For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ചഹല്‍ 2.0!! ബാറ്റിങും പഠിച്ചു? കളിച്ചത് കിടു ഇന്നിങ്സ്, റോയല്‍സ് കാണുന്നില്ലേ?

ലഖ്‌നൗ: ഐപിഎല്ലില്‍ മെഗാ ലേലത്തിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബാറ്റിങില്‍ കസറിയിരിക്കുകയാണ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ബൗളിങില്‍ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും ബാറ്റിങിലെ ദൗര്‍ബല്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. ബാറ്റിങ് ഒട്ടും തന്നെ അറിയില്ലെന്നതാണ് ചഹലിനെതിരേയുള്ള പ്രധാന വിമര്‍ശനം.

എന്നാല്‍ ബാറ്റിങ് വശമില്ലന്നു പരിഹസിച്ച് തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്നു കിടിലന്‍ ഇന്നിങ്‌സുമായി കാണിച്ചു തന്നിരിക്കുകയാണ് ചഹല്‍. രഞ്ജി ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഹരിയാനയ്ക്കായി പത്താം നമ്പറില്‍ ഇറങ്ങിയാണ് അദ്ദേഹം കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവച്ചത്. ഓള്‍റൗണ്ടറായി മാറാന്‍ തനിക്കു ഭാവിയില്‍ സാധിക്കുമെന്നും ചഹല്‍ തെളിയിച്ചിരിക്കുകയാണ്.

YUZVENDRA CHAHAL

ചഹലിന്റെ ഇന്നിങ്‌സ്

ഉത്തര്‍ പ്രദേശുമായുള്ള ഗ്രൂപ്പ് സി മല്‍സരത്തിലാണ് ഹരിയാനയ്ക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ യുസ്വേന്ദ്ര ചഹല്‍ ബാറ്റിങില്‍ തന്റെ സാന്നിധ്യമറിയിച്ചത്. പത്താമാനായി ക്രീസിലെത്തിയ അദ്ദേഹം കരിയര്‍ ബെസ്റ്റ് സ്‌കോറായ 48 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 152 ബോളുകള്‍ നേരിട്ട ചഹലിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളുമുള്‍പ്പെട്ടിരുന്നു.

ഹരിയാന ടീം ഒമ്പതു 396 റണ്‍സില്‍ നില്‍ക്കവെയാണ് ചഹല്‍ ക്രീസിലെത്തിയത്. ടീം 400 റണ്‍സ് പോലും അപ്പോള്‍ പിന്നിടുമോയെന്നതു സംശയമായിരുന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ അമന്‍ കുമാറിനെ (14*) കൂട്ടുപിടിച്ച് ചഹല്‍ ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

57 റണ്‍സ് ഈ ജോടി ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഹരിയാനയുടെ ടോട്ടല്‍ 453 റണ്‍സിലേക്കും ഉയര്‍ന്നു. കന്നി ഫിഫ്റ്റിയിലേക്കു കുതിച്ച ചഹലിനെ ഈ നേട്ടത്തിന് രണ്ടു റണ്‍സ് മാത്രം അകലെ ശിവം ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു.

ചഹലിന്റെ ബാറ്റിങ് കരിയര്‍

യുസ്വേന്ദ്ര ചഹലിന്റെ ബാറ്റിങ് കരിയറിലേക്കു വരികയാണെങ്കില്‍ ഇതുവരെ അദ്ദേഹം ഒരു ഫോര്‍മാറ്റിലും ഫിഫ്റ്റി കുറിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 42 റണ്‍സായിരുന്നു ചഹലിന്റെ നേരത്തേയുള്ള ഏറ്റവും മികച്ച പ്രകടനം. ഇതാണ് അദ്ദേഹം ഇത്തവണ തിരുത്തി 48 ലെത്തിച്ചിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ ഇതുവരെ 39 മല്‍സരങ്ങളിലായി 57 ഇന്നിങ്‌സുകളിലാണ് ചഹല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും നേടാനായത് 350 റണ്‍സുമാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 138 മല്‍സരങ്ങളില്‍ നിന്നായി 49 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് വീശിയത്. 300 റണ്‍സ് നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 24 റണ്‍സുമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ ചഹല്‍ കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 77 റണ്‍സും ടി20യില്‍ ആറിന്നിങ്‌സുകളില്‍ നിന്നും ആറു റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങില്‍ തന്നെ ഒട്ടും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ രഞ്ജിയില്‍ ഹരിയാനയ്‌ക്കൊപ്പം പുതിയൊരു ചഹലിനെ ക്രിക്കറ്റ് ലോകം കണ്ടത്.

റോയല്‍സ് കൈവിട്ടേക്കും

2022ലെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതു മുതല്‍ ബൗളിങില്‍ അവരുടെ തുറുപ്പുചീട്ടാണ് ചഹല്‍. പവര്‍പ്ലേ മുതല്‍ ഡെത്ത് ഓവര്‍ വരെ കളിയുടെ പല ഘട്ടങ്ങളിലും നായകന്‍ സഞ്ജു സാംസണ്‍ അദ്ദേഹത്തെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ വിക്ക റ്റുകള്‍ പിഴുത് റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ ചഹല്‍ നല്‍കുകയും ചെയ്തിരുന്നു. പക്ഷെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ടീം നിലനിര്‍ത്താനുള്ള സാധ്യതയില്ലെന്നാണ് സൂചനകള്‍. ആര്‍ടിഎം വഴി ലേലത്തില്‍ ചഹലിനെ തിരികെ വാങ്ങുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

Story first published: Monday, October 21, 2024, 13:12 [IST]
Other articles published on Oct 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+