Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണിയേക്കാള്‍ കിടു നായകനോ രോഹിത്, ഏറ്റവും ബെസ്റ്റ് ആര്? യുവരാജ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണത്തെ സീസണിന് മുമ്പ് മെഗാ താരലേലം നടക്കുന്നുണ്ട്. വലിയ പൊളിച്ചെഴുത്ത് ഇത്തവണ എല്ലാ ടീമുകളിലും ഉണ്ടാവുമെന്നുറപ്പാണ്. പല ടീമിന്റേയും നായകന്മാരും പരിശീലകരും മാറുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം തന്നെ പല ടീമും പരിശീലകരേയും നായകന്മാരേയും മാറ്റിയിട്ടുണ്ട്. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവാണ് പ്രമുഖ ടീമുകളെല്ലാം ലക്ഷ്യമിടുന്നത്.

ഐപിഎല്ലിലെ മികച്ച നായകന്മാരെ പരിഗണിച്ചാല്‍ അതില്‍ രോഹിത് ശര്‍മയും എംഎസ് ധോണിയും തന്നെയാണ് മുന്നില്‍. രണ്ട് പേരും അഞ്ച് തവണ വീതം ഐപിഎല്ലില്‍ കിരീടം നേടിക്കൊടുത്ത നായകന്മാരാണ്. വിരാട് കോലിക്ക് ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും മികച്ച നായകന്മാരിലൊരാളാണ് അദ്ദേഹമെന്ന് പറയാം. ഇവരില്‍ ആരാണ് മികച്ച നായകനെന്ന് ചോദിച്ചാല്‍ രോഹിത് ശര്‍മ, ധോണി എന്നിവരിലൊരാളെയാവും കൂടുതല്‍ പേരും തിരഞ്ഞെടുക്കുക.

ഇപ്പോഴിതാ എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരിലെ മികച്ച നായകന്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.

രോഹിത്താണ് സൂപ്പര്‍ ക്യാപ്റ്റന്‍

ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച നായകനാണ് എംഎസ് ധോണി. യുവരാജ് ഭാഗമായ 2007, 2011 ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ നായകസ്ഥാനത്ത് ധോണിയായിരുന്നു. സിഎസ്‌കെയെ പ്രഥമ സീസണ്‍ മുതല്‍ നയിച്ച ധോണി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ ടി20യില്‍ ഏറ്റവും മികച്ച നായകന്മാരിലൊരാള്‍ രോഹിത് ശര്‍മയാണെന്നാണ് യുവരാജ് പറയുന്നത്.

'ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയാണ് മികച്ച നായകനെന്നാണ് കരുതുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും മത്സരഫലത്തെ മാറ്റാന്‍ അവന് കഴിവുണ്ട്. അതുകൊണ്ടുതന്നെ രോഹിത്താണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട നായകന്‍. അതേ സമയം മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോന്‍ ധോണിയെയാണ് മികച്ച നായകനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ ഓസീസ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും ധോണിയെയാണ് മികച്ച നായകനായി തിരഞ്ഞെടുത്തത്.

yuvraj singh

ധോണിയുമായി യുവിക്ക് ശത്രുത

എംഎസ് ധോണിക്ക് കീഴില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് യുവരാജ് സിങ്. അര്‍ബുദ ബാധിതനായ ശേഷം യുവരാജ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ ധോണി പിന്തുണച്ചിരുന്നു. എന്നാല്‍ യുവരാജ് സിങ്ങിന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്താന്‍ ആഗ്രഹമുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ യുവരാജിന് നായകസ്ഥാനം ലഭിക്കേണ്ടതായിരുന്നു. പക്ഷെ ധോണിയെയാണ് ടീം മാനേജ്‌മെന്റ് വിശ്വസിച്ചത്. ഇതില്‍ യുവരാജിന് അതൃപ്തിയുണ്ടായിരുന്നു.

ധോണിയെ അടുത്ത സുഹൃത്തായി കാണുന്നില്ലെന്ന് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. യുവരാജിന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്ന് യുവരാജിന്റെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനോടൊന്നും യുവരാജ് പ്രതികരിച്ചിട്ടില്ല. പക്ഷെ ധോണിയും യുവരാജും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പറയാം. ധോണി പ്രതിസന്ധി സമയത്ത് പിന്തുണച്ചില്ലെന്ന ആരോപണം പരോക്ഷമായി യുവരാജും ഉന്നയിച്ചിട്ടുള്ളതാണ്.

രോഹിത്തുമായി യുവിക്ക് നല്ല ബന്ധം

യുവരാജും രോഹിത് ശര്‍മയും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. യുവരാജിന്റെ കരിയറിന്റെ അവസാന സമയത്ത് മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ രോഹിത് അവസരമൊരുക്കിയിരുന്നു. എല്ലാവരാലും തഴയപ്പെട്ട് നിന്നിരുന്ന സമയത്ത് രോഹിത് ശര്‍മയാണ് യുവരാജിന് വിരമിക്കാന്‍ അവസരമൊരുക്കിക്കൊടുത്തത്.

ഇതിന്റെ സ്‌നേഹം രോഹിത്തിനോട് യുവരാജിനുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ് കാത്ത് സൂക്ഷിക്കുന്നത്. വിരാട് കോലിയോടും യുവിക്ക് നല്ല സൗഹൃദമുണ്ട്. എന്നാല്‍ ധോണിയോട് അത്ര അടുപ്പമില്ലെന്ന് തന്നെ പറയാം.

Story first published: Thursday, September 26, 2024, 18:06 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+