For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജയ്‌സ്വാള്‍ സ്വയം കുഴിതോണ്ടുന്നു? നോട്ടമിടുന്നത് ക്യാപ്റ്റന്‍സി! അടുത്ത കാംബ്ലിയാവുമോ?

മുംബൈ: ഇന്ത്യന്‍ ടീം വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണര്‍ ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്കായും ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ജയ്‌സ്വാള്‍ അടുത്ത സൂപ്പര്‍ ഹീറോസിലൊരാളായി ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. ഓസ്‌ട്രേലിയയിലടക്കം കളിച്ച് ടെസ്റ്റിലടക്കം മികവ് കാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോയാണ് ജയ്‌സ്വാള്‍.

എന്നാല്‍ സമീപകാലത്തായി ജയ്‌സ്വാളിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. താരത്തെ ചുറ്റിപ്പറ്റി ഇപ്പോള്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഇത് ജയ്‌സ്വാളിന്റെ പ്രകടനത്തേയും ബാധിക്കുന്നു. ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമാണ്. എന്നാല്‍ ഇപ്പോള്‍ ജയ്‌സ്വാള്‍ മുംബൈ വിടാന്‍ താല്‍പര്യം അറിയിച്ചിരിക്കുകയാണ്. ഗോവന്‍ ടീമിനായി കളിക്കാനായി എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് എന്‍ഒസി നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ജയ്‌സ്വാള്‍ മുംബൈ വിടാനുള്ള കാരണം അച്ചടക്കമില്ലാത്തതിന് ടീം ശിക്ഷതാണെന്നാണ് ഏറ്റവും പുതിയ വിവരം. ടീം നായകനായ അജിന്‍ക്യ രഹാനെയുടെ കിറ്റില്‍ ജയ്‌സ്വാള്‍ ചവിട്ടുന്ന സാഹചര്യംപോലുമുണ്ടായി എന്നാണ് വിവരം. ജയ്‌സ്വാള്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണെന്ന ധാരണയിലേക്ക് താരം എത്തിയെന്ന തോന്നലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപവും ഇതിനോടകം ശക്തമാവുന്നുണ്ട്.

ജയ്‌സ്വാളിന്റെ ലക്ഷ്യം കാപ്റ്റന്‍സി

യശ്വസി ജയ്‌സ്വാള്‍ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് ഇന്ന് ഇന്ത്യന്‍ ടീമിന്റെ യുവ സൂപ്പര്‍ താരമായിരിക്കുന്ന കളിക്കാരനാണ്. സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ള താരം മികച്ച സാങ്കേതികതകൊണ്ടും വിസ്മയിപ്പിക്കുന്നവനാണ്. എന്നാല്‍ ഇപ്പോള്‍ ജയ്‌സ്വാള്‍ നായകസ്ഥാനം നോട്ടമിടുന്നുണ്ടെന്നും ഇത് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നുമാാണ് വിവരം. മുംബൈ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ജയ്‌സ്വാള്‍ ആഗ്രഹിച്ചെങ്കിലും ലഭിച്ചില്ല.

കൂടാതെ ഇന്ത്യന്‍ ടീമിലെ യുവ ഹീറോയെന്ന പരിഗണന ജയ്‌സ്വാളിന് മുംബൈ ടീമില്‍ ലഭിച്ചില്ല. ഇതെല്ലാം മുംബൈ ടീമില്‍ നിന്ന് മാറാന്‍ ജയ്‌സ്വാളിനെ പ്രേരിപ്പിക്കുന്നു. മുംബൈ ടീമില്‍ കളിക്കവെ നായകനായ രഹാനെയുള്ള വാക്കുകള്‍ അവഗണിച്ചതിന് രഹാനെയെ ഫീല്‍ഡിങ്ങില്‍ നിന്ന് പുറത്താക്കിയിരുന്നു.

ajinkya rahane

ഗോവന്‍ ടീമിലേക്ക് മാറിയാന്‍ നായകസ്ഥാനത്തേക്കെത്താമെന്നാണ് ജയ്‌സ്വാളിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മുംബൈ ടീമില്‍ അച്ചടക്കം കാട്ടാത്ത ജയ്‌സ്വാള്‍ ഇതിനോടകം കണ്ണിലെ കരടായി മാറിയിട്ടുണ്ട്. താരത്തിന്റെ തീരുമാനം സ്വയം കുഴിതോണ്ടലായി മാറുമോയെന്നതാണ് അറിയേണ്ടത്.

രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനവും നോട്ടമിടുന്നു

യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ഇത്തവണ സഞ്ജു സാംസണിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആദ്യത്തെ മൂന്ന് മത്സരത്തില്‍ ആരാവും രാജസ്ഥാനെ നയിക്കുകയെന്നത് വലിയ ചോദ്യമായിരുന്നു. ഈ സമയത്ത് റിയാന്‍ പരാഗിനൊപ്പം യശ്വസി ജയ്‌സ്വാളിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ജയ്‌സ്വാളിനെ മറികടന്ന് പരാഗ് രാജസ്ഥാന്റെ നായകനായി മാറുകയായിരുന്നു.

ഇതില്‍ ജയ്‌സ്വാളിന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജയ്‌സ്വാള്‍ രാജസ്ഥാനില്‍ ഇപ്പോള്‍ അതൃപ്തനാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ജയ്‌സ്വാളിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരത്തിലും ജയ്‌സ്വാള്‍ ഫ്‌ളോപ്പാണ്. താരത്തിന്റെ മോശം പ്രകടനം രാജസ്ഥാനെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. എന്തായാലും ജയ്‌സ്വാളിന്റെ നിലവിലെ സമീപനം താരത്തെ അപകടത്തിലാക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യന്‍ ടീമില്‍ ഇത് നടക്കില്ല

ഗൗതം ഗംഭീര്‍ പരിശീലകനായിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ യശ്വസി ജയ്‌സ്വാളിന്റ ഈ സമീപനം നടക്കില്ലെന്നുറപ്പാണ്. ജയ്‌സ്വാള്‍ ഇതേ സമീപനം തുടര്‍ന്നാല്‍ യുവ സൂപ്പര്‍ താരമാണെന്ന് നോക്കാതെ ഗംഭീര്‍ പുറത്താക്കുമെന്നുറപ്പ്. വലിയ പ്രതീക്ഷയോടെ എല്ലാവരും കാണുന്ന ജയ്‌സ്വാള്‍ അടുത്ത വിനോദ് കാംബ്ലിയാകുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്. എന്തായാലും നിലവിലെ വിവാദങ്ങള്‍ ജയ്‌സ്വാളിന്റെ കരിയറിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നുറപ്പാണ്.

Story first published: Friday, April 4, 2025, 10:25 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+