Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡല്‍ഹി കോച്ചാവാന്‍ യുവി, ക്യാപ്റ്റനായി സഞ്ജു; സഹീര്‍ ഖാനുമെത്തും- റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലവും നടക്കുന്നുണ്ട്. ഇതിന് മുമ്പ് തന്നെ പല സൂപ്പര്‍ താരങ്ങളേയും ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ് ടീമുകളെല്ലാം. പല ടീമുകളും നായകനേയും പരിശീലകനേയുമടക്കം മാറ്റാന്‍ പദ്ധതി ഇടുകയാണ്. പല വമ്പന്‍ കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വമ്പന്‍ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

റിക്കി പോണ്ടിങ് പരിശീലക സ്ഥാനമൊഴിഞ്ഞതോടെ ഡല്‍ഹിക്ക് പുതിയ പരിശീലകനെ ആവശ്യമാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഡല്‍ഹിയുടെ പരിശീലകനാവുമെന്നാണ്. ഇതിനോടകം യുവരാജ് സിങ് അക്കാദമിക്ക് കീഴില്‍ കുട്ടികളെ അദ്ദേഹം വാര്‍ത്തെടുക്കുന്നുണ്ട്. ഹൈദരാബാദിനായി ഐപിഎല്ലില്‍ തിളങ്ങുന്ന അഭിഷേക് ശര്‍മ യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്.

പരിശീലകസ്ഥാനത്തേക്കെത്താന്‍ സമീപകാലത്തായി യുവരാജ് ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയുടെ പരിശീലകസ്ഥാനത്തേക്ക് യുവരാജ് എത്തുമെന്നാണ്. ടീമുമായി യുവരാജ് ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരം. യുവരാജ് സിങ് ഇന്ത്യക്കായി ഐസിസി ലോകകപ്പുകളില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

വലിയ ആരാധക പിന്തുണയും യുവരാജിനുണ്ട്. അതുകൊണ്ടുതന്നെ യുവരാജിന്റെ വരവ് ഡല്‍ഹിക്ക് വലിയ കരുത്താവുമെന്നുറപ്പ്. മറ്റ് ചില പ്രധാന മാറ്റങ്ങളും ഡല്‍ഹിയിലുണ്ടാവുമെന്നാണ് വിവരം. ഡല്‍ഹിയുടെ നിലവിലെ നായകന്‍ റിഷഭ് പന്താണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭിനെ സിഎസ്‌കെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. എംഎസ് ധോണിക്ക് പകരക്കാരനായി റിഷഭിനെ കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമം നടത്തുന്നുണ്ട്.

zaheer khan

അതുകൊണ്ടുതന്നെ പകരം നായകനെ ഡല്‍ഹിക്ക് ആവശ്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കാനൊരുങ്ങുന്ന ശ്രേയസ് അയ്യരും രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങുന്ന സഞ്ജു സാംസണുമാണ് ഡല്‍ഹിയുടെ പരിഗണനയിലുള്ളത്. ലഭിക്കുന്ന സൂചന പ്രകാരം സഞ്ജുവിനെ നായകസ്ഥാനത്തേക്കെത്തിക്കാനാണ് ഡല്‍ഹി ആഗ്രഹിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ സഞ്ജു ഡല്‍ഹിക്കായി കളിച്ചിട്ടുണ്ട്.

ശ്രേയസ് അയ്യര്‍ നേരത്തെ ഡല്‍ഹിയെ നയിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ടി20യില്‍ ശ്രേയസിനെ മികച്ച താരമെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ ശ്രേയസിനെ കൊണ്ടുവരാന്‍ ഡല്‍ഹി വലിയ താല്‍പര്യം കാട്ടിയേക്കില്ല. ഡല്‍ഹിയുടെ ബൗളിങ് പരിശീലകനായി സഹീര്‍ ഖാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് വിടാന്‍ സഹീര്‍ ഖാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായി സഹീര്‍ ഖാന്‍ പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഡല്‍ഹിയുടെ ഓഫര്‍ ലഭിച്ചാല്‍ സഹീര്‍ ഡല്‍ഹിയിലേക്ക് പോകുമെന്നുറപ്പ്. നേരത്തെ ഡല്‍ഹിക്കായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തിട്ടുള്ള താരമാണ് സഹീര്‍ ഖാന്‍. അതുകൊണ്ടുതന്നെ ഡല്‍ഹിയുടെ പരിശീലക സംഘത്തിന്റെ ഭാഗമാവാന്‍ സഹീര്‍ ഖാന് വലിയ താല്‍പര്യം ഉണ്ടാവുമെന്ന് തന്നെ പറയാം. എന്തായാലും വലിയ പൊളിച്ചെഴുത്തിലേക്കാണ് ഡല്‍ഹി നീങ്ങുന്നത്.

യുവരാജ് പരിശീലകനും സഞ്ജു ക്യാപ്റ്റനും സഹീര്‍ ഖാന്‍ ബൗളിങ് പരിശീലകനുമായി ഒരു ടീം വരുമ്പോള്‍ വലിയ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. ഡല്‍ഹി പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കിരീടത്തിലേക്കെത്തിയിട്ടില്ല. ഇത്തവണ കന്നി കിരീടമാണ് ഡല്‍ഹി സ്വപ്‌നം കാണുന്നത്. യുവരാജ് സിങ്ങിന് പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല. എന്നാല്‍ താരമായിരുന്നപ്പോള്‍ അദ്ദേഹം കാട്ടിയ മികവ് പരിശീലകനാവുമ്പോഴും കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Sunday, August 25, 2024, 6:42 [IST]
Other articles published on Aug 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+