For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കളിച്ചത് 142 ബോള്‍!! ചഹല്‍ ബാറ്ററായോ? റോയല്‍സിനു മാത്രമല്ല, ഇന്ത്യക്കായി ടെസ്റ്റിനും റെഡി

ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നഷ്ടമായ സ്ഥാനം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഇതിനായി ബൗളിങിനൊപ്പം ബാറ്റിങിലും തന്റെ കഴിവുകള്‍ മിനുക്കിയെടുത്തു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ബൗളറെന്ന നിലയില്‍ മാത്രമല്ല, ബാറ്റിങിലും ഇനി തന്നെ വിശ്വസിക്കാമെന്ന സൂചനയാണ് രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ ഹരിയാന ടീമിനോടൊപ്പം ചഹല്‍ നല്‍കുന്നത്.

മധ്യപ്രദേശുമായുള്ള എലൈറ്റ് ഗ്രൂപ്പ് സി മല്‍സരത്തില്‍ പത്താം നമ്പറിലെത്തി കസറിയിരിക്കുകയാണ് ചഹല്‍. ഈ സീസണിലെ രഞ്ജിയില്‍ നേരത്തേയും അദ്ദേഹം തന്റെ ബാറ്റിങ് പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിനെതിരേയും തിളങ്ങിയതോടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനും താന്‍ സജ്ജനായി കഴിഞ്ഞുവെന്നാണ് ചഹല്‍ തെളിയിച്ചിരിക്കുന്നത്.

ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കാനിരിക്കെ ബാറ്റിങിലെ അദ്ദേഹത്തിന്റെ ഹീറോയിസം രാജസ്ഥാന്‍ റോയല്‍സിനെയും സന്തോഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ റോയല്‍ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് അടുത്ത സീസണിലും നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

YUZVENDRA CHAHAL

142 ബോള്‍ നേരിട്ടു

മധ്യപ്രദേശിനെതിരേ ഇന്‍ഡോറില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സിലായിരുന്നു ബാറ്റിങില്‍ യുസ്വേന്ദ്ര ചഹലിന്റെ ഹീറോയിസം. മധ്യപ്രദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 308 റണ്‍സിനു മറുപടിയില്‍ ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 440 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ടീമിനു ലീഡ് നേടിക്കൊടുക്കുന്നതില്‍ ചഹലും തന്റേതായ റോള്‍ വഹിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പത്താമനായി ക്രീസിലെത്തിയ ചഹല്‍ അസാധാരണ ക്ഷമയും ബാറ്റിങ് ടെക്‌നിക്കും കൊണ്ട് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. 142 ബോളുകളാണ് അദ്ദേഹം ക്രീസില്‍ നങ്കൂരമിട്ടു കളിച്ചത്. രണ്ടു ഫോറുകളടക്കം 27 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ടീം എട്ടു വിക്കറ്റിനു 339 റണ്‍സില്‍ നില്‍ക്കെയാണ് ചഹല്‍ ക്രീസിലെത്തിയത്. ഈ സമയത്തു ഹരിയാന 350 റണ്‍സ് പോലും തികയ്ക്കുന്ന കാര്യം സംശയമായിരുന്നു.

എന്നാല്‍ ഹര്‍ഷല്‍ പട്ടേലിനൊപ്പം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ചഹല്‍ ടീമിനെ 400 കടത്തുകയായിരുന്നു. രണ്ടു സെഷനുകളോളം വിക്കറ്റ് കൈവിടാതെ സ്പിന്നല്‍ ക്രീസില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തു. ടീം ടോട്ടല്‍ 406 റണ്‍സില്‍ നില്‍ക്കൊയാണ് ശുഭം ശര്‍മയുടെ ബൗളിങില്‍ ബൗള്‍ഡായി അദ്ദേഹം മടങ്ങിയത്. എങ്കിലും ചഹലിന്റെ ഈ പോരാട്ടവീര്യം ഏറെ കൈയടി നേടുകയും ചെയ്തു.

നേരത്തേയും മിന്നിച്ചു

രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശുമായുള്ള മുമ്പത്തെ മല്‍സരത്തിലും യുസ്വേന്ദ്ര ചഹലിന്റെ ബാറ്റിങ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിയില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 48 റണ്‍സ് കുറിച്ചായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. 152 ബോളുകള്‍ നേരിട്ട ചഹല്‍ ആറു ഫോറുകളുമടിച്ചിരുന്നു. പക്ഷെ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ ഫിഫ്റ്റിയെന്ന വമ്പന്‍ നേട്ടം വെറും രണ്ടു റണ്‍സകലെ അദ്ദേഹത്തില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

ഇപ്പോള്‍ മധ്യപ്രദേശിനെതിരേയും 100 പ്ലസ് ബോളകള്‍ കളിച്ചതോടെ താന്‍ പഴയ ചഹല്‍ അല്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം. നേരത്തേ ചഹല്‍ നേരിട്ട പ്രധാനപ്പെട്ട വിമര്‍ശനം ബാറ്റിങ് തീരെ വഴങ്ങില്ലെന്നതായിരുന്നു. ഈ ചീത്തപ്പേര് ഇപ്പോള്‍ അദ്ദേഹം പതിയെ മായ്ച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, ചഹലിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലേക്കു വന്നാല്‍ 40 മല്‍സരങ്ങളിലായി 58 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും നേടാനായത് 398 റണ്‍സുമാണ്. 49 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്. ഇത്തവണത്തെ രഞ്ജിയില്‍ നേടിയ 48 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Tuesday, October 29, 2024, 18:54 [IST]
Other articles published on Oct 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+