നത്. ഇവരില്‍ അര്‍ഷ്ദീപിനെക്കൂടാതെ ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരുമുണ്ടായിരുന്നു. ഭുവിയെയാണ് ലേലത്തില്‍ ആര്‍സിബി കൈക്കലാക്കിയത്.

BHUVNESHWAR KUMAR

വിദേശ പേസര്‍മാരില്‍ കാഗിസോ റബാഡ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നതാന്‍ എല്ലിസ്, നുവാന്‍ തുഷാര, സാം കറെന്‍ എന്നിവരായിരുന്നു വിഷ് ലിസ്റ്റില്‍. ഹേസല്‍വുഡിനെ ടീമിലെത്തിക്കാനും ആര്‍സിബിക്കു കഴിഞ്ഞു.

പക്ഷെ വിദേശ സ്പിന്നര്‍മാരില്‍ അല്ല ഗസന്‍ഫര്‍, മഹീഷ് തീക്ഷണ, നൂര്‍ അഹമ്മദ് എന്നിവരില്‍ ആരെയും ആര്‍സിബിക്കു ലഭിച്ചില്ല. ഇതോടെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ സ്വപ്‌നില്‍ സിങിനെ അവര്‍ വാങ്ങുകയായിരുന്നു.

വിദേശ ഓപ്പണറായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടിനെയാണ് ആര്‍സിബി വാങ്ങിയത്. അഞ്ചാം നമ്പറിലേക്കു ലിയാം ലിവിങ്‌സ്റ്ററിനെയും തൊട്ടുതാഴെയായി ഇന്ത്യന്‍ ബാറ്ററുടെ റോളിലേക്കു ക്രുനല്‍ പാണ്ഡ്യ, മനോജ് ബണ്ഡഗെ എന്നിവരെയും ആര്‍സിബി വാങ്ങിക്കുകയും ചെയ്തു.

Story first published: Tuesday, December 10, 2024, 22:29 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+