For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവില്ലെങ്കില്‍ ഇവര്‍ സ്റ്റാറാവില്ല!! ഇതാണ് ക്യാപ്റ്റന്‍, ശിഷ്യന്‍മാര്‍ ആരൊക്കെ?

ഐപിഎല്‍ കിരീടമുയര്‍ത്താനായില്ലെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നായകരിലൊരാള്‍ തന്നെയാണ് സഞ്ജു സാംസണെന്നതില്‍ സംശയമില്ല. രാജസ്ഥാന്‍ റോയല്‍സിനെ ഇത്രയും ആരാധക പിന്തുണയുള്ള ടീമാക്കി മാറ്റിയെടുത്തത് ഈ മലയാളി വിക്കറ്റ് കീപ്പര്‍ തന്നെയാണ്. റോയല്‍സ് ക്യാപ്റ്റന്റെ റോളില്‍ സഞ്ജുവിന്റെ അഞ്ചാം സീസണ്‍ കൂടിയാണിത്. പക്ഷെ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. പരിക്കു കാരണം വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു ടീമിനെ നയിച്ചിട്ടുള്ളൂവെന്നതും ഇതിനൊരു കാരണമാണ്.

എല്ലായ്്‌പ്പോഴും ടീമംഗങ്ങളെ പിന്തുണയ്ക്കുകയും അവരുടെ സ്വതസിദ്ധമായ കഴിവ് പുറത്തെടുക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യാറുള്ള ക്യാപ്റ്റനാണ് അദ്ദേഹം. സഞ്ജു നായകസ്ഥാനമേറ്റെടുത്ത ശേഷം റോയല്‍സ് ടീമില്‍ നിന്നും പലരും താരപദവിയിലേക്കുയര്‍ന്നു വന്നതും ഇതിനു തെളിവാണ്. മറ്റൊരു ഫ്രാഞ്ചൈസിയില്‍ ആയിരുന്നെങ്കില്‍ ഇവര്‍ക്കു ഇതു സാധിക്കുമോയെന്നതും സംശയമാണ്. റോയല്‍സ് ടീമില്‍ സഞ്ജു വളര്‍ത്തിയെടുത്ത ചില കിടിലന്‍ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

SANJU JAISWAL

യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റില്‍ മുന്നില്‍. ജയ്‌സ്വാളിനെ ഇന്നു കാണുന്ന ലോകോത്തര താരമാക്കി മാറ്റിയെടുത്തതിനു പിന്നില്‍ തീര്‍ച്ചയായും സഞ്ജു സാംസണിനു നിര്‍ണായക റോളുണ്ട്. തന്റെ അനുജനെന്നാണ് പലപ്പോഴു ജയ്‌സ്വാളിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്.

റോയല്‍സ് ടീമിലെത്തിയപ്പോള്‍ ആദ്യകാലത്തു മികച്ചൊരു ബാറ്റ് പോലും ജയ്‌സ്വാളിനില്ലായിരുന്നു. അന്നു അദ്ദേഹത്തിനു സ്വന്തം ബാറ്റ് നല്‍കി സഹായിച്ചത് സഞ്ജുവാണ്. വളരെ അഗ്രസീവായി കൡക്കാന്‍ ഇഷ്ടപ്പെടുന്ന ജയ്‌സ്വാളിനു ഇതിനുള്ള പൂര്‍ണ സ്വാതന്ത്ര്യവും അദ്ദേഹം നല്‍കി. ഇതാണ് കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ നടത്താന്‍ യുവ ഇടംകൈയന്‍ ബാറ്ററെ സഹായിച്ചത്.

റിയാന്‍ പരാഗ്

സഞ്ജു സാംസണിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വളരെ മുമ്പ് സ്ഥാനം നഷ്ടപ്പെടേണ്ടിയിരുന്നയാളാണ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. ഇപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു വരെ അദ്ദേഹം എത്തിനില്‍ക്കുകയും ചെയ്യുന്നു. പരാഗിനെ സംബന്ധിച്ച് റോയസല്‍സിനൊപ്പമുള്ള യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല.

2010 മുതല്‍ 2023 വരെയുള്ള സീസണുകളെടുത്താല്‍ ഒരിക്കല്‍പ്പോലും 200 റണ്‍സ് തികച്ചിട്ടില്ലാത്ത ബാറ്ററാണ് പരാഗ്. എന്നിട്ടും അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. പരാഗിന്റെ പ്രതിഭയില്‍ സഞ്ജുവിനുള്ള പൂര്‍ണ വിശ്വാസം തന്നെയായിരുന്നു ഇതിനു കാരണം. ഒടുവില്‍ കഴിഞ്ഞ സീസണില്‍ 573 റണ്‍സുമായി അദ്ദേഹത്തിന്റെ വിശ്വാസം കാക്കാനും പരാഗിനു കഴിഞ്ഞു.

ധ്രുവ് ജുറേല്‍

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ തണലില്‍ വളര്‍ന്ന് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വരെയെത്തി നില്‍ക്കുന്ന മറ്റൊരു താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറേല്‍. അദ്ദേഹവും ഐപിഎല്‍ കരിയറിനു തുടക്കമിട്ടത് റോയല്‍സില്‍ തന്നെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യയെ പ്രതിനിധികരിക്കാനുള്ള മിടുക്ക് ജുറേലിനുണ്ടെന്നു തിരിച്ചറിഞ്ഞത് സഞ്ജുവാണ്.

റോയസില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ ജുറേലിനെ പരീക്ഷിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. നിലവില്‍ റോയല്‍സ് ടീമില്‍ സഞ്ജുവിന്റെ ബാക്കപ്പ് കൂടിയാണ് താരം. മാത്രമല്ല സഞ്ജുവിനേക്കാള്‍ മുമ്പ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറാനുള്ള ഭാഗ്യവും ജുറേലിനു ലഭിച്ചു കഴിഞ്ഞു.

SANJU VAIBAHV

വൈഭവ് സൂര്യവംശി

ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലായി മാറിയ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ വളര്‍ച്ചയിലും സഞ്ജു സാംസണിനു നിര്‍ണായക പങ്കാണുള്ളത്. ഈ സീസണിലാണ് 14 കാരനായ താരം റോയല്‍സിലെത്തിയത്. എന്നാല്‍ അരങ്ങേറ്റ മല്‍സരത്തിനായി ഇടംകൈയന്‍ ബാറ്റര്‍ക്കു അല്‍പ്പം കാത്തിരിക്കേണ്ടിയും വന്നു.

ഒടുവില്‍ സഞ്ജു പരിക്കേറ്റ് പുറത്തായപ്പോഴാണ് വൈഭവിനു അരങ്ങേറാനായത്. ഈ കളില്‍ താരം ഉപയോഗിച്ച ബാറ്റാവട്ടെ സഞ്ജുവിന്റേതായിരുന്നു. കരിയറിലെ മൂന്നാമത്തെ കളിയില്‍ ഇതേ ബാറ്റുമായി 35 ബോളില്‍ സെഞ്ച്വറിയോടെ വൈഭവ് ചരിത്രം കുറിക്കുകയും ചെയ്തു.

Story first published: Sunday, May 11, 2025, 13:49 [IST]
Other articles published on May 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+